ഡോക്ടര്‍മാര്‍ പിന്നോട്ടില്ല; സമരത്തിനെതിരെ പോലീസ് കേസെടുത്തു; ഇന്നു മുതല്‍ പുതിയ സമരമുറ; റിലെ സത്യഗ്രഹ സമരം; സമരത്തെ ശക്തമായി നേരിടാന്‍ സര്‍ക്കാരും; ആരോഗ്യപ്രവര്‍ത്തകരുടെ ക്വാറന്റീന്‍ റദ്ദാക്കി; അവധി മറ്റു സര്‍ക്കാര്‍ ജീവനക്കാരുടേതിന് തുല്യമാക്കി മാര്‍ഗനിര്‍ദേശം ഇറങ്ങിയത്

സര്‍ക്കാരിനെതിരായ സമരത്തില്‍ നിന്നും പിന്നോട്ടു പോകാതെ ഡോക്ടര്‍മാരും നഴ്‌സുമാരും. കൂട്ടംകൂടി നിന്നുള്ള സമരത്തിനെതിരെ പോലസ് ഇന്നലെ കേസ് രജിസ്റ്റര്‍ ചെയ്തിയിരുന്നു. ഈ സാഹചര്യത്തില്‍ മറ്റൊരു സമര രീതിയുമായിയാണ് ഇന്നത്തെ സമരങ്ങള്‍. ഡോക്ടമര്‍ക്ക് പുറമെ നഴ്‌സുമാരും ഇന്ന് റിലെ സത്യഗ്രഹ സമരം തുടങ്ങും. രോഗിയെ പുഴുവരിച്ച സംഭവത്തില്‍ നടപടി പിന്‍വലിക്കാന്‍ അവശ്യപ്പെടുന്നതോടൊപ്പം, ആരോഗ്യ പ്രവര്‍ത്തകരുടെ ക്വാറന്റീന്‍ റദ്ദാക്കിയതിലും പ്രതിഷേധിച്ചാണ് സമരം. ഡോക്ടര്‍മാരും 48 മണിക്കൂര്‍ റിലെ സത്യാഗ്രഹസമരം തുടരുകയാണ്. ഇന്നലെയാണ് ആരോഗ്യപ്രവര്‍ത്തകരുടെ ക്വാറന്റീന്‍ റദ്ദാക്കി, അവധി മറ്റു സര്‍ക്കാര്‍ ജീവനക്കാരുടേതിന് തുല്യമാക്കി മാര്‍ഗനിര്‍ദേശം ഇറങ്ങിയത്. ഐസിഎംആര്‍ മാര്‍ഗനിര്‍ദേശം അനുസരിച്ചാണ് ഇതെന്നാണ് വിശദീകരണം. കോവിഡ് ഡ്യൂട്ടി എടുക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിരീക്ഷണം ആവശ്യമില്ലെന്നാണ് പുതിയ മാര്‍ഗരേഖയില്‍ പറയുന്നത്. മുമ്പ് ലഭിച്ചിരുന്ന നിര്‍ദിഷ്ട ഓഫ് ഇനി മുതല്‍ കിട്ടില്ലെന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു. കേന്ദ്ര മാര്‍ഗ രേഖ പിന്തുടര്‍ന്നാണ് തീരുമാനമാണെന്നാണ് വിശദീകരണം.
പുതിയ മാര്‍ഗ നിര്‍ദ്ദേശ പ്രകാരം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിരീക്ഷണത്തില്‍ കഴിയുന്നതിനുള്ള അവധി ദിവസങ്ങള്‍ ഇനി മുതല്‍ ലഭിക്കില്ല. ആരോഗ്യ പ്രവര്‍ത്തകരുടെ അവധികള്‍ മറ്റ് സര്‍ക്കാര്‍ ജീവനക്കാരുടെ അവധിക്ക് തുല്യമാക്കി. കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ രോഗ ബാധിതരാകാന്‍ സാധ്യതയുള്ള നിര്‍ദേശങ്ങളാണ് വന്നിരിക്കുന്നതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. അതേസമയം, കൊവിഡ് ബാധിതരുമായി നേരിട്ട് സമ്പര്‍ക്കം വരുന്ന സാഹചര്യം ഉണ്ടായാല്‍ നിരീക്ഷണത്തില്‍ വിടുന്നത് അടക്കമുള്ള കാര്യങ്ങള്‍ അതാത് ആശുപത്രികളിലെ മെഡിക്കല്‍ ബോര്‍ഡ് തീരുമാനമെടുക്കും. അശാസ്ത്രീയമായ മാര്‍ഗ നിര്‍ദേശമാണെന്നാണ് ഡോക്ടര്‍മാരുടെ വിമര്‍ശനം. കൂടുതല്‍ ജോലി ചെയ്യിപ്പിക്കാന്‍ ഉള്ള സര്‍ക്കാര്‍ നടപടിയാണ് ഇതെന്നും ആരോഗ്യ മന്ത്രിയെ നേരില്‍ കാണുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. മാറ്റം വരുത്തിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധം അറിയിക്കുമെന്നും കെജിഎംഒഎ പ്രതികരിച്ചു. അതേസമയം, ഇന്നലെ സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ കൊവിഡ് നോഡല്‍ ഓഫിസര്‍മാരായ ഡോക്ടര്‍മാര്‍ കൂട്ട രാജി പ്രഖ്യാപിച്ചിരുന്നു.
അധിക ചുമതല ചെയ്യേണ്ടതില്ലെന്ന് പൊതു തീരുമാനം എടുത്ത ശേഷമായിരുന്നു രാജി. സര്‍ക്കാരിനെതിരായ പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. കൊവിഡ് ചികിത്സയും പ്രതിരോധവും ആയി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇതോടെ താളംതെറ്റുന്ന അവസ്ഥയിലാണ്. ഇതിനിടെ രോഗിയെ പുഴുവരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടിക്കെതിരെ പ്രതിഷേധിക്കുന്നതിനിടെ നിരോധനാജ്ഞ ലംഘിച്ച് കൂട്ടം കൂടിയതിന് ഡോക്ടര്‍മാര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുമുണ്ട്. ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സമരം ശക്തമാക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനം എടുത്തത്. ഭരണാനുകൂല സംഘടനകളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. കെജിഎംസിടിഎയ്ക്ക് പുറമെ കെജിഒഎയും കെജിഎന്‍എയും ഇന്നലെ പ്രതിഷേധ സമരത്തിനെത്തി.
https://www.facebook.com/Malayalivartha



























