മോഷ്ടിക്കാനായി വാതില്‍ വെട്ടിപ്പൊളിക്കാന്‍ കള്ളന്റെ ശ്രമം, വാതില്‍ കത്തിച്ചു നോക്കി, പക്ഷെ ശ്രമം പാളി , ഇതെല്ലാം മുകളില്‍ ഒരാള്‍ കാണുന്നുണ്ടായിരുന്നു, ഒടുവില്‍......

മോഷ്ടിക്കാനായി വാതില്‍ വെട്ടിപ്പൊളിക്കാന്‍ ശ്രമം, വാതില്‍ കത്തിച്ചു നോക്കി, പക്ഷെ ശ്രമം പാളി , ഒടുവില്‍ ശ്രമം പാഴായി. തൃത്താലയില്‍ വീടിന്റെ പൂട്ടു പൊളിക്കാന്‍ നോക്കി പരാജിതനായി മടങ്ങേണ്ടി വന്ന കള്ളനെ തേടി പോലീസ്. കഴിഞ്ഞ മാസം 23 ന് ഞാങ്ങാട്ടിരി ചിറയ്ക്കല്‍ വീട്ടില്‍ ഷഫീഖിന്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്.
കൈയില്‍ കരുതിയ ആയുധങ്ങള്‍ ഉപയോഗിച്ച് പരാജയപ്പെട്ടപ്പോള്‍ അടുത്തവീട്ടില്‍ നിന്ന് പിക്കാസ്, കൈക്കോട്ട്, കോടാലി എന്നിവയുമായി തിരിച്ചെത്തി. പുലര്‍ച്ചെ നാലരവരെ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും വാതില്‍ തുറക്കാനായില്ല. ഒടുവില്‍ കയ്യില്‍ കരുതിയ മണ്ണെണ്ണ വാതിലില്‍ ഒഴിച്ച് തുണിയും, ചവിട്ടിയുമൊക്കെ കൂട്ടി കത്തിച്ച് വാതില്‍ തകര്‍ത്ത് അകത്ത് കടക്കാനായി അടുത്ത ശ്രമം. ഒടുവില്‍ എല്ലാ ശ്രമവും ഉപേക്ഷിച്ച കള്ളന്‍ മടങ്ങി.
പക്ഷെ ഇതെല്ലാം വീട്ടിലെ സി സി ടി യില്‍ പതിയുന്ന കാര്യം പാവം കള്ളന്‍ അറിഞ്ഞില്ല. സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം കള്ളനെ പിടിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
"
https://www.facebook.com/Malayalivartha



























