കൊച്ചിയിൽ നാവികസേനയുടെ ഗ്ലൈഡർ തകർന്നുവീണ് രണ്ടുപേർ മരിച്ചു

കൊച്ചിയില്‍ നാവികസേനയുടെ ഗ്ലൈഡര്‍ തകര്‍ന്നു വീണ് ഗ്ലൈഡറിലുണ്ടായിരുന്ന രണ്ട് പേർ മരിച്ചു. ഉദ്യോഗസ്ഥരായ രാജീവ് ത്സാ, സുനിൽ കുമാർ എന്നിവരാണ് മരിച്ചത്. രാവിലെ 7 മണിയോടെ ബിഒടി പാലത്തിന് സമീപമാണ് ഗ്ലൈഡർ തകർന്നുവീണത് . അപകടത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക ബോർഡിനെ നിയോഗിച്ചു....
ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ഐഎന്‍എസ് സഞ്ജീവനിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു.പരിശീലന പറക്കലിന് ഉപയോഗിക്കുന്ന ചെറുവിമാനമാണ് ഗ്ലൈഡര്‍.. ഇന്ന് രാവിലെ നാവിക സേനയുടെ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് പരിശീലനത്തിനായി പോകുമ്പോഴാണ് അപകടം ഉണ്ടായത്. നാവികസേനയുടെ ആസ്ഥാനത്തിന് സമീപത്തുള്ള ബിഒടി പാലത്തിന് സമീപത്താണ് അപകടം ഉണ്ടായത്. പാലത്തിന് സമീപത്തുള്ള റോഡിന്റെ ഒഴിഞ്ഞ ഭാഗത്തേക്കാണ് തകര്‍ന്നുവീണത്.
ഐ എൻ എസ് ഗരുഡയിൽ നിന്ന് പറന്നുയർന്ന ഉടനെയാണ് അപകടം ഉണ്ടായത്. എന്നാല്‍, എന്താണ് അപകടത്തിന് കാരണമെന്ന് അറിവായിട്ടില്ല. സംഭവത്തിൽ അന്വേഷണത്തിന് നാവിക സേന ഉത്തരവിട്ടു.,
https://www.facebook.com/Malayalivartha



























