ഡെപ്യൂട്ടി മേയര്‍ അടക്കം ഏഴ് കൗണ്‍സിലര്‍മാര്‍ക്കും 12 ജീവനക്കാര്‍ക്കും കോവിഡ്; 30 വരെ പൊതുജനങ്ങള്‍ നഗരസഭയിലെത്തുന്നത് ഒഴിവാക്കണമെന്ന് മേയര്‍ കെ ശ്രീകുമാര്‍; തിരുവനന്തപുരത്തെ രോഗവ്യാപനം അതിരൂക്ഷം

ഡെപ്യൂട്ടി മേയര്‍ അടക്കം ഏഴ് കൗണ്‍സിലര്‍മാര്‍ക്കും 12 ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അടിയന്തിര ആവശ്യങ്ങള്‍ക്കല്ലാതെ ഈ മാസം 30 വരെ പൊതുജനങ്ങള്‍ നഗരസഭയിലെത്തുന്നത് ഒഴിവാക്കണമെന്ന് മേയര്‍ കെ ശ്രീകുമാര്‍ അറിയിച്ചു. മുന്‍ കരുതല്‍ നടപടി സ്വീകരിച്ചതിനാലാണ് രോഗം ബാധിക്കുന്നത് തടയാന്‍ സാധിച്ചതെന്നും പ്രതിരോധ നടപടികള്‍ കര്‍ശനമായി പാലിക്കണമെന്നും മേയര്‍ ആവശ്യപ്പെട്ടു. കോവിഡ് വ്യാപനം തിരുവനന്തപുരം നഗരസഭയില്‍ അതിരൂക്ഷമാണ്.
കോവിഡ് രോഗ വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികളും പ്രതിരോധ പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതമാക്കാനും നഗരസഭ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. നഗരസഭ ഇതിനായി ആക്ഷന്‍ പ്ലാന്‍ തന്നെ രൂപീകരിച്ചിട്ടുണ്ടെന്ന് മേയര്‍ വിശദീകരിച്ചു. കടകളില്‍ നിയന്ത്രണം ശക്തമാക്കും. പ്രോട്ടോക്കോള്‍ ലംഘിക്കുന്നവരുടെ ലൈസെന്‍സ് റദ്ദാക്കുന്നതടക്കമുള്ള നടപടികള്‍ക്ക് മടിക്കില്ല, രോഗം ബാധിച്ചവരെ നിരീക്ഷിക്കുന്നതിന് സന്നദ്ധപ്രവര്‍ത്തകരെ നിയോഗിക്കാനും തീരുമാനം ആയി.
തിരുവനന്തപുരത്തെ കൊവിഡ് വ്യാപനം പാരമ്യത്തിലെത്തിയെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍. ജില്ലയില്‍ ആഴ്ചകള്‍ക്കുള്ളില്‍ വ്യാപനം താഴ്ന്ന് തുടങ്ങുമെന്നാണ് വിദഗ്ദരുടെയും വിലയിരുത്തല്‍. അതേസമയം സാമൂഹികവ്യാപനത്തിലെത്തിയ തീരദേശ ക്ലസ്റ്ററുകളില്‍ കേസുകള്‍ നിയന്ത്രണത്തിലായത് ആശ്വാസമായി. മാസങ്ങളോളം കൊവിഡ് വ്യാപനത്തില്‍ ഒന്നാമത് നിന്ന തിരുവനന്തപുരം മറ്റ് ജില്ലകളില്‍ കേസുകള്‍ കൂടിയതോടെ പിന്നിലായി. എങ്കിലും സ്ഥിരമായി 800നും ആയിരത്തിനുമിടയില്‍ കേസുകളെന്നതാണ് സ്ഥിതി. ജില്ലയുടെ ഏറെക്കുറെ എല്ലാ മേഖലകളിലും വ്യാപനം. പാരമ്യത്തിലെത്തിയെന്നാണ് വിലയിരുത്തലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷിനു പറഞ്ഞു.
0.68 ശതമാനം മരണമുണ്ടായ ജില്ലയിലെ ഏറിയ പങ്ക് മരണങ്ങളും പുല്ലുവിള, പാറശാല ഉള്‍പ്പെടുന്ന ക്ലസ്റ്ററുകളില്‍ നിന്നായിരുന്നു. 27 മെഡിക്കല്‍ സംഘങ്ങള്‍ 33,000ത്തിലധികം പരിശോധനകള്‍ നടത്തിയതില്‍ ഏറെയും തീരദേശ ക്ലസ്റ്ററുകളിലായിരുന്നു. 3 സോണുകളാക്കി തിരിച്ച് ഏറ്റവും ദൈര്‍ഘ്യമേറിയ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കിയതും കഠിനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതും ആദ്യദിനങ്ങളില്‍ കമാന്‍ഡോ സംഘമിറങ്ങിയതും ജനങ്ങള്‍ തെരുവിലിറങ്ങിയതും എല്ലാം ഇവിടങ്ങളില്‍ തന്നെയാണ്. കൊവിഡ് കുതിപ്പിന്റെ പാരമ്യത്തിലെത്തി നില്‍ക്കുന്ന സംസ്ഥാനത്തിന് തീരദേശം നല്‍കുന്നത് വലിയ മുന്നറിയിപ്പും അനുഭവ പാഠവുമാണ്.
https://www.facebook.com/Malayalivartha



























