ഔദ്യോഗിക സംഘത്തിനൊപ്പം പി.ആര്‍ മനേജര്‍; വിശദീകരണവുമായി കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍; അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കേണ്ടത് താനാണോയെന്നാണ് മന്ത്രിയുടെ ചോദ്യമാണ് മന്ത്രി ഉയര്‍ത്തുന്നത്

കേന്ദ്രമന്ത്രിയുടെ വിദേശ പര്യടനത്തിനുള്ള ഔദ്യോഗക സംഘത്തിനൊപ്പം പി.ആര്‍ മാനേജര്‍ പോയ സംഭവത്തില്‍ വിശദീകരണവുമായി വി.മുരളീധരന്‍. യുഎഇയില്‍ നവംബറില്‍ ചേര്‍ന്ന മന്ത്രിതല യോഗത്തില്‍ സ്മിത മേനോന്‍ പങ്കെടുത്തതിനെതിരായ പരാതിയിലാണ് കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍ ഇന്ന് വിശദീകരണം നല്‍കിയത്. അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കേണ്ടത് താനാണോയെന്നാണ് മന്ത്രിയുടെ ചോദ്യം. സ്മിത മേനോന് മാത്രമല്ല അനുമതി കിട്ടിയതെന്നു അന്താരാഷ്ട്ര മാധ്യമങ്ങള്‍ അടക്കം പങ്കെടുത്ത സമ്മേളനത്തില്‍ അനുമതി ചോദിച്ചിരുന്നെങ്കില്‍ കേരളത്തിലെ മാധ്യമങ്ങള്‍ക്കും അനുമതി കിട്ടിയേനെയെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വിശദീകരിക്കുന്നു.
സ്മിത മേനോന്‍ ഇരുന്നത് വേദിയില്‍ അല്ലെന്ന് ആവര്‍ത്തിച്ച മുരളീധരന്‍ അവരുടെ ഫെയിസ്ബുക്ക് പോസ്റ്റും കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വായിച്ചു. കഴിഞ്ഞ നവംബറില്‍ അബുദാബിയില്‍ നടന്ന ഇന്ത്യന്‍ ഓഷ്യന്‍ റിം അസോസിയേഷന്റെ മന്ത്രിതല യോഗത്തില്‍ വി മുരളീധരനൊപ്പം സ്മിതാ മേനോന്‍ എന്ന സ്ത്രീ പങ്കെടുത്തതിനെതിരെ എല്‍ജെഡി നേതാവ് സലീം മടവുരാണ് പ്രധാനമന്ത്രിക്ക് പരാതി നല്‍കിയത്. 2019 നവംബറില്‍ യുഎഇയില്‍ നടന്ന പരിപാടിയെ കുറിച്ചാണ് പരാതിയില്‍ പറയുന്നത്. അബുദാബിയില്‍ നടന്ന ഇന്ത്യന്‍ ഓഷ്യന്‍ റിം അസോസിയേഷന്‍ കൗണ്‍സില്‍ ഓഫ് മിനിസ്‌റ്റേഴ്‌സ് മീറ്റിങ്ങില്‍ ഔദ്യോഗിക സംഘത്തിലില്ലാത്ത ആളെ വി മുരളീധരന്‍ പങ്കെടുപ്പിച്ചു എന്നാണ് ഫോട്ടോകള്‍ സഹിതം സലീം മടവൂര്‍ ചൂണ്ടികാട്ടുന്നത്. പരിപാടില്‍ പങ്കെടുത്തവരുടെ ചിത്രങ്ങളില്‍ കാണുന്ന ഒരാള്‍ ഇന്ത്യയുടേയോ യുഎഇയുടേയോ നയതന്ത്ര സംഘത്തില്‍ ഇല്ലാത്തയാളാണ് എന്നാണ് പറയുന്നത്. പി.ആര്‍ മാനേജറായ സ്മിത നയതന്ത്ര സംഘത്തിലുണ്ടായിരുന്നില്ലെന്നും ഇത് ചട്ടലംഘനമാണെന്നുമാണ് പരാതി.
എന്നാല്‍ പി.ആര്‍ ഏജന്റ് എന്ന നിലയില്‍ ആണ് പരിപാടിയില്‍ പങ്കെടുത്തതെന്നാണ് സ്മിതാ മേനോന്റെ വിശദീകരണം. ആര്‍ക്കും പങ്കെടുക്കാവുന്ന ഓപ്പണ്‍ കോണ്‍ഫറന്‍സ് ആയിരുന്നു അതെന്നും ചിലവ് സ്വയം വഹിച്ചതാണെന്നും സ്മിതാ മേനോന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha



























