ആരോഗ്യവകുപ്പ് പുകയുന്നു... ആരോഗ്യ സെക്രട്ടറിയെയും ഡിഎച്ച്എസിനെയും മറികടന്ന് ശ്രീറാം വെങ്കിട്ടരാമന്റെ അനധികൃത ഇടപെടലുകള്‍

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗിയെ പുഴുവരിച്ച സംഭവത്തില്‍ കോവിഡ് നോഡല്‍ ഓഫിസറായ ഡോക്ടറെയും നഴ്‌സുമാരെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ആരോഗ്യവകുപ്പില്‍ ശ്രീറാം വെങ്കിട്ടരാമന്റെ ഇടപെടലിന്റെ പശ്ചാത്തലത്തില്‍ ജീവനക്കാര്‍ക്കിടയില്‍ അമര്‍ഷം പുകയുന്നു. ഈ വിഷയത്തില്‍ അധികൃതരെ തെറ്റിദ്ധരിപ്പിച്ചത് ശ്രീറാമിന്റെ നേതൃത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണെന്നാണ് ആരോപണം. ആരോഗ്യ സെക്രട്ടറിയെയും ഡിഎച്ച്എസിനെയും മറികടന്ന് തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതായാണ് ജീവനക്കാരില്‍ ഒരുവിഭാഗം ആരോപിക്കുന്നത്. ആവശ്യമുള്ള ജീവനക്കാരെ നിയമിക്കാത്തതിനും നിയമിച്ച നഴ്‌സുമാര്‍ രോഗിയെ പരിചരിക്കാത്തതിനും നോഡല്‍ ഓഫിസര്‍ അടക്കമുള്ള ഡോക്ടര്‍മാര്‍ എന്തു തെറ്റു ചെയ്‌തെന്നാണ് ചോദ്യം. കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളുടെ ചുമതലയാണ് ആരോഗ്യവകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിയായ ശ്രീറാമിന്. ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ അവഗണിക്കുന്നുവെന്നും ഫയലുകളില്‍ തീരുമാനമെടുക്കാന്‍ വൈകുന്നുവെന്നും ആരോപണമുണ്ട്. ശ്രീറാമിന്റെ ഇടപെടലുകള്‍ക്ക് കൂട്ടുനിന്നില്ലെങ്കില്‍ പ്രതികാര നടപടികള്‍ സ്വീകരിക്കുന്നതായും ജീവനക്കാര്‍ക്ക് പരാതിയുണ്ട്.
https://www.facebook.com/Malayalivartha



























