ആര്‍എല്‍വി രാമകൃഷ്ണന്റെ ആത്മഹത്യാശ്രമത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് രമേശ് ചെന്നിത്തല

കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്ന വാര്‍ത്ത് ഞെട്ടിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിജിയില്‍ റാങ്ക് നേടുകയും പിന്നീട് ഡോക്ടറേറ്റ് കരസ്ഥമാക്കുകയും ചെയ്ത രാമകൃഷ്ണനെ ആത്മഹത്യാ ശ്രമത്തിലേക്ക് തള്ളി വിട്ടവരെ നിയത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ചെന്നിത്തല ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
സംഗീത നാടക അക്കാദമി ഭാരവാഹികളുടെ ഭാഗത്ത് നിന്നുണ്ടായ അപമാനത്തില്‍ മനംനൊന്ത് കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്ന വാര്‍ത്ത ഞെട്ടിച്ചു. നൃത്തകലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് ആര്‍.എല്‍.വി രാമകൃഷ്ണന്‍. ദാരിദ്രത്തോടും അവഗണയോടും പടപൊരുതിയാണ് കലാരംഗത്ത് അറിയപ്പെടുന്ന ഒരാളായി മാറിയത്. പിജിയില്‍ റാങ്ക് നേടുകയും പിന്നീട് ഡോക്ടറേറ്റ് കരസ്ഥമാക്കുകയും ചെയ്ത ഈ പ്രതിഭയെ ആത്മഹത്യയിലേക്ക് തള്ളിയിട്ടവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം.
ദളിത് വിവേചനം രാജ്യമെമ്ബാടും ചര്‍ച്ച ചെയ്യവേ, അപമാനഭാരത്താല്‍ ഒരു കലാകാരന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു എന്നത് അങ്ങേയറ്റം ഗൗരവത്തോടെ മന്ത്രി കാണണം. സംഗീത നാടക അക്കാദമിയുടെ നേരെ ഉയരുന്ന ദളിത് വിരുദ്ധ രീതികള്‍ക്ക് നേരെ കണ്ണടയ്ക്കരുത്. ദുര്‍ബല വിഭാഗത്തെ ചേര്‍ത്തു നിര്‍ത്താനും അവരില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിന് ഉതകുന്ന നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടത്. അക്കാദമി ഓണ്‍ലൈന്‍ വഴി സംഘടിപ്പിക്കുന്ന മോഹിനിയാട്ടം പരിപാടിയില്‍ പങ്കെടുക്കാന്‍ ആര്‍.എല്‍.വി രാമകൃഷ്ണന് അവസരം നിഷേധിക്കാന്‍ പാടില്ലായിരുന്നു. അദ്ദേഹത്തെ ഒഴിവാക്കി എന്ന് മാത്രമല്ല നുണപ്രചാരണത്തിലൂടെ സമൂഹത്തിന് മുന്നില്‍ കുറ്റക്കാരനാക്കി ചിത്രീകരിക്കുകയും ചെയ്തു. ആര്‍.എല്‍.വി രാമകൃഷ്ണനോട് കാട്ടിയ അപരാധത്തിനു അക്കാദമി പരസ്യമായി മാപ്പ് പറയണം. ആര്‍.എല്‍.വി രാമകൃഷ്ണന് ഐക്യദാര്‍ഢ്യം.
https://www.facebook.com/Malayalivartha



























