ചേലേരി എയുപി സ്‌കൂളിനു മുന്നില്‍ വച്ച് വാഹനാപകടത്തില്‍ മരണപ്പെട്ട സൈനികന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

ചേലേരി എയുപി സ്‌കൂളിനു മുന്നില്‍ വച്ച് വാഹനാപകടത്തില്‍ മരണപ്പെട്ട കക്കോ പ്രത്ത് അനൂപി(40)ന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. ശനിയാഴ്ചയാണ് അനൂപ് സഞ്ചരിച്ച സ്‌കൂട്ടറില്‍ കൊളച്ചേരി മുക്ക് ഭാഗത്ത് നിന്ന് വരികയായിരുന്ന കാര്‍ ഇടിച്ചത്. കണ്ണൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്നലെ രാവിലെ പോസ്റ്റ് മോര്‍ട്ടം നടപടികളും, കോവിഡ് ടെസ്റ്റും പൂര്‍ത്തിയാക്കി ഉച്ചയോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
മൂന്ന് മണിയോടെ ചേലേരി അമ്ബലത്തിന് സമീപമുള്ള ഭവനത്തില്‍ മൃതദേഹം എത്തിച്ചു. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും അന്ത്യാഞ്ജലി അര്‍പ്പിച്ചു.തളിപറമ്പ് നിയോജക മണ്ഡലം എം എല്‍ എ ജെയിംസ് മാത്യു, കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ താഹിറ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം കെ അനില്‍ കുമാര്‍, ഡിസിസി ജന.സെക്രട്ടറി രജിത്ത് നാറാത്ത്, സി പി എം ജില്ലാ കമ്മിറ്റി അംഗം ബിജു കണ്ടക്കൈ, കൊളച്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം അനന്തന്‍ മാസ്റ്റര്‍, വാര്‍ഡ് മെമ്ബര്‍മാരായ ചന്ദ്ര ഭാനു, ഇന്ദിര തുടങ്ങിയവര്‍ അനൂപിന്റെ ഭവനത്തിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
കണ്ണൂര്‍ ആര്‍മി സ്റ്റേഷന്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സിലെ (ഉടഇ) സ്റ്റേഷന്‍ കമാന്റ്‌റര്‍ക്ക് വേണ്ടി ക്യാപ്റ്റന്‍ ചന്ദന്‍ സിംങിന്റെ നേതൃത്വത്തിലുള്ള സൈനികര്‍ ആചാരപരമായ സൈനിക ബഹുമതി അര്‍പ്പിക്കുകയും മൃതദേഹത്തില്‍ പുതപ്പിച്ച ത്രിവര്‍ണ്ണ പതാക അനൂപിന്റെ ഭാര്യയ്ക്ക് കൈമാറുകയും ചെയ്തു.
"https://www.facebook.com/Malayalivartha


























