എറണാകുളം ഡിവൈഎസ്പിയുടെ പേരിലുള്ള വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിനെ കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി

വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടുന്ന രീതി ഇപ്പോള്‍ വളരെ വ്ാപകമാണ്. എറണാകുളത്തെ ഡിവൈഎസ്പിയുടെ പേരില്‍ ഒരു വ്യാജഫേസ്ബുക്ക് അക്കൗണ്ട്് ഉണ്ടെന്ന് പോലീസ് കണ്ടെത്തി. എറണാകുളം റൂറലിലെ നാര്‍ക്കോട്ടിക് ഡിവൈഎസ്പി മധു ബാബുവിന്റെ പേരിലാണ് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് പ്രചരിക്കുന്നത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് അന്വേഷണം തുടങ്ങി.
എറണാകുളം റൂറലിലെ നാര്‍ക്കോട്ടിക് ഡിവൈഎസ്പിയായ മധു ബാബു പത്തനംതിട്ട സ്വദേശിയാണ്. മധു ബാബു രാഘവ് എന്ന പേരില്‍ ഉള്ളതാണ് ഇദ്ദേഹത്തിന്റെ യഥാര്‍ത്ഥ ഫേസ്ബുക്ക് അക്കൗണ്ട്. 4949 സുഹൃത്തുക്കളുമുണ്ട്. അങ്ങനെയിരിക്കെയാണ് രണ്ട് ദിവസം മുമ്പ് മറ്റൊരു അക്കൗണ്ട് മധു ബാബു ശ്രദ്ധിക്കുന്നത്.
ഈ വ്യാജ അക്കൗണ്ടിനും മധു ബാബു രാഘവ് എന്ന് തന്നെ പേരാണ്. ഡിവൈഎസ്പി എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനോടകം 37 സുഹൃത്തുക്കളുമായി. ഇതോടെയാണ് മധുബാബു പരാതി നല്‍കിയത്. സംഭവത്തില്‍ ആലുവ ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം.
https://www.facebook.com/Malayalivartha


























