കൊലപാതകര്‍ നാലല്ല എട്ടുപേര്‍; നടന്നത് ക്രൂരമായ കൊലപാതകം; സനൂപിനെ ഓടിച്ചിട്ട് കുത്തിവിഴ്ത്തി ബംജ്‌റദള്‍ പ്രവര്‍ത്തകര്‍; വഴി നീളെ സനൂപിന്റെ ചോര; പ്രതികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച വാഹനം പോലീസ് കണ്ടെത്തി; സി.പി.എം ആരോപണം നിഷേധിച്ച് ബി.ജെ.പി

കേരളത്തില്‍ രാഷ്ട്രീയ കൊലപാതകം ഇടവേളകളില്ലാതെ വീണ്ടും അരങ്ങേറിയിരിക്കുകയാണ്. വെഞ്ഞാറമൂടിലെ ഇരട്ടകൊലയ്ക്ക് പിന്നാലെ കുന്നംകുളത്തും രാഷ്ട്രീയ കൊലപാതകത്തിലും ഇരകള്‍ ഡി.വൈ.എഫ്.ഐക്കാര്‍ തന്നെയാണ്. വെഞ്ഞാറമൂട് കൊലപാതകത്തില്‍ പ്രതചികള്‍ക്ക് കോണ്‍ഗ്രസ് ബന്ധമാണ് സി.പി.എം ആരോപിക്കുന്നതെങ്കില്‍ കുന്നംകുളം കൊലപാതകത്തില്‍ പ്രതികള്‍ ആര്‍.എസ്.എസ്- ബംജ്‌റദള്‍ പ്രവര്‍ത്തകരാണ്. ചൊവ്വന്നൂര്‍ ലോക്കല്‍ കമ്മിറ്റിക്ക് കീഴിലെ പുതുശ്ശേരി കോളനി ബ്രാഞ്ച് സെക്രട്ടറി ആണ് കൊല്ലപ്പെട്ട സനൂപ്. സനൂപ് സംഭവസ്ഥലത്ത് വച്ചു തന്നെ കൊല്ലപ്പെട്ടു.
സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമായി തുടരുന്നു. പ്രതികളെയെല്ലാം തിരിച്ചറിഞ്ഞ പോലീസ് ഇവര്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച കാര്‍ കുന്നംകുളം താലൂക്കാശുപത്രിക്ക് സമീപത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. ഫോറന്‍സിക് സംഘം കൊലപാതകം നടന്ന സ്ഥലത്ത് എത്തി പരിശോധന നടത്തി. അക്രമിസംഘം രക്ഷപ്പെടാന്‍ ഉപയോഗിച്ച കാറും ഇവര്‍ പരിശോധിക്കും.
സനൂപിനൊപ്പമുണ്ടായിരുന്ന മൂന്ന് പേരും ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ് ഇതിലൊരാളുടെ നില ഗുരുതരമാണ്. നിസാര പരിക്കുള്ള ഒരാള്‍ അല്‍പസമയത്തിനകം ആശുപത്രി വിട്ടു. വിപിന്‍, ജിത്തു, അഭിജിത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റ മറ്റു ഡി.വൈ.എഫ് പ്രവര്‍ത്തകര്‍. വിപിനെ ജൂബിലി മിഷന്‍ ആശുപത്രിയിലും ജിത്തുവിനെ കുന്നംകുളം റോയല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സിപിഐ എം പ്രവര്‍ത്തകനായ മിഥുനെ വീട്ടിലേക്ക് കൊണ്ടാക്കുന്നതിനിടെയാണ് അക്രമമുണ്ടായത്. പുതുശ്ശേരി കോളനിയില്‍ പേരാലില്‍ വീട്ടില്‍ പരേതരായ ഉണ്ണിയുടെയും സതിയുടെയും മകനാണ് സനൂപ്. കൂലിപ്പണിക്കാരനാണ്. പ്രദേശത്തെ ആര്‍എസ്എസ് ബജ്രംഗ്ദള്‍ ക്രിമനല്‍ സംഘങ്ങളിലുള്ളവരാണ് അക്രമത്തിന് നേതൃത്വം നല്‍കിയതെന്നാണഅ സിപിഎം ആരോപണം.
പരിക്കേറ്റവരുടെ മൊഴി പ്രകാരം എട്ട് പേരാണ് സംഭവസ്ഥലത്തുണ്ടായിരുന്നത്. ഇതില്‍ നാല് പേരാണ് സനൂപിനേയും സംഘത്തേയും ആക്രമിച്ചത്. നന്ദന്‍, സതീശ്, ശ്രീരാഗ്, അഭയരാജ് എന്നീ ബിജെപി ബംജ്‌റഗദള്‍ പ്രവര്‍ത്തകരാണ് ഇവരെന്ന് പരിക്കേറ്റവര്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്. ഇവര്‍ക്കെല്ലാം ക്രിമനല്‍ പശ്ചാത്തലമുണ്ടെന്നും നിരവധി കേസുകളില്‍ പ്രതിയായ നന്ദനാണ് സനൂപിനെ കുത്തിക്കൊന്നതെന്നുമാണ് സനൂപിനൊപ്പമുണ്ടായിരുന്നവരുടെ മൊഴി.
സനൂപിനെ കൂടാതെ സംഘത്തിലുണ്ടായിരുന്ന മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അക്രമികളില്‍ നിന്നും രക്ഷപ്പെടാനായി ഓടിയ ഇയാളെ പിന്തുടര്‍ന്ന് അക്രമിക്കുകയായിരുന്നു. സമീപത്തെ ഒരു വീട്ടിലെ സ്ത്രീയുടെ മുന്നിലേക്കാണ് പരിക്കേറ്റയാള്‍ ഓടിയെത്തിയത്. എന്താണ് സംഭവിച്ചതെന്ന് ഈ സ്ത്രീ യുവാവിനോട് ചോദിച്ചെങ്കിലും മറുപടി പോലും പറയാതെ മുറിവിലൂടെ ചോര വാര്‍ന്ന അവസ്ഥയില്‍ പേടിച്ചു വിറച്ചു നില്‍ക്കുകയായിരുന്നു ഇയാള്‍. ഇന്നലെ പരിക്കേറ്റ സനൂപിന്റെ സുഹൃത്തുകളിലൊരാള്‍ സമീപകാലത്താണ് ചിറ്റിലങ്ങാടിക്ക് താമസം മാറി വന്നത്. ഇയാളുമായി പ്രദേശത്തെ ബിജെപി പ്രവര്‍ത്തകര്‍ക്ക് ചില പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. ഇതു പറഞ്ഞു തീര്‍ക്കാനാണ് സിപിഎം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറിയായ സനൂപ് ചുങ്കത്തിന് അടുത്തെ ചിറ്റിലങ്ങാടേക്ക് എത്തിയത്.
അതെ സമയം സംഭവത്തില്‍ ബിജെപിക്കോ സംഘപരിവാറിനൊ യാതൊരു ബന്ധവുമില്ലെന്ന് ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്‍ രംഗത്ത് എത്തി. കുറ്റക്കാര്‍ക്കെതിരെ എത്രയും വേഗം നടപടികള്‍ കൈക്കൊള്ളണം. മന്ത്രി മൊയ്തീന്റെ ആരോപണം അടിസ്ഥാനരഹിതമാണ്. മൊയ്തിന്റെ ആരോപണം അനാവശ്യ സംഘര്‍ഷത്തിന് ഇടയാക്കും. മൊയ്തീന്‍ സംയമനത്തോടെ കാര്യങ്ങള്‍ അന്വേഷിക്കണമെന്നും ബിജെപി വക്താവ് ആവശ്യപ്പെട്ടു. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസാണെന്ന് സിപിഎം ആരോപിച്ചിരുന്നു. സനൂപിന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് മന്ത്രി എ സി മൊയ്തീനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha


























