ജ്വല്ലറിയില്‍ നിന്നും അര കിലോ വെള്ളി കവര്‍ന്ന കള്ളനെ സിസി ടിവിയുടെ സഹായത്തോടെ പിടികൂടി

പയ്യന്നൂരില്‍ വെള്ളൂര്‍ ആലിന്‍ കീഴില്‍ ദേശീയപാതയ്ക്ക് സമീപം ഐശ്വര്യ ജ്വല്ലറിയുടെ ഷട്ടര്‍ പൊളിച്ചു കയറി പാതിരാത്രിയില്‍ അര കിലോ വെള്ളി കവര്‍ന്ന കള്ളനെ സിസി ടിവിയുടെ സഹായത്തോടെ പിടികൂടി.
ഇന്നലെ പുലര്‍ച്ചെ 3-മണിയ്ക്കാണ് ഷട്ടറിന്റെ സെന്റര്‍ ലോക്ക് തകര്‍ത്ത് കവര്‍ച്ച നടന്നത്. മുന്‍ ഭാഗത്തെ സിസി ടിവി ക്യാമറ ഇതിനിടയില്‍ തകര്‍ന്നു.
ജ്വല്ലറി ഉടമ കണിയേരിയിലെ എം.വി.ജയന്‍ അലാം മുഴങ്ങിയതിനെ തുടര്‍ന്ന് സ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ കടയില്‍ ആളുള്ളതായി മനസ്സിലാക്കുകയും തുടര്‍ന്നു നാട്ടുകാരുടെ സഹായത്തോടെ പിടികൂടുകയുമായിരുന്നു.
ആളുകള്‍ കൂടിയപ്പോള്‍ കവര്‍ച്ചക്കാര്‍ 2 പേരും 2 ഭാഗത്തേക്ക് ഓടി. ഒരാളെ പിന്തുടര്‍ന്ന് പിടികൂടി.
ഗുജറാത്ത് ഗോദ്രാ ജില്ലയിലെ സഫ്രജിനെ(40)യാണ് പിടികൂടിയത്. പൊലീസ് എത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.
ഇന്‍സ്‌പെക്ടര്‍ എം.സി.പ്രദീപ് പ്രതിയെ അറസ്റ്റ് ചെയ്തു. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു. പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വാങ്ങും.
https://www.facebook.com/Malayalivartha


























