സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യപ്രതികളില്‍ ഒരാളായ സന്ദീപ് നായരുടെ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ അനുമതി

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യപ്രതികളില്‍ ഒരാളായ സന്ദീപ് നായരുടെ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ അനുമതി. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് രഹസ്യമൊഴി രേഖപ്പെടുത്താന്‍ ഉത്തരവിട്ടത്. മൊഴിയെടുക്കാന്‍ ആലുവ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് രണ്ടിനെ ചുമതലപ്പെടുത്തി.
രഹസ്യമൊഴി നല്‍കാന്‍ തയാറാണെന്ന് കാണിച്ച് സന്ദീപ് നായര്‍ എന്‍.ഐ.എ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. എന്‍.ഐ.എ കോടതി അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് സി.ആര്‍.പി.സി 164 പ്രകാരം മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. രഹസ്യമൊഴി രേഖപ്പെടുത്തണമെന്നും കേസിലെ മുഴുവന്‍ വിവരങ്ങളും തുറന്ന് പറയാന്‍ തയാറാണെന്നും സന്ദീപ് അറിയിച്ചിരുന്നു.
ഭാവിയില്‍ ഈമൊഴി തനിക്കെതിരായ തെളിവാകുമെന്ന ബോധ്യത്താലെയാണ് കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നതെന്നും സന്ദീപ് വ്യക്തമാക്കിയിരുന്നു. അപേക്ഷ പരിഗണിച്ച കോടതി സി.ആര്‍.പി.സി 164 പ്രകാരം സന്ദീപിന്റെ രഹസ്യമൊഴിയെടുക്കാന്‍ അനുമതി നല്‍കി. എന്നാല്‍ രഹസ്യമൊഴി നല്‍കിയതുകൊണ്ട് സന്ദീപിനെ കേസില്‍ മാപ്പുസാക്ഷിയാക്കാമോ എന്ന് ഉറപ്പ് പറയാനാകില്ലെന്നും കോടതി അറിയിച്ചിരുന്നു. രഹസ്യമൊഴി രേഖപ്പടുത്തേണ്ടത് മജിസ്‌ട്രേറ്റായതിനാല്‍ എന്‍.ഐ.എ സി.ജെ.എം കോടതിയില്‍ അപേക്ഷ നല്‍കുകയായിരുന്നു.
https://www.facebook.com/Malayalivartha


























