ബിനീഷ് കോടിയേരിക്ക് നോട്ടീസ്; ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ ബെംഗളൂരു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും, അനൂപ് മുഹമ്മദിന്റെ മൊഴികളുടെ അടിസ്ഥാനത്തിൽ ബിനീഷിനും കുരുക്ക്

തിരുവന്തപുരത്ത് യുഎഫ്എക്സ് ഉടമയെ കസ്റ്റംസ് ചോദ്യം ചെയിതു .തിരുവന്തപുരത്ത് യുഎഫ്എക്സ് സൊലൂസിഷൻ ഉടമ അബ്‌ദുൾ ലത്തീഫിനെ ആണ് ചോദ്യം ചെയ്ത് .ഈ കമ്പനി ബിനീഷിന്റെ ആണെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. അതെ സമയം എൻഫോഴ്സ്മെന്റ്റ് ചോദ്യം ചെയ്യലിന് ബിനീഷ് കോടിയേരി ബംഗളൂരുവിലേക്ക് പോയി. കൂടെ സഹോദരൻ ബിനോയ് കോടിയേരിയും രണ്ടു സുഹൃത്തുക്കളുമാണ് കൂടെ ഉള്ളത്. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ ബെംഗളൂരു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) ചോദ്യം ചെയ്യും എന്ന വാർത്ത നേരത്തെ വന്നിരുന്നു ബിനീഷിനോട് ഒക്ടോബർ ആറാം തീയതി ചൊവ്വാഴ്ച ബെംഗളൂരു ശാന്തിനഗറിലെ ഇ.ഡി. ഓഫീസിൽ ഹാജരാകാനാണ് നിർദേശം.
ഇതുസംബന്ധിച്ച് ബിനീഷ് കോടിയേരിക്ക് നോട്ടീസ് നൽകിയതായി ബെംഗളൂരു ഇ.ഡി. ഉദ്യോഗസ്ഥർ നേരത്തെ സ്ഥിരീകരിച്ചു.ബെംഗളൂരു ലഹരിമരുന്ന് കേസിൽ എൻ.സി.ബി. അറസ്റ്റ് ചെയ്ത അനൂപ് മുഹമ്മദിന്റെ മൊഴികളുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെയും ചോദ്യം ചെയ്യുന്നത്. ബെംഗളൂരുവിലെ ഹോട്ടൽ ബിസിനസിനടക്കം ബിനീഷ് വലിയ തുക നൽകിയിരുന്നതായി അനൂപ് നേരത്തെ മൊഴി നൽകിയിരുന്നു. ഇക്കാര്യം ബിനീഷ് കോടിയേരിയും സ്ഥിരീകരിച്ചിരുന്നു. അതേസമയം, അനൂപിന്റെ ലഹരിമരുന്ന് ഇടപാടുകളെക്കുറിച്ച് അറിയില്ലെന്നും ബിനീഷ് പറഞ്ഞിരുന്നു.ബെംഗളൂരു ലഹരിമരുന്ന് കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന അനൂപിനെ കഴിഞ്ഞയാഴ്ചയാണ് ഇ.ഡി. അന്വേഷണസംഘവും വിശദമായി ചോദ്യംചെയ്തത്.
കോടതിയുടെ അനുമതിയോടെ പരപ്പന അഗ്രഹാര ജയിലിലെത്തിയായിരുന്നു ചോദ്യംചെയ്യൽ. ഇതിനുപിന്നാലെയാണ് ബിനീഷ് കോടിയേരിയോടും ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.സെപ്റ്റംബർ ഒമ്പതിന് സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടും ബിനീഷിനെ ഇ.ഡി. ചോദ്യംചെയ്തിരുന്നു. വിദേശത്ത് നിന്നുള്ള പണമിടപാട് സംബന്ധിച്ചാണ് കൊച്ചിയിലെ ഇ.ഡി. ഓഫീസിൽ മണിക്കൂറുകളോളം ചോദ്യംചെയ്തത്. ഇതിനുപിന്നാലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേസെടുക്കുകയും ചെയ്തു. ബിനീഷിന്റെ സ്വത്തുവകകൾ സംബന്ധിച്ച വിവരങ്ങൾ കൈമാറണമെന്നും ഇ.ഡി.യെ അറിയിക്കാതെ സ്വത്ത് ക്രയവിക്രയം ചെയ്യാൻ പാടില്ലെന്നും നിർദേശമുണ്ടായിരുന്നു. അതെ സമയം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ പേരിൽ സംസ്ഥാനത്തു റജിസ്റ്റർ ചെയ്തിട്ടുള്ള മുഴുവൻ ഭൂമിയുടെയും കെട്ടിടങ്ങളുടെയും വിവരം തേടി റജിസ്ട്രേഷൻ വകുപ്പിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കത്ത് നേരത്തെ പുറത്ത് വന്നിരുന്നു .
4 ജില്ലകളിൽ ബിനീഷിനു വെളിപ്പെടുത്താത്ത സ്വത്തുണ്ടെന്ന നിഗമനത്തെ തുടർന്നാണിത്. നിലവിൽ ബിനീഷിന്റെ പേരിലുള്ള സ്വത്തുകളുടെ കൈമാറ്റം മരവിപ്പിക്കാനും റജിസ്ട്രേഷൻ വകുപ്പിനോട് ആവശ്യപെട്ടിരുന്നു .ഇതിനൊപ്പം സ്വത്തു വെളിപ്പെടുത്താനുള്ള ഒരവസരം കൂടി ബിനീഷിനു നൽകാനും ഇഡി തീരുമാനിച്ചു. ഇതിന് നോട്ടിസ് നൽകും. ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ 315 റജിസ്ട്രേഷൻ ഓഫിസുകളിൽ നിന്നും റജിസ്ട്രേഷൻ ഐജി വിവരം തേടി. പരിശോധനയ്ക്കു ശേഷം ജില്ലാ ഓഫിസുകളിൽ നിന്നു നേരിട്ട് റിപ്പോർട്ട് ഇഡിക്ക് അടുത്തയാഴ്ച കൈമാറാൻ ഉത്തരവ് ഉണ്ടായിരുന്നു.
നർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) ബെംഗളൂരുവിൽ പിടികൂടിയ ലഹരിമരുന്നു റാക്കറ്റിനു ബിനീഷ് കോടിയേരി സാമ്പത്തിക സഹായം നൽകിയിട്ടുണ്ടോയെന്നു കണ്ടെത്താനാണ് ഇഡി അന്വേഷണം തുടങ്ങിയത്. ഇഡി നടത്തിയ ആദ്യഘട്ട ചോദ്യം ചെയ്യലിൽ സ്വത്തുവിവരങ്ങളുടെ രേഖകൾ ബിനീഷ് അന്വേഷണ സംഘത്തിനു കൈമാറിയിരുന്നു. റജിസ്ട്രേഷൻ വകുപ്പു നൽകുന്ന വിവരങ്ങളും ബിനീഷ് നൽകിയ വിവരവും ഒത്തുനോക്കിയ ശേഷമാകും തുടരന്വേഷണം.വെളിപ്പെടുത്തിയതിലധികം സമ്പാദ്യം അദ്ദേഹത്തിനുണ്ടെന്ന നിഗമനമാണു തുടർനടപടികൾക്കു വഴിയൊരുക്കിയത്. ഇതു കണ്ടെത്താൻ കഴിഞ്ഞാൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) കേസ് റജിസ്റ്റർ ചെയ്യാനാണ് നിയമോപദേശം ലഭിച്ചിട്ടുള്ളത്.
അടുത്ത ദിവസങ്ങളിൽ ബിനീഷിനെ വീണ്ടും ചോദ്യം ചെയ്തേക്കും. ഇതിനു മുന്നോടിയായി കോവിഡ് പരിശോധന നടത്താൻ നിർദേശിച്ചിട്ടുണ്ട്.ബിനീഷിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ആദായനികുതി ഇന്റലിജൻസ് വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബെംഗളൂരു ലഹരിമരുന്നു കേസ് അന്വേഷിക്കുന്ന എൻസിബിയും ബിനീഷിന്റെ മൊഴി രേഖപ്പെടുത്തും.
https://www.facebook.com/Malayalivartha


























