യുവി ജോസും പ്രധാന ഉദ്യോഗസ്ഥരും കൊച്ചിയിലെ സിബിഐ ഓഫീസിൽ; കയ്യിൽ കരുതിയത് ലൈഫ് മിഷന്റെ രേഖകൾ, ഫയലുകൾ പലതും വിജിലൻസ് കസ്റ്റഡിയിലെടുത്തതിനാൽ ഹാജരാക്കാൻ ലൈഫ് മിഷന് കഴിയുമോ എന്നതും ഇന്നറിയാം

ലൈഫ് മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട് യുവി ജോസും പ്രധാന ഉദ്യോഗസ്ഥരും കൊച്ചിയിലെ സിബിഐ ഓഫീസിൽ. ലൈഫ് മിഷൻ രേഖകളുമായാണ് യു വി ജോസ് എത്തിയിരിക്കുന്നത്. ഇന്ന് രേഖകളുമായി ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു. ഇടപാടുമായി ബന്ധപ്പെട്ട ധാരണാ പത്രം ഉൾപ്പെടെ സുപ്രധാന ആറ് രേഖകളാണ് സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്. ലൈഫ് മിഷനും റെഡ്ക്രസന്‍റും തമ്മിലുണ്ടാക്കിയ ധാരണ കരാർ, പദ്ധതിയ്ക്കായി റവന്യു ഭൂമി ലൈഫ് മിഷൻ യൂണിടാക്കിന് കൈമാറിയതിന്‍റെ രേഖകൾ, ലൈഫ് പദ്ധതിയിൽ നിർമ്മിക്കുന്ന ഫ്ലാറ്റുകൾ, ഹെൽത്ത് സെന്‍ററുകൾ എന്നിവയുമായി ബന്ധപ്പെട്ട ഫയലുകൾ തുടങ്ങിയവയാണ് ഹാജരാക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
ഫയലുകൾ പലതും വിജിലൻസ് കസ്റ്റഡിയിലെടുത്തതിനാൽ ഹാജരാക്കാൻ ലൈഫ് മിഷന് കഴിയുമോ എന്നതും ഇന്നറിയാം. വടക്കാഞ്ചേരി ലൈഫ് മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട് ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി ജോസ് ഇന്ന് സി.ബി.ഐക്ക് മുന്നില്‍ ഹാജരാകും. പദ്ധതിയുമായി ബന്ധപ്പെട്ട രേഖകളുമായി ഇന്ന് രാവിലെ 11 മണിക്ക് കൊച്ചിയിലെ ഓഫിസില്‍ ഹാജരാക്കാനാണ് നോട്ടീസ് നല്‍കിയിട്ടുഉണ്ടായിരുന്നത് .വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണമാണ് സി.ബി.ഐ നടത്തുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട ആറ് രേഖകള്‍ ഹാജരാക്കണമെന്നാണ് സി.ബി.ഐ എസ്.പി നിര്‍ദേശം നല്‍കിയിട്ടുള്ളത്. റെഡ് ക്രസന്‍റും ലൈഫ് മിഷനും തമ്മിലുള്ള ധാരണാ പത്രം ഹാജരാക്കണം. ലൈഫ് മിഷന്‍റെ ഭാഗമായുള്ള വടക്കാഞ്ചേരിയിലെ വീടുകളും ഹെല്‍ത്ത് സെന്‍ററും സംബന്ധിച്ച മുഴുവന്‍ വിവരങ്ങളുടെയും വിശദാംശങ്ങള്‍ കൈമാറണം. ലൈഫ് മിഷന്‍ പദ്ധതിക്കായി വടക്കാഞ്ചേരിയിലെ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണമെന്നും സി.ബി.ഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വടക്കാഞ്ചേരി നഗരസഭ, കെ.എസ്.ഇ.ബി എന്നിവ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട നടത്തിയിട്ടുള്ള ഇടപാടുകളുടെ രേഖകള്‍ നല്‍കണം. അതോടൊപ്പം, ലൈഫ് മിഷന്‍ ജില്ലാ കോഡിനേറ്ററും ലൈഫ് മിഷന്‍ പദ്ധതിയുമായുള്ള ബന്ധം കാണിക്കുന്ന രേഖകള്‍. യൂണിടാക്കും സെയ്ന്‍ വെഞ്ചേഴ്സും ലൈഫ് മിഷനുമായി നടത്തിയുള്ള ഇടപടാകുള്‍ സംബന്ധിച്ച രേഖകള്‍ തുടങ്ങിയവയാണ് സി.ബി.ഐ ഹാജരാക്കാന് നിര്‍ദേശം നല്‍കിയിട്ടുള്ളത്. നിലവില് സി.ബി.ഐ യൂണിടാക്ക് എം.ഡി ജി. സന്തോഷ് ഈപ്പനെയും ഭാര്യയേയും വടക്കാഞ്ചേരി നഗരസഭ സെക്രട്ടറി, ത്യശൂര്‍ ജില്ലാ കോഡിനേറ്റര്‍ തുടങ്ങിയവരെ ചോദ്യം ചെയ്തിരുന്നു.അതെ സമയം ലൈഫ് മിഷൻ വടക്കാഞ്ചേരി പദ്ധതി ക്രമക്കേടിൽ വിജിലൻസിന് കേസെടുക്കാൻ സർക്കാർ അനുമതി. അഴിമതിയോ ക്രമക്കേടോ ഉണ്ടാേ എന്ന് അന്വേഷണം നടത്താനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്.
പ്രാഥമിക അന്വേഷണ ശുപാർശയിലാണ് ഉത്തരവ് നേരത്തെ വന്നിരുന്നു .ഇതേ തുടർന്ന് ക്രൈം ബ്രാഞ്ച് സംഭവത്തിൽ കേസെടുത്തു. കേസിൽ ആരെയും പ്രതി ചേർത്തിട്ടില്ല. തിരുവനന്തപുരം വിജിലൻസ് കോടതിയിൽ എഫ്‌ഐആർ സമർപ്പിക്കുകയും ചെയ്തിരുന്നു. ലൈഫ് മിഷൻ ഓഫീസ്, സെക്രട്ടേറിയറ്റ് എന്നിവിടങ്ങൾ അന്വേഷണം നടത്തിയ വിജിലൻസ് രേഖകൾ പരിശോധിച്ച് ക്രമക്കേട് നടന്നെന്ന് തന്നെയാണ് നിഗമനത്തിലെത്തിയത്.നിയമോപദേശത്തെ തുടർന്നാണ് സർക്കാർ ഈ നടപടിയെടുത്തിരിക്കുന്നത്. നേരത്തെ സിബിഐ അന്വേഷണത്തിന് എതിരെ സർക്കാർ കോടതിയെ സമീപിച്ചിരുന്നു. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ മന്ത്രിസഭയാണ് തീരുമാനമെടുത്തത്.
സംസ്ഥാനത്തിന്റെയോ ഹൈക്കോടതിയുടേയോ അറിവില്ലാതെ ഏകപക്ഷീയമായി കേസ് എടുത്തത് ചോദ്യം ചെയ്തായിരിക്കും ഹർജി.സ്വർണക്കടത്ത് വിവിധ കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നതിനിടെ വടക്കാഞ്ചേരി ലൈഫ് ഭവന സമുച്ചയ പദ്ധതിയിൽ സിബിഐ അന്വേഷണം തുടങ്ങിയത് സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഉന്നത ഉദ്യോഗസ്ഥരെ സിബിഐ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതും സർക്കാരിനെ പ്രകോപിപ്പിച്ചു. സിപിഐഎമ്മും സിപിഐയും പിന്നീട് ഇടത് മുന്നണിയും സിബിഐ അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന് ആരോപിച്ച് രംഗത്തു വന്നു.
https://www.facebook.com/Malayalivartha


























