അയാൾക്കെതിരെ പരാതി കൊടുത്ത് മടങ്ങവേ ഡോക്ടറോട് പ്രതികാരം; വയറ്റിലും തുടയിലും ആഞ്ഞു കുത്തി; സുഹൃത്തിന്റെ കുത്തേറ്റ് വനിതാ ഡോക്ടർ കൊല്ലപ്പെട്ടു

കേരളത്തെ ഞെട്ടിച്ച് വീണ്ടുമൊരു അരുംകൊല... ഒരു വനിത ഡോക്ടർക്കാണ് ഇത്തരത്തിൽ ഒരു ദാരുണ അന്ത്യം സംഭവിച്ചത്. വനിതാ ഡോക്ടറുടെ സുഹൃത്താണ് ഇത്തരത്തിലൊരു ക്രൂരത ചെയ്തിരിക്കുന്നത്. ക്ലിനിക്കിൽ കുത്തേറ്റ വനിതാ ഡോക്ടർ മരിച്ചു; സുഹൃത്ത് ഇപ്പോൾ ഒളിവിൽ ആണ്. ക്ലിനിക്കിൽവെച്ച് ആയിരുന്നു ഡോക്ടറുടെ സുഹൃത്തിന്റെ കുത്തേറ്റത്. ചികിത്സയിലായിരുന്നു വനിതാ ഡോക്ടർ.എന്നാൽ ഇപ്പോൾ മരിചിരിക്കുന്നു കുട്ടനെല്ലൂരിൽ ഡെൻറൽ ക്ലിനിക് നടത്തുന്ന ഡോ. സോന(30)യാണ് മരിച്ചത്. മൂവാറ്റുപുഴ, പാലക്കുഴ വലിയകുളങ്ങര ജോസിന്റെ മകളാണ്. പ്രതിയും സുഹൃത്തുമായ പാവറട്ടി സ്വദേശി മഹേഷ് (40) ഒളിവിലാണ്. ഒരാഴ്‌ചമുമ്പാണ് സോനയ്ക്ക് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവർ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്‌ച രാവിലെയാണ് മരിച്ചത്.
തൃശ്ശൂരിൽ ദന്തൽ കോഴ്സിന് ചേർന്നപ്പോഴാണ് മഹേഷുമായി പരിചയപ്പെടുന്നത്. ഓഫീസ് ഇൻറീരിയർ വർക്കുകൾ നടത്തിയിരുന്ന മഹേഷിനെയാണ് സ്വന്തം ക്ലിനിക്കിന്റെയും വർക്കുകൾ സോന ഏൽപ്പിച്ചത്. രണ്ടുവർഷംമുമ്പ് ക്ലിനിക് പ്രവർത്തനം തുടങ്ങി. തുടർന്ന് ക്ലിനിക്കിന്റെ നടത്തിപ്പിലും മഹേഷ് ഇടപെട്ടിരുന്നു. വിവാഹബന്ധം വേർപെടുത്തിയ സോന കുരിയച്ചിറയിലെ ഫ്ലാറ്റിലാണ് കഴിഞ്ഞിരുന്നത്. ഒരു മകളുണ്ട്. ക്ലിനിക്കിന്റെ ആവശ്യത്തിനും മറ്റും മഹേഷ് കൂടുതൽ പണം കൈപ്പറ്റിയിരുന്നതായി സോനയുടെ ബന്ധുക്കൾ പറയുന്നു.ക്ലിനിക്കിന്റെ നടത്തിപ്പിൽ ആധിപത്യം സ്ഥാപിച്ച്, ഭീഷണിപ്പെടുത്തി പലപ്പോഴായി പണം തട്ടിയെന്നാണ് ആരോപണം. ഏകദേശം പതിമൂന്നരലക്ഷത്തോളം രൂപ മഹേഷ് കൊടുക്കാനുണ്ടെന്നാണ് ബന്ധുക്കൾ പോലീസിന് നൽകിയ പരാതിയിലുള്ളത്. ഇത് തിരികെ ആവശ്യപ്പെട്ട് തൃശ്ശൂർ സിറ്റി പോലീസ് കമ്മിഷണർക്ക് സോന പരാതി നൽകിയിരുന്നു. ഇതുസംബന്ധിച്ചാണ് കഴിഞ്ഞ തിങ്കളാഴ്‌ച ഇരുവരെയും ഒല്ലൂർ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. എന്നാൽ, മഹേഷ് എത്തിയില്ല.
തുടർന്ന് ബന്ധുക്കളോടൊപ്പം ക്ലിനിക്കിൽ തിരിച്ചെത്തിയ സോനയെ അവിടെ വന്ന് മഹേഷ് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. വയറ്റിലും തുടയിലും മാരകമായ മുറിവേറ്റു. കൃത്യം നടത്തിയശേഷം കാറുമായി മഹേഷ് രക്ഷപ്പെട്ടു. പിറ്റേന്ന് ഇയാളുടെ മറ്റൊരു വർക്ക് സൈറ്റിൽനിന്ന് കാർ കണ്ടെത്തിയെങ്കിലും ആളെ പിടികൂടാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം സോനയുടെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ശവസംസ്‌കാരം തിങ്കളാഴ്‌ച മൂവാറ്റുപുഴയിൽ. കേരളത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്ന സംഭവമാണ് നടന്നിരിക്കുന്നത്. ഇത്തരത്തിലുള്ള സംഭവങ്ങൾ വീണ്ടും ആവർത്തിക്കുന്നത് വളരെയധികം വേദനാജനകമാണ്... എന്താണ് കൊലയ്ക്കുപിന്നിൽ ഉള്ള കാരണം എന്ന സുഹൃത്തിനെ പിടികൂടിയ ശേഷം മാത്രമേ അറിയാൻ സാധിക്കുകയുള്ളൂ. എന്ത് കാരണത്തിൽ അന്ന് ഇത്തരത്തിലൊരു ക്രൂരത യിലേക്ക് നയിക്കപ്പെട്ടത് എന്നതും അറിയേണ്ടിയിരിക്കുന്നു... കഴിഞ്ഞ ദിവസം മാറി വീട്ടുകാരെ ഞെട്ടിച്ച ഈ സംഭവം അരങ്ങേറിയത്....
https://www.facebook.com/Malayalivartha


























