നീണ്ട കാലത്തെ പ്രണയത്തിന് ശേഷമുള്ള വിവാഹം ; അതിഥിയുടേയും അരിസ്‌റ്റോയുടേയും ചിത്രം ചേർത്തുവച്ചുള്ള വ്യാജ പ്രചാരണം; തന്നെ വേദനിപ്പിച്ചുവെന്ന് പൊട്ടിത്തെറിച്ച് അരിസ്റ്റോ സുരേഷ്

നടൻ അരിസ്റ്റോ സുരേഷ് വിവാഹിതനാകുന്നു എന്ന വാർത്ത വളരെ വ്യാപകമായി പരന്നിരുന്നു . എന്നാൽ അതിനേക്കാൾ കാട്ടു തീയായി പടർന്നത് അരിസ്റ്റോ സുരേഷ് വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയെ പറ്റിയുള്ള വ്യാജ വാർത്തകളായിരുന്നു . നടൻ അരിസ്റ്റോ സുരേഷിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം അരങ്ങേറുകയാണ് . അരിസ്റ്റോ സുരേഷ് വി വാഹിതനാകുന്നു എന്നാണ് വ്യാപകമായി പ്രചരിച്ചത്. നടിയും ബിഗ്‌ബോസ് മത്സരാർത്ഥിയുമായ അതിഥി റോയിയുടെ ചിത്രവുമായി ചേർത്തുവച്ചായിരുന്നു പ്രചാരണം കൊഴുക്കുന്നത് . ഇതിനെതിരെ അരിസ്റ്റോ സുരേഷ് തന്നെ രംഗത്തെത്തുകയും ചെയ്‌തു.
കഴിഞ്ഞ ദിവസമായിരുന്നു ഒരു ഓൺലൈൻ മാധ്യമത്തിൽ അരിസ്റ്റോ സുരേഷ് വിവാഹിതനാകുന്നുവെന്ന വാർത്ത വന്നത്. സുഹൃത്ത് അതിഥിയുടേയും അരിസ്‌റ്റോയുടേയും ചിത്രം ചേർത്തുവച്ചായിരുന്നു പ്രചാരണം നടന്നത് . നീണ്ട കാലത്തെ പ്രണയത്തിന് ശേഷമാണ് വിവാഹമെന്ന് വാർത്തയിൽ പറഞ്ഞിരുന്നു. എന്നാൽ ഈ സംഭവം തന്നെ വേദനിപ്പിച്ചുവെന്ന് അരിസ്റ്റോ സുരേഷ് പറഞ്ഞു.അരിസ്റ്റോ സുരേഷിനൊപ്പം ബിഗ് ബോസിൽ പങ്കെടുത്ത ആളാണ് നടി അതിഥി.
അരിസ്റ്റോയുടെ അമ്മയെ കാണാൻ അതിഥി വന്നപ്പോൾ എടുത്ത ചിത്രമാണ് തെറ്റായി പ്രചരിപ്പിച്ചത്. സംഭവത്തിന്റെ യാഥാർത്ഥ്യം അറിയാൻ നിരവധി പേർ വിളിച്ചുവെന്ന് അരിസ്റ്റോ പറഞ്ഞു. എന്നെങ്കിലും വിവാഹം കഴിക്കും. പക്ഷേ അതിന് മുൻപ് ഒരു സിനിമ സംവിധാനം ചെയ്യണം. മുൻപും തനിക്കെതിരെ വ്യാജപ്രചാരണം നടന്നിട്ടുണ്ടെന്നും അരിസ്റ്റോ സുരേഷ് പറഞ്ഞു.ഒരു സുഹൃത്തിന്റെ ചിത്രം ചേർത്തുവച്ചാണ് സുരേഷ് വിവാഹിതനാവുന്നു എന്ന് ഒരു ഓൺലൈൻ മാദ്ധ്യമം റിപ്പോർട്ടുചെയ്തത്. ഇത് വ്യാപകമായി പ്രചരിച്ചതോടെ വാർത്തയ്ക്കെതിരെ അരിസ്റ്റോ സുരേഷ് തന്നെ രംഗത്തെത്തുകയായിരുന്നു. വാർത്തകണ്ട് നിരവധിപേർ വിളിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു.നീണ്ട കാലത്തെ പ്രണയത്തിനുശേഷമാണ് ഇരുവരും വിവാഹിതാകാൻ തീരുമാനിച്ചത് എന്നാണ് വാർത്തയിൽ പറഞ്ഞിരുന്നത്.
മുത്തേ പൊന്നേ പിണങ്ങല്ലേ പാട്ടും ബിഗ് ബോസും ഹിറ്റായത് മുതൽ ചർച്ചകളിൽ നിറയുന്നുണ്ട് അരിസ്റ്റോ സുരേഷിൻറെ വിവാഹവാർത്തകൾ. കല്യാണം ഉറപ്പിച്ചെന്ന മട്ടിലെ ഒടുവിലത്തെ പ്രചാരണമായിരുന്നു കഴിഞ്ഞ ദിവസത്തെ ഒരു ഓൺലൈൻ വാർത്ത. വിവാഹം കഴിക്കുന്നത് ബിഗ് ബോസിൽ ഒപ്പമുണ്ടായിരുന്ന അദിതിയെയാണെന്ന് ഫോട്ടോ വെച്ചുള്ള വാർത്ത വലിയ ചർച്ചയായി. അൻപതാം വയസ്സിൽ, ഒടുവിൽ പ്രണയ സാക്ഷതകരം എന്ന് തലകെട്ടിട്ട് ആദിതിയുടെ പേരും ചിത്രങ്ങളും ഒക്കെ ചേർത്തായിരുന്നു ചില ഓണ്‍ലൈന്‍ മാധ്യമങ്ങൾ വാർത്ത മെനഞ്ഞത്. പിന്നീട് സമൂഹമാധ്യമങ്ങിലും വിവാഹ വാർത്ത നിറഞ്ഞു. അരിസ്റ്റോ സുരേഷിന്റെ അമ്മയെ കാണാൻ അതിദി വീട്ടിലെത്തിയപ്പോൾ എടുത്ത ചിത്രങ്ങളാണ് വ്യാജ വാർത്തയ്ക്ക് പിന്നിലുള്ളവർ വിവാഹ ചിത്രമാക്കിയത് എന്നത് ഖേദകരമായ കാര്യമാണ് .നിവിൻ പോളിയുടെ ആക്ഷൻ ഹീറോ ബൈജു എന്ന ചിത്രത്തിലൂടെയാണ് അരിസ്റ്റോ സുരേഷ് ശ്രദ്ധേയനാവുന്നത്. അദ്ദേഹം പാടിയ മുത്തേ പൊന്നേ എന്ന ഗാനം സൂപ്പർഹിറ്റായിരുന്നു. അതിന് പിന്നാലെ നിരവധി സിനിമകളിൽ അദ്ദേഹത്തിന് അവസരം ലഭിച്ചു. 51 കാരനായ അരിസ്റ്റോ സുരേഷ് അവിവാഹിതനാണ്.
https://www.facebook.com/Malayalivartha


























