പ്രവാസികൾ നേരിടുന്നത് കടുത്ത മാനസിക സമ്മർദ്ദം; കോവിഡ് തടയുന്നതിനു നിബന്ധനകൾ കർശനമാക്കിയതോടെ തിരക്കും ബഹളവുമില്ലാതെ വിമാത്താവളങ്ങൾ, പോസിറ്റീവായാൽ യാത്ര റദ്ദാക്കണം, പകരക്കാരില്ലാതെ കാലിസീറ്റുകളുമായി വിമാനം പറക്കുന്നു

ഇന്ന് വിമാനയാത്ര ചെയ്യുന്നവർ വെറുതെ ഒന്ന് പഴയകാല യാത്രകളെ അയവിറക്കും. ഇനി അതിപ്പോൾ ഓർത്തിട്ട് കാര്യമില്ലല്ലോ. വളരെ സുഗമമായി യാത്ര ചെയ്തിരുന്നവർ ഇപ്പോൾ ഓരോ നിമിഷവും കടുത്ത മാനസിക സമ്മർദ്ദമാണ് നേരിടുന്നത്. കോവിഡ് തടയുന്നതിനു നിബന്ധനകൾ കർശനമാക്കിയതോടെ തിരക്കും ബഹളവുമില്ലാതെ കോഴിക്കോട് വിമാനത്താവളം ശൂന്യമായിരിക്കുന്നു. ഇതേതുടർന്ന് പകുതിയോളം സീറ്റുകളിൽ ആളില്ലാതെ പല വിമാനങ്ങളും ഗൾഫ് നാടുകളിലേക്കും തിരിച്ചും പറക്കുന്നത് സജീവ കാഴ്ചയായി മാറിയിരിക്കുന്നു. ഗൾഫ് നാടുകളിൽനിന്നു കരിപ്പൂരിലേക്കുള്ള ചാർട്ടേഡ് വിമാനങ്ങളുടെ എണ്ണവും ക്രമാതീതമായി കുറഞ്ഞു. ഇതേതുടർന്ന് സ്വീകരിക്കാനും യാത്രയാക്കാനും വിമാനത്താവളത്തിൽ എത്തുന്നവരും വളരെ കുറവാണ്.
അതേസമയം രാജ്യാന്തര യാത്രക്കാർക്ക് അതതു രാജ്യങ്ങൾ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. 96 മണിക്കൂർ മുൻപു നടത്തിയ പരിശോധനാ ഫലമാണ് യാത്രക്കാർ കയ്യിൽ കരുതേണ്ടത്. ഫലം ലഭിച്ച ശേഷം ടിക്കറ്റ് ബുക്കിങ് പ്രയാസമാകുമെന്നതിനാൽ കൂടുതൽ പേരും ടിക്കറ്റ് ഉറപ്പാക്കിയ ശേഷമാണു പരിശോധന നടത്തുന്നത് പോലും.എന്നാൽ യാത്രയുടെ മണിക്കൂറുകൾക്കു മുൻപാണ് പലർക്കും ഫലം ലഭിക്കുന്നത്. ഒപ്പം പോസിറ്റീവായാൽ യാത്ര റദ്ദാക്കണം. യാത്രക്കാർ എല്ലാവർക്കും തന്നെ കോവിഡ് സർട്ടിഫിക്കറ്റ് വേണമെന്നതിനാൽ റദ്ദാക്കുന്ന സീറ്റുകളിലേക്കു പകരം യാത്രക്കാർക്ക് അവസരം നൽകൽ പ്രയാസകരമാകുന്നതാണ്.
ഏറ്റവും പ്രധാന കാര്യം എന്നത് പോസിറ്റീവായി യാത്ര റദ്ദാക്കുമ്പോൾ യാത്രക്കാർക്ക് ടിക്കറ്റ് തുക നഷ്ടപ്പെടുന്ന അവസ്ഥയുമുണ്ട് എന്നതാണ്. അതേസമയം, ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ കാര്യമായ കുറവില്ല താനും. മുംബൈ, ഡൽഹി, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലക്ക് വിമാന സർവീസുകളും നല്കിയിട്ടുണ്ട്. തുർന്ന് ബെംഗളൂരുവിലേക്ക് യാത്രക്കാർ കൂടിയതോടെ ഇൻഡിഗോ ഒരു വിമാനംകൂടി ഏർപ്പെടുത്തുകയുണ്ടായി. നേരത്തേ, 78 പേർക്കുള്ള ചെറുവിമാനം മാത്രമായിരുന്നു. 180 പേർക്ക് യാത്ര ചെയ്യാവുന്ന വിമാനമാണ് നിലവിൽ പുതിയ സർവീസ് ആരംഭിച്ചത്.
https://www.facebook.com/Malayalivartha


























