മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു; ഡി എം ഇയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി പുനഃപരിശോധിക്കാമെന്ന് ആരോഗ്യമന്ത്രി നല്‍കിയ ഉറപ്പിനെ തുടര്‍ന്ന്

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗിയെ പുഴുവരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഡ്യൂട്ടിയിലുണ്ടായിരുന്നവരെ സസ്‌പെന്റ് ചെയ്തതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാര്‍ നടത്തി വന്ന സമരം പിന്‍വലിച്ചു. ഡി എം ഇയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി പുനഃപരിശോധിക്കാമെന്ന് ആരോഗ്യമന്ത്രി നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. നാളെ വൈകുന്നേരത്തിനകം റിപ്പോര്‍ട്ടിന്‍മേലുള്ള നടപടി ഉണ്ടാകുമെന്ന് ചര്‍ച്ചക്ക് ശേഷം ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.സമാനതകളില്ലാത്ത സാഹചര്യമാണ് സംസ്ഥാനത്തെ ആരോഗ്യ മേഖല നേരിടുന്നത്. മുന്‍ അനുഭവങ്ങളും ഇല്ല. ആയിരക്കണക്കിന് വരുന്ന രോഗികളെ പരിചരിക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ പെടാപ്പാടു പെടുകയാണെന്ന് ആരോഗ്യമന്ത്രി വിശദീകരിച്ചു.
https://www.facebook.com/Malayalivartha


























