റംസിയുടെ ആത്മഹത്യ... നടി ലക്ഷ്മി പ്രമോദിന്റെ പങ്കിനു പിന്നാലെ കൂടുതല്‍ പേര്‍ പ്രതികളാകുമെന്ന് സൂചന

റംസിയുടെ ആത്മഹത്യാ കേസില്‍ ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണം വരും ദിവസങ്ങളില്‍ നിര്‍ണായകമാകുമെന്ന് സൂചന. റംസിയുടെ കുടുംബാംഗങ്ങളില്‍ നിന്ന് ശേഖരിച്ച മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ ആരോപണ വിധേയയായ സീരിയല്‍ നടിയും മാതാവുമുള്‍പ്പെടെ കൂടുതല്‍ പേര്‍ പ്രതികളാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊല്ലത്ത് പത്തുവര്‍ഷത്തെ പ്രണയത്തിനു പിന്നാലെ വിവാഹത്തില്‍ നിന്നും കാമുകന്‍ പിന്മാറിയത്തില്‍ മനം നൊന്താണ് റംസി ആത്മഹത്യ ചെയ്തത്. ഹാരിസിന്റെ ജ്യേഷ്ഠന്റെ ഭാര്യയായ സീരിയല്‍ നടി ലക്ഷ്മി പ്രമോദ് ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ റംസിയെ കൂട്ടിക്കൊണ്ടുപോയതില്‍ ദുരൂഹതയുള്ളതായി റംസിയുടെ വീട്ടുകാരുടെ ആരോപണത്തില്‍ വ്യക്തത വരുത്താന്‍ താരത്തെ വീണ്ടും ചോദ്യം ചെയ്യും. നടിയുടെ ഇടക്കാല മുന്‍കൂര്‍ജാമ്യത്തിന്റെ സമയപരിധി നാളെ അവസാനിക്കും. ലൊക്കേഷനില്‍ കുഞ്ഞിനെ നോക്കാനും സഹായത്തിനുമാണ് റംസിയെ കൂടെക്കൂട്ടിയതെന്നാണ് ലക്ഷ്മി ലോക്കല്‍ പൊലീസിന് മൊഴി നല്‍കിയത്. ഹാരിസും റംസിയും പരസ്പര സമ്മതത്തോടെ ഗര്‍ഭച്ഛിദ്രം നടത്തിയതാകാമെന്നും തനിക്ക് ബന്ധമില്ലെന്നുമാണ് നടി ചോദ്യം ചെയ്യലില്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ നടിക്ക് ഗര്‍ഭച്ഛിദ്രവുമായി ബന്ധമുണ്ടെന്നാണ് റംസിയുടെ വീട്ടുകാരുടെ ആരോപണം. ബംഗളുരുവിലെ ഒരു ആശുപത്രിയിലാണ് ഗര്‍ഭച്ഛിദ്രം നടത്തിയത്. ആരുടെയെങ്കിലും സമ്മര്‍ദ്ദത്തിന് വിധേയമായിട്ടാണോ ചെയ്തതെന്നു അന്വേഷണവും നടത്തും ബംഗളൂരുവില്‍ ഗര്‍ഭച്ഛിദ്രത്തിന് സീരിയല്‍ രംഗത്തെ ആരുടെയെങ്കിലും സഹായം ഇവര്‍ക്ക് ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കും.
https://www.facebook.com/Malayalivartha


























