കൊല്ലത്തിനു ഗുരുത്വ ദോഷം! തലയിൽ ആൾ താമസം ഉള്ളവർ നിർമ്മിച്ച സൗധത്തിൻ്റെ മഹത്വം നടൻ എംഎൽഎക്ക് അറിയില്ലേ ?

മറ്റു സമുച്ചയങ്ങൾക്ക് വേണ്ടി തലയിൽ ആൾ താമസം ഉള്ളവർ നിർമ്മിച്ച സൗധത്തിൻ്റെ മഹത്വം നടൻ എംഎൽഎക്ക് അറിയില്ലായിരിക്കും. അദ്ദ്ദേഹം കൊട്ടാരം സിനിമയിൽ സെറ്റ് ഇട്ടായിരിക്കും കണ്ടിട്ടുള്ളത്. കൊല്ലം നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന 72 ഏക്കർ വരുന്ന ആശ്രമം മൈതാനം കൊല്ലത്തിൻ്റെ ഓക്സിജൻ ഹബ്ബാണ്. തിരുവിതാംകൂറിലെ ആദ്യത്തെ വിമാനത്താവളം ആയിരുന്നു ഇത്.
1936ൽ ഇവിടെ രണ്ടു വിമാനങ്ങൾ പറന്നിറങ്ങി. കൊല്ലത്തിൻ്റെ ഓക്സിജൻ ഹബ്ബ' ആയ ഈ മൈതാനം നഗരസഭ ഇപ്പോൾ വികൃതമാക്കി കൊണ്ടിരിക്കുകയാണ്. ഇതിന് എതിരെ ശക്തമായ പ്രക്ഷോഭവും അവിടെ ഉയരുന്നുണ്ട്. ഇതൊന്നും നടനവൈഭവം അറിയുന്നില്ല. കൊല്ലം ജില്ലയിൽ വിഐപികൾ ഹെലികോപ്റ്ററിൽ പറന്നിറങ്ങുന്നതും കൊല്ലം പൂരത്തിൻ്റെയും വേദിയാണ് ഈ മൈതാനം. അങ്ങനെ കൊല്ലം നഗരത്തിൻ്റെ പഴമയുടെ മുഖം നടൻ്റെ നേതൃത്യത്തിൽ വികൃതമാക്കി കൊണ്ടിരിക്കുകയാണ്. കൊല്ലത്തുകാർ ഇപ്പോൾ പറയുന്നു - ഞങ്ങൾക്കൊരു അബദ്ധം പറ്റി. സാധാരണ കൊല്ലത്തുകാർക്ക് അബദ്ധം പറ്റുന്നതല്ല.
https://www.facebook.com/Malayalivartha


























