പൊറോട്ടക്ക് 18 ശതമാനം ജി.എസ്.ടി ചുമത്തില്ല

പൊറോട്ടക്ക് 18 ശതമാനം ജി.എസ്.ടി ചുമത്തണമെന്ന് ഉത്തരവ് കര്‍ണാടക അപ്ലേറ്റ് അതോറിറ്റി അഡ്വാന്‍സ് റൂളിങ് റദ്ദാക്കി. ഐ.ഡി ഫ്രഷ് ഫുഡ് ഇന്ത്യ എന്ന സ്ഥാപനമാണ് ഇതുമായി ബന്ധപ്പെട്ട് അതോറിറ്റിയെ സമീപിച്ചത്. ജുഡീഷ്യല്‍ മെമ്ബര്‍ ഡി.പി നാഗേന്ദ്ര കുമാര്‍, അക്കൗണ്ട് മെമ്ബര്‍ എം.എസ് ശ്രീകര്‍ എന്നിവരടങ്ങുന്ന ബെഞ്ചിേന്റതാണ് ഉത്തരവ്.
വസ്തുതകളെ മറച്ചുവെച്ചാണ് മുന്‍ ഉത്തരവുണ്ടായതെന്ന് അതോറിറ്റി വ്യക്തമാക്കി. റെഡി ടു കുക്ക് പൊറോട്ടക്ക് ഏഴ് ദിവസം വരെ ആയുസുണ്ട്. അതിെന്റ ഫ്രെഷനസ് നില നിര്‍ത്താന്‍ മാത്രമാണ് റഫ്രിജറേറ്റര്‍ ചെയ്യുന്നത്. അതിനാല്‍ 18 ശതമാനം ജി.എസ്.ടി ചുമത്താനാവില്ലെന്നാണ് അതോറിറ്റിയുടെ വിശദീകരണം.
സാധാരണ റൊട്ടിയില്‍ നിന്നും വ്യത്യസ്തമാണ് പൊറോട്ടയെന്നും അതിനാല്‍ 18 ശതമാനം ജി.എസ്.ടി ചുമത്താമെന്നുമായിരുന്നു കര്‍ണാടക അതോറിറ്റി ഓഫ് അഡ്വാന്‍സ് റൂളിങ്ങിെന്റ ഉത്തരവ്.
https://www.facebook.com/Malayalivartha


























