Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

അടപടലം ഇളകുമ്പോള്‍... സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് കേസില്‍ സ്വപ്നയ്ക്ക് ജാമ്യം ലഭിച്ചപ്പോള്‍ ഇനിയുള്ളത് എന്‍ഐഎ കേസ്; എത്രയും വേഗം തെളിവ് നല്‍കിയില്ലെങ്കില്‍ സ്വപ്നയ്ക്ക് ജാമ്യം ലഭിക്കുമെന്ന് എന്‍ഐഎ കോടതി; പ്രമാദമായ കേസ് അനന്തമായി നീളുന്നതില്‍ അസ്വസ്ഥനായി അജിത് ഡോവലും

06 OCTOBER 2020 07:55 AM IST
മലയാളി വാര്‍ത്ത

കറുത്ത കോട്ടിട്ട മാഡം സത്യമാണോന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. സ്വര്‍ണക്കടത്തില്‍ സ്വപ്ന സുരേഷിന് കസ്റ്റംസ് കോടതി ജാമ്യം നല്‍കിയതോടെ ഇനി നിര്‍ണായകമാകുന്നത് എന്‍ഐഎ കോടതിയാണ്. ഇന്നലെ എന്‍ഐഎ കോടതിയത് വ്യക്തമാക്കുകയും ചെയ്തു. സ്വപ്നയ്ക്ക് തീവ്രവാദ ബന്ധമുള്ളതായി എന്തെങ്കിലും കണ്ടെത്താനായോ എന്നതിന്റെ തെളിവ് ഉടന്‍ ഹാജരാക്കാനാണ് എന്‍ഐഎ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. യു.എ.പി.എ. നിലനില്‍ക്കണമെങ്കില്‍ തെളിവ് ഹാജരാക്കാനാണ് എന്‍ഐഎയോട് കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്.

സ്വര്‍ണക്കടത്ത് കേസില്‍ യു.എ.പി.എ ഉള്‍പ്പെടെ ചുമത്തി പ്രതികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ ആരോപിച്ച കുറ്റങ്ങള്‍ക്ക് വ്യക്തമായ തെളിവ് ഹാജരാക്കാന്‍ എന്‍.ഐ.എയോട് പ്രത്യേക എന്‍.ഐ.എ കോടതി ഇന്നലെയാണ് ആവശ്യപ്പെട്ടത്. അല്ലാത്ത പക്ഷം പ്രതികളുടെ ജാമ്യാപേക്ഷയില്‍ അനുകൂല നിലപാടെടുക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. പ്രതികളായ മുഹമ്മദ് ഷാഫി, പി.ടി. അബ്ദു, മുഹമ്മദ് അന്‍വര്‍, ഹംജദ് അലി, ജിഫ്‌സല്‍, മുഹമ്മദ് അബ്ദു ഷമീം എന്നിവരുടെ ജാമ്യ ഹര്‍ജികള്‍ പരിഗണിക്കവെയാണ് കോടതി നിര്‍ദ്ദേശം.

ഇതുവരെയുള്ള അന്വേഷണത്തില്‍ മതിയായ തെളിവുകള്‍ ലഭിച്ചുവോയെന്നു കണ്ടെത്തുന്നതിന് കേസ് ഡയറി ഇന്ന് ഹാജരാക്കണം. നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തു കേസിലെ പ്രതികള്‍ കള്ളക്കടത്തിലൂടെ സമ്പാദിച്ച തുക തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് മുഖ്യപ്രതി സ്വപ്ന സുരേഷ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ യു.എ.പി.എ കുറ്റങ്ങള്‍ ചുമത്തി എന്‍.ഐ.എ കേസെടുത്തത്.

മുഖ്യ പ്രതികള്‍ക്കും രണ്ടാം നിര പ്രതികള്‍ക്കുമെതിരെയുള്ള ആരോപണങ്ങളില്‍ വ്യക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ കഴിയണമെന്ന് കോടതി പറഞ്ഞു. സ്വര്‍ണക്കടത്തില്‍ നേരിട്ട് ഇടപെട്ടവര്‍, ഗൂഢാലോചന നടത്തിയവര്‍, പണം നിക്ഷേപിച്ചവര്‍ എന്നിങ്ങനെ പട്ടിക തിരിച്ച് സമര്‍പ്പിക്കണം. 30 പ്രതികളെ ഇതുവരെ എന്‍.ഐ.എ അറസ്റ്റ് ചെയ്തിട്ടുണ്ട്.

അതേസമയം വ്യക്തമായ തെളിവുണ്ടെന്ന നിലപാടാണ് എന്‍.ഐ.എയ്ക്കുള്ളതെന്നും ഇന്ന് കോടതി കേസ് ഡയറി പരിശോധിക്കുമ്പോള്‍ ഇക്കാര്യം വ്യക്തമാകുമെന്നും എന്‍.ഐ.എ വൃത്തങ്ങള്‍ സൂചിപ്പിച്ചു.സ്വര്‍ണക്കടത്തില്‍ നിന്ന് പ്രതികള്‍ സമ്പാദിച്ച പണം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കു വിനിയോഗിച്ചതിന് തെളിവില്ലെന്നും ആ നിലയ്ക്ക് യു.എ.പി.എ പ്രകാരമുള്ള കുറ്റം നിലനില്‍ക്കില്ലെന്നുമാണ് ഹര്‍ജിക്കാരുടെ അഭിഭാഷകരുടെ വാദം. ഇതുവരെയുള്ള അന്വേഷണത്തില്‍ കാര്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ല. പ്രതികള്‍ 80 ദിവസമായി ജയിലിലാണ്. നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയെന്നത് കസ്റ്റംസ് കേസ് മാത്രമാണെന്നും യു.എ.പി.എ പ്രകാരമുള്ള കേസല്ല ഇതെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത സ്വപ്‌ന സുരേഷിന് ഇന്നലെ ജാമ്യം ലഭിച്ചിരുന്നു. അറസ്റ്റിലായി 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം നല്‍കാത്തതിനാല്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നു ചൂണ്ടിക്കാട്ടി സ്വപ്ന സുരേഷ് നല്‍കിയ ഹര്‍ജിയില്‍ സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ട കേസുകളുടെ കുറ്റവിചാരണയുടെ ചുമതലയുള്ള എറണാകുളം അഡി. സി.ജെ.എം കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ചെങ്കിലും, സ്വര്‍ണക്കടത്തു കേസില്‍ യു.എ.പി.എ ചുമത്തി എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത കേസ് ഉള്‍പ്പെടെ നിലവിലുള്ളതിനാല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങാനാവില്ല. കൊഫെപോസ പ്രകാരം സ്വപ്നയടക്കമുള്ള പ്രതികളെ ഒരു വര്‍ഷം വരെ കരുതല്‍ തടങ്കലിലാക്കാനുള്ള നടപടികളും കസ്റ്റംസ് തുടങ്ങിയിട്ടുണ്ട്. രണ്ടു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യവുമാണ് മുഖ്യവ്യവസ്ഥ. പാസ്‌പോര്‍ട്ട് ഹാജരാക്കണം. തിങ്കളാഴ്ചകളില്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാവണം. തുടങ്ങിയ വ്യവസ്ഥകളുമുണ്ട്.

അതേസമയം ഈ കേസ് അനന്തമായി നീളുന്നതിനാല്‍ രാജ്യസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും അസ്വസ്ഥനാണ്. രാജ്യം തന്നെ ഉറ്റുനോക്കുന്ന കേസില്‍ വിട്ടുവീഴ്ച വരുത്തി സ്വപ്ന രക്ഷപ്പെട്ടാല്‍ അത് എന്‍ഐഎയ്ക്ക് ശക്തമായ തിരിച്ചടിയാകും. അതേസമയം സന്ദീപിന്റെ രഹസ്യ മൊഴി ഉള്‍പ്പെടെയുള്ള ശക്തമായ തെളിവ് ഹാജരാക്കി സ്വപ്നയെ പൂട്ടാന്‍ കഴിയുമെന്ന് തന്നെയാണ് എന്‍ഐഎ കരുതുന്നത്. എന്തായാലും കാത്തിരിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (5 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (6 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (6 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (6 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (6 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (6 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (6 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (7 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (7 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (8 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (8 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (12 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (12 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (12 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (12 hours ago)

Malayali Vartha Recommends