നീതിന്യായ മേഖലയ്ക്ക് വലിയ സംഭാവന നല്‍കിയ ജസ്റ്റിസ് കെകെ ഉഷയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

നീതിന്യായ മേഖലയ്ക്ക് വലിയ സംഭാവന നല്‍കിയ ജസ്റ്റിസ് കെകെ ഉഷയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ഹൈക്കോടതി ജഡ്ജി എന്ന നിലയിലും ചീഫ് ജസ്റ്റിസ് എന്ന നിലയിലും മികച്ച പ്രവര്‍ത്തനമാണ് അവര്‍ നടത്തിയത്.
സ്ത്രീകളുടെ പ്രശ്‌നങ്ങളെ സ്ത്രീപക്ഷ കാഴ്ചപ്പാടോടെ തന്നെ കണ്ട് അവര്‍ ഇടപെടലുകള്‍ നടത്തിയിരുന്നു. ഇത് ഏറെ ശ്രദ്ധിക്കപ്പെടുന്നതായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സൗമ്യവും സമഭാവനയോടെയുള്ള പെരുമാറ്റവും അവരുടെ സവിശേഷതയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊച്ചിയില്‍ വച്ചാണ് അന്ത്യം.
2000-2001 കാലയളവില്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു കെ. കെ. ഉഷ. 1961 ല്‍ ആണ് ജസ്റ്റിസ് കെ കെ ഉഷ അഭിഭാഷകവൃത്തി ആരംഭിച്ചത്. 1979 ല്‍ കേരള ഹൈക്കോടതിയില്‍ സര്‍ക്കാര്‍ പ്ലീഡറായി നിയമിതയായി.1991 ഫെബ്രുവരി 25 മുതല്‍ 2001 ജൂലൈ മൂന്നുവരെ ഹൈക്കോടതിയില്‍ ജഡ്ജിയും ചീഫ് ജസ്റ്റിസുമായിരുന്നു.
അഭിഭാഷര്‍ക്കിടയില്‍ നിന്ന് ഹൈക്കോടതി ജുഡീഷ്യറിയില്‍ ചേരുകയും ചീഫ് ജസ്റ്റിസാകുകയും ചെയ്ത ആദ്യ വനിതയാണ് കെ.കെ ഉഷ. ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ശേഷം 2001 മുതല്‍ 2004 വരെ ദില്ലി ആസ്ഥാനമായുള്ള കസ്റ്റംസ്, എക്‌സൈസ്, സര്‍വീസ് ടാക്‌സ് അപ്പലേറ്റ് ട്രൈബ്യൂണലിന്റെ പ്രസിഡന്റായിരുന്നു. ജര്‍മ്മനിയിലെ ഹാംബര്‍ഗില്‍ 1975 ല്‍ നടന്ന ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് വിമന്‍ ലോയേഴ്സിന്റെ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷനില്‍ ഉഷ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്.
"
https://www.facebook.com/Malayalivartha


























