പേടിച്ചത് സംഭവിക്കുന്നു... കോവിഡ് മനുഷ്യ നിര്‍മിതമാണെന്ന് വെളുപ്പെടുത്തി ചൈനയെ പുകച്ച് പുറത്ത് ചാടിച്ച ട്രംപിന് കോവിഡ് ബാധിച്ചതോടെ വീണ്ടും വെളിപ്പെടുത്തലുമായി ചൈനീസ് വൈറോളജിസ്റ്റ്; ചൈനയെ ലോക രാഷ്ട്രങ്ങളുടെ മുമ്പില്‍ ശത്രുപക്ഷത്താക്കുന്ന നിര്‍ണായക വെളിപ്പെടുത്തലുകള്‍

ലോകത്തെ സര്‍വമാന ജനങ്ങളും കണ്ണില്‍ കാണാത്ത ഒരു സൂക്ഷ്മാണു വൈറസിനെ പേടിച്ച് കഴിയുകയാണ്. മനുഷ്യന്‍ മനുഷ്യരെ കാണുമ്പോള്‍ പേടിക്കുന്ന വല്ലാത്തൊരവസ്ഥയിലാണ്. ആരില്‍ നിന്നും ആരിലേക്കും ഈ വെറസ് വരാമെന്ന അവസ്ഥയാണ് ഉള്ളത്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് വൈറ്റ് ഹൗസിലെ മണിമാളികയില്‍ ഇരുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കോവിഡ് ബാധിച്ചത്. കൊറോണ വൈറസ് ചൈനയുടെ സൃഷ്ടിയാണെന്ന് ആദ്യം മുതലേ ട്രംപ് പറഞ്ഞുകൊണ്ടിരുന്നതാണ്. എന്നാല്‍ ട്രംപിന്റെ വെളിപ്പെടുത്തല്‍ അധികമാരും ഏറ്റെടുത്തില്ല. എന്നാല്‍ ഇപ്പോള്‍ ട്രംപിന്റെ വെളിപ്പെടുത്തല്‍ സാധൂകരിക്കുകയാണ് ചൈനീസ് വൈറോളജിസ്റ്റ്,
കൊറോണ വൈറസ് ചൈനയിലെ ലാബില്‍ സൃഷ്ടിച്ചതാണെന്ന ആരോപണം നടത്തിയിരിക്കുന്നത് ചൈനീസ് വൈറോളജിസ്റ്റ് ഡോ. ലി മെങ് യാന്‍ ആണ്. ചൈനയുടെ നിയന്ത്രണത്തിലുള്ള ഹോങ്കോങ്ങില്‍ നിന്ന് രക്ഷപ്പെട്ട് ഇപ്പോള്‍ ന്യൂയോര്‍ക്കില്‍ കഴിയുന്ന ഡോ. യാന്‍ നല്‍കിയ അഭിമുഖത്തിലാണ് നേരത്തേ നടത്തിയ വെളിപ്പെടുത്തല്‍ ആവര്‍ത്തിച്ചത്. സത്യം മറച്ചുപിടിക്കാന്‍ ലോകാരോഗ്യ സംഘടനയും ശ്രമിച്ചതായി ഡോ. യാന്‍ പറയുന്നു.
ഞാന്‍ എപ്പോള്‍ വേണമെങ്കിലും കൊല്ലപ്പെടാം. ഞാന്‍ എന്ന വ്യക്തി അല്ല, സത്യം ആണ് പ്രധാനം എന്നാണ് വിഡിയോ അഭിമുഖത്തില്‍ യാന്‍ പറയുന്നത്.
കഴിഞ്ഞ ജനുവരി 19ന് യുട്യൂബ് ചാനല്‍ വഴി പുതിയ കൊറോണ വൈറസ് മനുഷ്യനിര്‍മിതമാണെന്ന് ഞാന്‍ വ്യക്തമാക്കി. എന്നാല്‍ ചൈനീസ് സര്‍ക്കാരും ലോകാരോഗ്യ സംഘടനയും ശാസ്ത്ര സമൂഹവും മാധ്യമങ്ങളും എന്നെ തമസ്‌കരിക്കാനാണ് ശ്രമിച്ചത്. ഇപ്പോള്‍ ഞാന്‍ പറയുന്നത് അംഗീകരിക്കാന്‍ പ്രമുഖ ശാസ്ത്രജ്ഞരും അമേരിക്കയും മുന്നോട്ടുവന്നിട്ടുണ്ടെന്നും ഡോ. യാന്‍ പറഞ്ഞു.
വുഹാനില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പുതിയ തരം ന്യുമോണിയയെപ്പറ്റി പഠിക്കാന്‍ ഡിസംബര്‍ 31ന് ഹോങ്കോങ് യൂണിവേഴ്‌സിറ്റി നിയോഗിച്ച സംഘത്തില്‍ അംഗമായിരുന്നു ഡോ. യാന്‍. 40 കേസുകള്‍ അപ്പോള്‍ ഉണ്ടായിട്ടുണ്ടെന്ന് മനസിലാക്കി. എന്നാല്‍, ചൈനീസ് സര്‍ക്കാര്‍ സത്യം പുറത്തുവരാതിരിക്കാന്‍ വേണ്ടതെല്ലാം ഉറപ്പുവരുത്തി. മത്സ്യമാര്‍ക്കറ്റില്‍ നിന്നാണ് വൈറസ് വന്നതെന്ന കള്ളം പ്രചരിപ്പിച്ചു.
ഹോങ്കോങ് യൂണിവേഴ്‌സിറ്റിയിലെ പ്രമുഖ വൈറോളജിസ്റ്റായ മാലിക് പെയ്‌റിസിനും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനത്തിനും വസ്തുതകള്‍ അറിയാമായിരുന്നു. എങ്കിലും ചൈനീസ് സര്‍ക്കാരുമായുള്ള അടുത്ത ബന്ധം കാരണം അവര്‍ വസ്തുതകള്‍ പുറത്തുവിട്ടില്ലെന്നു ഡോ. യാന്‍ ആരോപിച്ചു.
ലോകാരോഗ്യ സംഘടനയ്ക്കു പണം നല്‍കില്ലെന്ന അമേരിക്കന്‍ നിലപാട് ശരിയാണെന്നാണ് ഡോ. യാന്റെ പക്ഷം. ഒട്ടേറെ തവണ അവരുടെ പ്രതിനിധികള്‍ ചൈന സന്ദര്‍ശിച്ചെങ്കിലും മഹാമാരി പൊട്ടിപ്പുറപ്പെട്ട സ്ഥലങ്ങളിലെത്തി തെളിവു ശേഖരിക്കാന്‍ അവര്‍ തയാറായില്ല.
മാരക വൈറസിനെപ്പറ്റിയുള്ള പഠനങ്ങളെ ചൈന തടസപ്പെടുത്തുകയാണ്. ജീവഭയം മൂലമാണ് ഹോങ്കോങ്ങിലെ യൂണിവേഴ്‌സിറ്റി അധികൃതരെയോ ചൈനീസ് സര്‍ക്കാരിനെയോ കണ്ടെത്തലുകള്‍ അറിയിക്കാതിരുന്നത്.
കുടുംബാംഗങ്ങള്‍ ചൈനയിലാണ്. അവരുടെ നീക്കങ്ങള്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി നിരീക്ഷിക്കാന്‍ തുടങ്ങിയതോടെ ജൂലൈ മുതല്‍ അവരുമായുള്ള സമ്പര്‍ക്കം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതയായി. എന്തുവന്നാലും തന്റെ കണ്ടെത്തല്‍ തിരുത്താന്‍ തയാറല്ലെന്നു യാന്‍ വ്യക്തമാക്കുന്നു. യാന്റെ ഉറച്ച നിലപാട് ട്രംപിന് ഏറെ ആശ്വാസകരമാണ്. രോഗത്തില്‍ നിന്നും മുക്തി നേടിയ ശേഷം ചൈനയ്‌ക്കെതിരെ ആഞ്ഞടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
"
https://www.facebook.com/Malayalivartha


























