കാസര്‍കോട് ജില്ലാ കളക്ടറും സംഘവും ചേര്‍ന്ന് ചന്ദനം പിടികൂടി... കളക്ടറുടെ ഓഫീസിനു സമീപത്തെ വീട്ടില്‍ നിന്ന് പുലര്‍ച്ചെയാണ് ചന്ദനം പിടികൂടിയത്

കാസര്‍കോട് ജില്ലാ കളക്ടറും സംഘവും ചേര്‍ന്ന് ചന്ദനം പിടികൂടി. കളക്ടറുടെ ഓഫീസിനു സമീപത്തെ വീട്ടില്‍ നിന്ന് പുലര്‍ച്ചെയാണ് ചന്ദനം പിടികൂടിയത്. പുലര്‍ച്ചെ നാലരയ്ക്കായിരുന്നു സംഭവം. കളക്ടറുടെ ഗണ്‍മാനും ഡ്രൈവറും രാവിലെ ഉറക്കമുണര്‍ന്ന സമയത്ത് സമീപത്തെ വീട്ടില്‍ നിന്ന് വല്ലാത്ത ശബ്ദം കേള്‍ക്കുകയും തുടര്‍ന്ന് പോയി നോക്കുകയും ചെയ്ത ഘട്ടത്തിലാണ് സംഭവങ്ങള്‍ മനസ്സിലാകുന്നത്.
വീടിനു മുന്നില്‍ നിര്‍ത്തിയിട്ട ലോറിയില്‍ ഈ സമയം ചന്ദനം കയറ്റുകയായിരുന്നു. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് ചാക്കുകളില്‍ നിറച്ച അവസ്ഥയില്‍ ചന്ദനത്തടികള്‍ കണ്ടെത്തുന്നത്. ചന്ദനത്തിന് ഏകദേശം ഒരു ടണ്ണിലധികം ഭാരം വരുമെന്നാണ് പ്രാഥമിക നിഗമനം. സമീപത്തു തന്നെയാണ് കളക്ടറുടെയും ജില്ലാ പോലീസ് മേധാവിയുടെയും വീടുകള്‍ സ്ഥിതി ചെയ്യുന്നത്. സിമന്റ് കടത്തുന്ന ലോറിയില്‍ സിമന്റാണെന്ന വ്യാജേനയാണ് ചന്ദനം കടത്താന്‍ ഒരുങ്ങിയത്.
വീടിന്റെ ഉടമസ്ഥനെ കുറിച്ചുള്ള വിശദാംശങ്ങളൊന്നും ലഭിച്ചിട്ടില്ല. വീട്ടില്‍ നിന്ന് ചന്ദനം തൂക്കാനും മറ്റുമുള്ള ഉപകരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. ചന്ദനം ഉടന്‍ തന്നെ വനംവകുപ്പിന് കൈമാറും.
"
https://www.facebook.com/Malayalivartha


























