കോന്നി ആനക്കൂട്ടിലെ പിഞ്ചു എന്ന നാലു വയസു മാത്രം പ്രായമുള്ള കുട്ടിയാന ചരിഞ്ഞു

കോന്നി ആനക്കൂട്ടിലെ പിഞ്ചു എന്ന കുട്ടിയാന ചരിഞ്ഞു. തിങ്കളാഴ്ച വൈകുന്നേരം നാലു മണിയോടെയാണ് നാലു വയസു മാത്രം പ്രായമുള്ള പിഞ്ചു ചരിഞ്ഞത്. ഇടുപ്പെല്ലിന് ഗുരുതരമായി പരിക്കേറ്റതിനെത്തുടര്‍ന്ന് കഴിഞ്ഞ പത്തു മാസമായി പിഞ്ചു കിടപ്പിലായിരുന്നു. അച്ചന്‍കോവില്‍ വനമേഖലയിലെ കടമ്ബു പാറയിലെ വാരിക്കുഴിയില്‍ നിന്ന് 2016ലാണ് പിഞ്ചുവിനെ വനം വകുപ്പിന് ലഭിച്ചത്. വനം വകുപ്പ് മന്ത്രിയായ കെ രാജുവാണ് പിഞ്ചു എന്ന പേര് ആദ്യം വിളിച്ചത്.
ഡിസംബറിലാണ് ഇടുപ്പെല്ല് തെറ്റിയതിനെ തുടര്‍ന്ന് കൈകാലുകളില്‍ നീരുവന്ന് പിഞ്ചു കിടന്നത്. പിന്നീട് ജനുവരി ആറുമുതല്‍ ഒന്നുരണ്ടു ദിവസം ആന സ്വയം എഴുന്നേറ്റെങ്കിലും വീണ്ടും കിടപ്പിലായി.ശരീരത്തിന് ഭാരക്കൂടുതലായതിനാലാണ് എഴുന്നേല്‍പ്പിച്ച് നിര്‍ത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുന്നതെന്നാണ് ചികിത്സിച്ചവര്‍ പറയുന്നത്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഇന്ന് രാവിലെ നടത്തുംമൂഴി വനമേഖലയില്‍ പിഞ്ചുവിനെ ദഹിപ്പിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു.
https://www.facebook.com/Malayalivartha


























