കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിതരണം ചെയ്ത പി.പി.ഇ. കിറ്റിലെ നിറവ്യത്യാസം; രക്തക്കറ അല്ലെന്ന് ആശുപത്രി അധികൃതര്‍, ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആശങ്ക

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെ.എം.എസ്.സി.എല്‍ വിതരണം ചെയ്ത ഒരു പായ്ക്കറ്റ് പി.പി.ഇ. കിറ്റിലെ ഷൂ കവറില്‍ നിറവ്യത്യാസം കണ്ട സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കുമെന്ന് അധികൃതര്‍. നിറവ്യത്യാസം രക്തക്കറയാണെന്ന് കള്ളപ്രചരണം നടക്കുന്നതായി ആശുപത്രി സൂപണ്ട് ഡോ: കെ. സുദീപ് ആരോപിച്ചു.
കെ.എം.എസ്.സി.എല്‍ വിതരണം ചെയ്ത ഇതേ ബാച്ചിലുള്ള മറ്റു പായ്ക്കറ്റുകളില്‍ പ്രശ്നമില്ല. തെറ്റായ പ്രചരണം നടത്തി രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കരുതെന്നും ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടു. നിറവ്യത്യാസം കണ്ടത് കെ.എം.എസ്.സി.എല്ലിന്റെ ശ്രദ്ധയില്‍പെടുത്തുകയും പുതിയ ബാച്ച് വിതരണം ചെയ്യാമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. നിറവ്യത്യാസം കണ്ട ബാച്ചിലെ ഷൂ കവര്‍ ഉള്‍പ്പടെ വിതരണം നിര്‍ത്തിവെച്ചതായി ഡോ: കെ സുദീപ് പറഞ്ഞു.
അതിനിടെ, ഡി.സി.സി. പ്രസിഡന്റ് സതീശന്‍ പാച്ചേനി സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. നഴ്സുമാര്‍ക്ക് ധരിക്കാന്‍ നല്‍കിയ പി പി ഇ കിറ്റില്‍ ചോരക്കറ കണ്ടെത്തുന്നത് കോവിഡിന്റെ മറവില്‍ ആരോഗ്യ വകുപ്പില്‍ അഴിമതി നടക്കുന്നതായി പരാതി ഉയരുന്ന സാഹചര്യത്തിലാണ്. ഉപയോഗിച്ച കിറ്റുകള്‍ തന്നെ വീണ്ടും അയയ്ക്കുന്നു എന്നതാണ് വ്യക്തമാവുന്നത്. അഴിമതി നടത്തുന്ന ഉദ്യോഗസ്ഥരെ ഏജന്റുമാരായി നിയമിച്ച് ആരോഗ്യ മന്ത്രിയുടെ ഓഫീസില്‍ ഷാഡോ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് സര്‍ക്കാര്‍ പരിശോധിക്കണം.
മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ വിതരണം ചെയ്യുന്ന സാധന സാമഗ്രികളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്താന്‍ അധികൃതര്‍ ശ്രദ്ധ ചെലുത്തണമെന്നും സതീശന്‍ പാച്ചേനി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
നേരത്തെ ഗുണനിലവാരമില്ലാത്ത കിറ്റുകളാണ് ലഭിച്ചതെന്ന ആരോപണമുയര്‍ന്നിരുന്നു. മെഡിക്കല്‍ കോളേജില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് പടരാന്‍ കാരണം ഇതാകാമെന്ന പരാതിയുമുണ്ട്. സംഭവത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ കടുത്ത ആശങ്കയിലാണ്. വിഷയത്തില്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ.കുര്യാക്കോസ് അന്വേഷണം നടത്തിവരികയാണ്.
സര്‍ക്കാര്‍ ആശുപത്രികളില്‍ പി.പി.ഇ. കിറ്റുകള്‍ വിതരണം ചെയ്യുന്നത് കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ വഴിയാണ്. എന്നാല്‍, പായ്ക്ക് ചെയ്ത കിറ്റുകള്‍ വിതരണം ചെയ്യുന്ന ഉത്തരവാദിത്വം മാത്രമേ തങ്ങള്‍ക്കുള്ളുവെന്നും പി.പി.ഇ. കിറ്റ് മൊത്തമായി ആരോഗ്യവകുപ്പ് നേരിട്ട് വാങ്ങുന്നതാണെന്നുമാണ് കോര്‍പ്പറേഷന്റെ വിശദീകരണം.
https://www.facebook.com/Malayalivartha


























