ആദിത്യയുടെ മരണം ഉൾക്കൊള്ളാനാകാതെ സഹപാഠികൾ! പഠിക്കാൻ മിടുക്കിയായിരുന്നു അവൾ; കൂട്ടുകാർക്കിടയിൽ പ്രിയങ്കരി! സഹോദരിയ്‌ക്കൊപ്പം നിലത്ത് കിടന്നുറങ്ങിയ പത്തനാപുരത്ത് 10 വയസുകാരിക്ക് സംഭവിച്ചത് കണ്ടോ?നടുക്കം മാറാതെ നാട്ടുകാർ.. നാടിന്റെ കണ്ണീരോർമയായി അവൾ; കുട്ടിയുടെ കുടുംബത്തിന് വീട് നിർമിച്ചു നൽകാനൊരുങ്ങി സി പി ഐ എം നോർത്ത് കമ്മിറ്റി

പത്തനാപുരത്തെ ആദിത്യയുടെ മരണം ഉൾക്കൊള്ളാനാകാതെയാണ് സഹപാഠികൾ. കഴിഞ്ഞ ദിവസമാണ്
വീടിനുള്ളിൽ നിലത്തു പായ വിരിച്ചു ഉറങ്ങി കിടക്കവേ പാമ്പു കടിയേറ്റ് 10 വയസ്സുകാരിയുടെ മരണം. ആന കുഴി ചെറുവിള വീട്ടിൽ രാജീവിന്റെ മകൾ ആദിത്യ ആണ് ചികിത്സയിൽ ഇരിക്കെ മരണപ്പെട്ടത്.
കടിച്ച പാമ്പിനെ ആദിത്യ ഉറങ്ങിയ മുറിയിലെ മാളത്തിൽ നിന്നും തന്നെ കണ്ടെത്തിയിരുന്നു. ശനിയാഴ്ച രാവിലെ ഉറക്കത്തിൽ നിന്നും എഴുന്നേറ്റപ്പോൾ ആണ് കഴുത്തിന് പിന്നിലും തോളിലും കടിയേറ്റ പാടുകൾ ശ്രദ്ധയിൽ പെട്ടത്. 7 മണിയോടെ കുട്ടിക്ക് തളർച്ച തുടങ്ങിയപ്പോൾ ആണ് ആശുപത്രിയിൽ കൊണ്ട് പോയത്.
അനിയത്തിയുടെ കൂടെ പായിൽ കിടക്കുമ്പോൾ കടിയേറ്റത് കടിയേറ്റ ഉടനെ കുട്ടി ഉണർന്നെങ്കിലും വേറെ എന്തോ കടിച്ചു എന്നാണ് വീട്ടുക്കാർ കരുതിയത്. വേദന കൂടിയതോടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു സ്ഥിതി കുരുതരമായതിനാൽ തിരുവല്ല പുഷ്‌പഗിരി മെഡിക്കൽ കോളേജിലേക് മാറ്റുകയായിരുന്നു.
സംഭവത്തിന് പിന്നാലെ കുട്ടിയുടെ കുടുംബത്തിന് വീട് നിർമിച്ചു നൽകാൻ പത്തനാഭുരം സി പി ഐ എം നോർത്ത് കമ്മിറ്റി തീരുമാനിച്ചു. വീടിന്റെ അവസ്ഥ മൂലമാണ് കുട്ടിക്ക് കടിയേറ്റത് വീട്ടിൽ ധാരാളം പോത്തുകൾ ഉണ്ടായിരുന്നു അതിലൂടെ ആണ് പാമ്പ് വന്നിരിക്കുക എന്നും ആളുകൾ പറയുന്നുണ്ട്. വീടിനായി പലതവണ അപേക്ഷ നൽകിയിട്ടുണ്ട് എന്നാലും അത് ഒന്നും ലഭിച്ചില്ല എന്നും വീട്ടുക്കാർ പറയുന്നു.
https://www.facebook.com/Malayalivartha


























