കേരളാ പോലീസിനെ അമിക്കസ് ക്യൂറി കുറ്റപ്പെടുത്തി, എം.പിമാരും എം.എല്‍.എമാരും പ്രതികളായ കേസുകളില്‍ അവരെ അറസ്റ്റ് ചെയ്യാന്‍ തയ്യാറാകുന്നില്ല!

സുപ്രീം കോടതിയില്‍ അമിക്കസ് ക്യൂറി വിജയ് ഹന്‍സാരിയ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍, ക്രിമിനല്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ജനപ്രതിനിധികളെ അറസ്റ്റ് ചെയ്യാനും വിചാരണയ്ക്കു ഹാജരാക്കാനും കേരള പോലീസ് തയാറാകുന്നില്ലെന്ന് കേരള ഹൈക്കോടതി അറിയിച്ചതായി ചൂണ്ടിക്കാട്ടി.
ജില്ലാ പോലീസ് മേധാവിമാര്‍ കൃത്യമായ നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ അവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും വിചാരണയ്ക്ക് ഹാജരാകാത്ത ജനപ്രതിനിധികള്‍ക്കെതിരേ കോടതിയലക്ഷ്യ നടപടിയും മറ്റ് അച്ചടക്കനടപടികളും സ്വീകരിക്കണമെന്നും അമിക്കസ് ക്യൂറി ആവശ്യപ്പെട്ടു.
കേരളത്തില്‍ 324 കേസുകളില്‍ എം.പിമാരും എം.എല്‍.എമാരും പ്രതികളാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരം കേസുകളിലെ വിചാരണ വേഗത്തിലാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ജസ്റ്റിസ് എന്‍.വി. രമണയുടെ അധ്യക്ഷതയിലുള്ള സുപ്രീം കോടതി ബെഞ്ച് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരോട് ആവശ്യപ്പെട്ടിരുന്നു. വിവിധ കേസുകളിലെ വിചാരണ വൈകിയതിനു കാരണമറിയിക്കാനും ഹൈക്കോടതികളോടു സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ചാണ് കേരള ഹൈക്കോടതി വിശദീകരണം നല്‍കിയത്.
https://www.facebook.com/Malayalivartha


























