കണ്ണ് തള്ളാന്‍ വരട്ടെ... ലൈഫ് പദ്ധതിയില്‍ സിബിഐയെ വെട്ടാനായി രായ്ക്ക് രാമാനം ഫയലുകളെല്ലാം വിജിലന്‍സിനെ ഏല്‍പ്പിച്ച സര്‍ക്കാര്‍ വെട്ടില്‍; വടക്കാഞ്ചേരി പദ്ധതിയിലെ കമ്മിഷന്‍ ഇടപാട് നടന്നതായി വിജിലന്‍സ്; കൂടുതല്‍ ഫയലുകള്‍ പരിശോധിക്കാനൊരുങ്ങി വിജിലന്‍സ്

പടപേടിച്ച് പന്തളത്ത് ചെന്നപ്പോള്‍ അവിടെ പന്തം കൊളുത്തിപ്പട എന്ന് പറഞ്ഞതുപോലെയാണ് സര്‍ക്കാരിന്റേയും ചാനല്‍ ചര്‍ച്ചക്കാരുടേയും അവസ്ഥ. അല്ലെങ്കില്‍ നോക്കണേ സിബിഐയില്‍ നിന്നും ഊരാനാണ് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്. സിബിഐ വരുന്നതിന് തൊട്ട് തലേദിവസം രാത്രിയില്‍ ഫയലുകളെല്ലാം വിജിലന്‍സ് സെക്രട്ടറിയേറ്റില്‍ നിന്നും കൊണ്ടു പോകുകയും ചെയ്തു. എന്നാല്‍ വിജിലന്‍സിനെ വിശ്വസിച്ച സഖാക്കള്‍ ഇപ്പോള്‍ പെട്ടു പോയിരിക്കുകയാണ്. സിബിഐയെക്കാളും വേഗത്തില്‍ അന്വേഷണം നടത്തുകയാണ്. പ്രാഥമിക പരിശോധനയില്‍ തന്നെ ക്രമക്കേടുകള്‍ കണ്ടെത്തിയിരിക്കുകയാണ്.
ലൈഫ് മിഷനില്‍ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതിന്റെ അടുത്ത ദിവസം സിബിഐ കേസ് റജിസ്റ്റര്‍ ചെയ്തതോടെ സര്‍ക്കാര്‍ വെട്ടിലായിരുന്നു. നിയമ വകുപ്പില്‍ നിന്നും ഉപദേശകരില്‍ നിന്നും ഉപദേശം സ്വീകരിച്ച് തുടര്‍ നടപടി സ്വീകരിക്കണമെന്നാണ് ആഭ്യന്തര സെക്രട്ടറിക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിരുന്നത്. അതിനൊന്നും മിനക്കെടാതെ അടുത്ത ദിവസം വിജിലന്‍സും സിബിഐ മാതൃകയില്‍ കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു. സിബിഐ വരും മുന്‍പു ലൈഫ് മിഷന്‍ ഫയലുകളും കൈക്കലാക്കി.
എസ്പി വി.ജി. വിനോദ് കുമാറിന്റെ മേല്‍നോട്ടത്തില്‍ തൃശൂര്‍ വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ പി.ആര്‍. സരീഷ് ഒരാഴ്ച കൊണ്ട് പ്രാഥമികാന്വേഷണം പൂര്‍ത്തിയാക്കി. കേസില്‍ ഇതുവരെ ആരെയും പ്രതി ചേര്‍ത്തിട്ടില്ല
ലൈഫ് മിഷന്‍ ഫ്‌ളാറ്റ് വിവാദം അന്വേഷിക്കുന്ന വിജിലന്‍സിന്റെ പ്രാഥമിക റിപ്പോര്‍ട്ട് തന്നെ സര്‍ക്കാരിനെ വെട്ടിലാക്കിയിരിക്കുകയാണ്. വടക്കാഞ്ചേരി പദ്ധതിയിലെ കമ്മിഷന്‍ ഇടപാട് വിജിലന്‍സ് തള്ളുന്നില്ല. പകരം കമ്മിഷന്‍ കൈപ്പറ്റിയോയെന്നു കണ്ടെത്താന്‍ സെക്രട്ടേറിയറ്റിലേതടക്കം വവിധ വകുപ്പുകളിലെ ഫയലുകള്‍ വിശദമായി പരിശോധിക്കണമെന്നു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
ലൈഫ് മിഷന്‍, സെക്രട്ടേറിയറ്റ്, തദ്ദേശഭരണ വകുപ്പ്, യൂണിടാക്, സെയ്ന്‍ വെഞ്ച്വേഴ്‌സ് എന്നിവയുടെ ഫയലുകള്‍ പരിശോധിച്ചാലേ പദ്ധതിയില്‍ ക്രമക്കേടു നടന്നോ, ഉദ്യോഗസ്ഥരും മറ്റും കമ്മിഷന്‍ വാങ്ങിയോ തുടങ്ങിയ കാര്യങ്ങള്‍ അറിയാന്‍ കഴിയൂ. ലൈഫ് മിഷന്‍ പദ്ധതിക്കായി ധാരണാപത്രത്തില്‍ ഒപ്പിടും മുന്‍പു സര്‍ക്കാര്‍ നയതീരുമാനം എടുത്ത് ഉത്തരവ് പുറപ്പെടുവിക്കണമെന്നു നിയമ വകുപ്പ് ശുപാര്‍ശ ചെയ്തിരുന്നു. പക്ഷേ അതൊന്നും ഉണ്ടായില്ലെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.
പദ്ധതിയിലെ അവിഹിത ഇടപെടലും വിദേശ ഫണ്ടിന്റെ കാര്യം കേന്ദ്രത്തെ അറിയിച്ചില്ല എന്നതും വിജിലന്‍സ് ശരിവച്ചു. സ്വപ്നയുടെയും സന്ദീപ് നായരുടെയും മൊഴിയെടുക്കാന്‍ തീരുമാനിച്ചു. ഇതിനായി എന്‍ഐഎ കോടതിയെ സമീപിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും മൊഴിയെടുക്കും.
ലൈഫ് മിഷന്‍ അന്വേഷണത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റില്‍ നിന്നു വിജിലന്‍സ് കൊണ്ടുപോയ ഫയലുകള്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. സിബിഐക്കു ഫയലുകള്‍ വേണമെങ്കില്‍ കോടതിയെ സമീപിക്കാമെന്നാണു വിജിലന്‍സിന്റെ നിലപാട്. സിബിഐ ഫയലുകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതു കൈമാറേണ്ടതില്ലെന്നായിരുന്നു നിയമോപദേശം.
അതേസമയം ലൈഫ് മിഷന്‍ പാര്‍പ്പിട സമുച്ചയ നിര്‍മാണത്തിനു വേണ്ടി കേന്ദ്രചട്ടം ലംഘിച്ചു വിദേശ സംഭാവന സ്വീകരിച്ചെന്ന കേസില്‍ ലൈഫ് മിഷന്‍ ഉദ്യോഗസ്ഥരുടെ മൊഴിയെടുപ്പു സിബിഐ തുടരുകയാണ്. മിഷന്‍ സിഇഒ. യു.വി. ജോസിന്റെ മൊഴി രേഖപ്പെടുത്തിയതിന്റെ തുടര്‍ച്ചയായി ഡെപ്യൂട്ടി സിഇഒ. സാബുക്കുട്ടന്‍ നായര്‍, ചീഫ് എന്‍ജിനീയര്‍ എന്‍. അജികുമാര്‍ എന്നിവരുടെയും മൊഴി രേഖപ്പെടുത്തി. എന്തായാലും വിജിലന്‍സും സിബിഐ ആകുന്നതോടെ ചാനല്‍ ചര്‍ച്ചക്കാര്‍ക്ക് ജോലി കൂടും.
https://www.facebook.com/Malayalivartha



























