Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

അമിതാ വിട്ടത് ചുമ്മാതല്ല... കസ്റ്റംസ് കോസില്‍ ജാമ്യം കിട്ടിയതോടെ എന്‍ഐഎ കോടതിയില്‍ നിന്നും വേഗം ജാമ്യം ലഭിക്കുമെന്ന് കരുതിയ സ്വപ്നയ്ക്ക് തെറ്റിപ്പോയി; ഒരു മീന്‍ കുഞ്ഞുങ്ങളും അറിയാത്ത വെളിപ്പെടുത്തലുകള്‍ നടത്തി എന്‍ഐഎ; മുഖ്യപ്രതികള്‍ യു. എ. ഇയില്‍ അറസ്റ്റിലായെന്ന് വെളിപ്പെടുത്തിയതോടെ എതിര്‍ ശബ്ദം നിലച്ചു

07 OCTOBER 2020 08:24 AM IST
മലയാളി വാര്‍ത്ത

സ്വപ്ന രണ്ട് ദിവസം കൊണ്ട് അതീവ സന്തോഷവതിയായിരുന്നു. കാരണം ഉടന്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങാന്‍ കഴിയുമെന്ന് സ്വപ്നയെ വക്കീലും മറ്റ് ചിലരും തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. കസ്റ്റംസ് കേസില്‍ ജാമ്യം ലഭിച്ചതിനാല്‍ എന്‍ഐഎ കോടതിയിലും ജാമ്യം കിട്ടുമെന്ന് പ്രതീക്ഷിച്ചു. മാത്രമല്ല യുഎപിഎ നിലനിര്‍ത്താനുള്ള തെളിവുകള്‍ നല്‍കിയില്ലെങ്കില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കുമെന്നും കോടതി പറഞ്ഞു. ഇതോടെ രണ്ട് മാസത്തിലധികമായി ജയിലില്‍ കഴിയുന്ന സ്വപ്ന പുറം ലോകം കാണാന്‍ വല്ലാതെ മോഹിച്ചു പോയി. മക്കളേയും ഭര്‍ത്താവിനേയും അമ്മയേയും കാണാന്‍ കൊതിയാകുന്നു. വലിയ പ്രതാപത്തിലിരിക്കെ എല്ലാം ഒരു ദിവസം കൊണ്ടല്ലേ തകര്‍ന്നടിഞ്ഞത്. അങ്ങനെ വലിയ പ്രതീക്ഷയുമായി കൂടും കുടുക്കയും തട്ടിക്കുടഞ്ഞ് പോകാനിരുന്ന സ്വപ്നയുടെ സ്വപ്നങ്ങളെ തല്ലിക്കെടുത്തിയിരിക്കുകയാണ് എന്‍ഐഎ.

നയതന്ത്ര സ്വര്‍ണക്കടത്തു കേസില്‍ വ്യക്തമായ തെളിവുകള്‍ എന്‍.ഐ.എ കോടതി ആവശ്യപ്പെട്ടതിന് പിന്നാലെ മുഖ്യപ്രതികളായ ഫൈസല്‍ ഫരീദ്, റബിന്‍സ് ഹമീദ് എന്നിവരെ യു. എ. ഇ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് എന്‍ഐഎ ഇന്നലെ കോടതിയെ അറിയിച്ചു. ദുബായ് പൊലീസ് രാജ്യദ്രോഹ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇതോടെ സ്വപ്ന പെട്ടുപോയിരിക്കുകയാണ്. ഫൈസല്‍ ഫരീദ് ദുബായില്‍ സുഖവാസത്തിലാണെന്നും പുള്ളിയെപ്പോലും തൊടാന്‍ കഴിയാത്തവരാണ് അന്വേഷണം നടത്തുന്നതെന്നുമായിരുന്നു ചാനല്‍ ചര്‍ച്ചക്കാരുടെ വാദം. എന്നാല്‍ അത് പൊളിച്ചടുക്കിയതോടെ സ്വപ്നയുടെ വീട്ടില്‍ പോകാനുള്ള മോഹം താത്ക്കാലികമായി നിലച്ചു

ആഗസ്റ്റ് 11, 12 തീയതികളില്‍ എന്‍.ഐ.എ സംഘം പ്രതികളെ പിടികൂടാന്‍ യു.എ.ഇയില്‍ എത്തിയത്. ഇന്ത്യ യു.എ.ഇ സൗഹൃദം തകര്‍ക്കാന്‍ ഗൂഢാലോചന നടത്തിയതിന് ഫൈസലിനെയും റബിന്‍സിനെയും അറസ്റ്റ് ചെയ്‌തെന്നും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും യു.എ.ഇ അധികൃതര്‍ അറിയിച്ചു. ഇന്ത്യയില്‍ അറസ്റ്റിലായ പ്രതികളുമായും യു.എ.ഇ.യില്‍ ഒളിവിലുള്ള മറ്റു പ്രതികളുമായും ഇവര്‍ ഗൂഢാലോചന നടത്തി. യു.എ.ഇ നയതന്ത്ര ഉദ്യോഗസ്ഥരുടെ അനുമതി സര്‍ട്ടിഫിക്കറ്റ് വ്യാജമായി ചമച്ചാണ് സ്വര്‍ണം കടത്തിയത്.

ഫൈസല്‍ ഫരീദ്, റബിന്‍സ് ഹമീദ്, സിദ്ദിഖുള്‍ അക്ബര്‍, അഹമ്മദ് കുട്ടി, രാജു, മുഹമ്മദ് ഷമീര്‍ എന്നിവരെ ഇന്ത്യയില്‍ എത്തിക്കാന്‍ ഇന്റര്‍പോളിന്റെ ബ്‌ളൂ കോര്‍ണര്‍ നോട്ടീസ് നടപടികള്‍ പുരോഗമിക്കുകയാണ്. മുഖ്യ ഗൂഢാലോചനയടക്കം യു.എ.ഇയില്‍ നടന്നതിനാല്‍ അവിടെ തെളിവു ശേഖരിക്കാന്‍ പരസ്പരം നിയമ സഹായത്തിനുള്ള നടപടികള്‍ തുടരുന്നു. സ്വര്‍ണം വാങ്ങിയതും അതിനായി ഹവാല പണം എത്തിച്ചതും അന്വേഷിക്കണം.

ദുബായ് പൊലീസ് ചോദ്യം ചെയ്ത ശേഷമാണ് ഫൈസലിന്റെ അറസ്റ്റ് ഇന്ത്യന്‍ വിദേശ മന്ത്രാലയത്തെ അറിയിച്ചത്. ആഗസ്റ്റില്‍ കൊച്ചിയിലെ എന്‍.ഐ.എ സംഘം ദുബായിലെത്തിയെങ്കിലും ഫൈസലിനെ ജയിലിലടച്ചതിനാല്‍ ചോദ്യം ചെയ്യാനായില്ല. തൊട്ടടുത്തദിവസം എന്‍.ഐ.എ സംഘം മടങ്ങി. ഫൈസലിനെ കൊച്ചിയിലേക്ക് കൊണ്ടുവരാനായിരുന്നു എന്‍.ഐ.എ പദ്ധതി. ദുബായ് പൊലീസ് രാജ്യദ്രോഹ കേസെടുത്തതോടെ അത് പാളി. സ്വര്‍ണക്കടത്തു കേസ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തതിനാല്‍ ഫൈസലിനെ നാടുകടത്താനാവില്ല. ഇന്റര്‍പോളിന്റെ സഹായത്തോടെ ഇന്ത്യന്‍ സംഘത്തിന് കൈമാറാനേ കഴിയൂ.

യു.എ.ഇ കോണ്‍സുലേറ്റിന്റെ വ്യാജ രേഖകള്‍ നിര്‍മ്മിച്ച് സ്വര്‍ണം കടത്തിയത് ഗുരുതരമായ കുറ്റമാണെന്നും ശിക്ഷ ഉറപ്പാക്കുമെന്നും നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ ഫൈസലിനെ വിട്ടുനല്‍കില്ലെന്നും ദുബായ് പൊലീസ് എന്‍.ഐ.എയെ അറിയിച്ചിട്ടുണ്ട്. ഫൈസലിനെ വിട്ട് കിട്ടുന്നതിന് മുമ്പ് സ്വപ്നയ്ക്ക് ജാമ്യം ലഭിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ വളരെ സാധ്യത കൂടുതലാണ്. പ്രതികളില്‍ പലരും ദുബായ് ബന്ധമുള്ളവരാണ്. ദുബായില്‍ അറസ്റ്റിലുള്ള ഫൈസല്‍ ഫരീദിനെ ചോദ്യം ചെയ്ത് സ്വര്‍ണക്കടത്തിന് പണമൊഴുകിയതിന്റെ വഴികള്‍ കണ്ടെത്തേണ്ടതുണ്ട്. അതിനാല്‍ ഈ ഘട്ടത്തില്‍ സ്വപ്നയ്ക്ക് ജാമ്യം നല്‍കരുതെന്നാണ് എന്‍ഐഎ വാദിച്ചത്. അതോടെ സ്വപ്നയുടെ ജാമ്യവും മോഹവും തുലാസിലായി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (2 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (3 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (3 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (3 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (3 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (3 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (3 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (3 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (4 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (4 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (5 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (9 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (9 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (9 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (9 hours ago)

Malayali Vartha Recommends