ഇത്രയും പ്രതീക്ഷിച്ചില്ല... ബംഗലുരൂവില്‍ ചോദ്യം ചെയ്യാനെത്തിയ ബിനീഷ് കോടിയേരി എന്‍ഫോഴ്‌സ്‌മെന്റിന് മുമ്പില്‍ ശരിക്കും പതറി; വിയര്‍ത്ത് കുളിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ബിനീഷ് കോടിയേരിക്ക് വെള്ളം നല്‍കി ആശ്വസിപ്പിച്ച് ഉദ്യോഗസ്ഥര്‍; ക്ലീന്‍ ചിറ്റ് കിട്ടാതെ പുറത്തിറങ്ങിയ ബിനീഷ് ആരോടും ഒന്നും മിണ്ടിയില്ല

ഇന്നലെ ബംഗളുരുവില്‍ എന്‍ഫോഴ്‌സ്‌മെന്റ് ബിനീഷ് കോടിയേരിയെ ശരിക്കും വെള്ളം കുടുപ്പിക്കുകയായിരുന്നു. ലഹരിക്കേസില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദുമായുള്ള സാമ്പത്തിക ഇടപാടുകളും ബന്ധങ്ങളും പരിശോധിക്കാന്‍ വേണ്ടിയാണ് ബിനീഷിനെ ഇഡി വിളിച്ചു വരുത്തിയത്. ഇഡി ബെംഗളൂരു യൂണിറ്റിന്റെ ചോദ്യങ്ങള്‍ കടുത്തതോടെ ബിനീഷ് ശരിക്കും വിയര്‍ത്തു. ബിനീഷ് നല്‍കിയ മൊഴിയും അനൂപ് നല്‍കിയ മൊഴിയും വിരുദ്ധമായതോടെയാണ് ഇഡി വീണ്ടും വിളിച്ചു വരുത്തിയത്. അനൂപിന് ഹോട്ടല്‍ തുടങ്ങാന്‍ നല്‍കിയത് 6 ലക്ഷം രൂപ മാത്രമാണെന്ന് നേരത്തേ കൊച്ചി ഇഡി യൂണിറ്റിനു നല്‍കിയ മൊഴിയില്‍ ഉറച്ചു നില്‍ക്കുകയാണു ബിനീഷ് ചെയ്തത്. എന്നാല്‍ 50 ലക്ഷം നല്‍കിയെന്നാണ് ബെംഗളൂരു ജയിലില്‍ കഴിയുന്ന അനൂപിന്റെ മൊഴി. ഇതോടെയാണ് ബിനീഷ് വെട്ടിലായത്.
ഇന്നലെയാണ് ബിനീഷിനെ ഇഡി ബെംഗലൂരുവില്‍ ചോദ്യം ചെയതത്. ശാന്തിനഗറിലെ ഇഡി ഓഫിസില്‍ ഇന്നലെ രാവിലെ 10.45ന് അഭിഭാഷകര്‍ക്കൊപ്പമെത്തിയ ബിനീഷിനെ 11 മുതല്‍ വൈകിട്ട് 5 വരെ 6 മണിക്കൂര്‍ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ ബിനീഷ് പലപ്പോഴും തളര്‍ന്നു അസ്വസ്ഥനായിരുന്നു. ഓഫിസ് ലോഞ്ചില്‍ തളര്‍ന്നിരുന്ന ബിനീഷിന് തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ വെള്ളം നല്‍കി. 5.20നാണ് ഓഫിസ് വിട്ടത്.
5 കൊല്ലത്തിനിടെ അനൂപിന്റെ ബാങ്ക് അക്കൗണ്ടിലെത്തിയ 70 ലക്ഷം രൂപയുടെ ഉറവിടം കണ്ടെത്താനാണു ബിനീഷിനെ വിളിച്ചുവരുത്തിയത്. ബിനീഷിന്റെ ഉടമസ്ഥതയില്‍ ബെംഗളൂരുവില്‍ പ്രവര്‍ത്തിച്ച ബീ ക്യാപിറ്റല്‍സ് ഫോറെക്‌സ് ട്രേഡിങ് കമ്ബനിയുടെ സാമ്ബത്തിക ഉറവിടത്തെക്കുറിച്ചും ചോദ്യങ്ങള്‍ ഉന്നയിച്ചു. അനൂപിന്റെ സാമ്ബത്തിക ഇടപാടുകള്‍, കൂട്ടുകച്ചവടത്തിലെ പങ്കാളികള്‍, അടുത്തബന്ധങ്ങള്‍ എന്നിവ സംബന്ധിച്ചു ബിനീഷ് പറഞ്ഞ കാര്യങ്ങള്‍ മൊഴിയായി രേഖപ്പെടുത്തി.
കൊച്ചിയിലെ ചോദ്യം ചെയ്യലില്‍ നല്‍കിയ ചില മൊഴികളുടെ വിശദീകരണവും തേടി. പൊരുത്തക്കേടു കണ്ടെത്തിയാല്‍ വീണ്ടും വിളിച്ചുവരുത്താനാണ് തീരുമാനം. നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും ബെംഗളൂരു പൊലീസിന്റെ ക്രൈംബ്രാഞ്ചും ലഹരിക്കേസില്‍ അന്വേഷണം നടത്തുന്നതിനാല്‍ ആവശ്യം വന്നാല്‍ ഇവരും മൊഴി രേഖപ്പെടുത്തും.
അതിനിടെ മയക്കുമരുന്ന് കേസിലെ പ്രതി മുഹമ്മദ് അനൂപിനെ ബിനീഷ് കോടിയേരി വിളിച്ചതിന്റെ വിശദാംശങ്ങള്‍ പുറത്തു വരികയും ചെയ്തു. 80 ദിവസത്തിനിടെ 78 തവണയാണ് ബിനീഷ് മുഹമ്മദിനെ വിളിച്ചത്. കഴിഞ്ഞ മെയ് 31നും ഓഗസ്റ്റ് 19നും ഇടയിലുള്ള ഫോണ്‍ കോളാണിത്.ഓഗസ്റ്റ് 21നാണ് മുഹമ്മദിനെ ബംഗളൂരുവിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് 250 എംഡിഎംഎ ഗുളികകളുമായി നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റുചെയ്തത്. പിടിയിലാകുന്നതിന് രണ്ട് ദിവസം മുന്‍പ് അഞ്ചുതവണയാണ് ഇരുവരും ഫോണില്‍ സംസാരിച്ചത്.ഹോട്ടല്‍ തുടങ്ങാന്‍ മുഹമ്മദിന് ബിനീഷ് കോടിയേരി പണം നല്‍കിയിരുന്നുവെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു.
ചെലവിന് പണം കണ്ടെത്താന്‍ എംഡിഎംഎ ഗുളികകള്‍ വിദ്യാര്‍ത്ഥികള്‍ക്കും പാര്‍ട്ടിക്കാര്‍ക്കും നല്‍കിയിരുന്നുവെന്ന് അനൂപ് നേരത്തെ മൊഴി നല്‍കിയിരുന്നു. മയക്കുമരുന്ന് കേസും വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് ദേശീയ ഏജന്‍സികളായ എന്‍.സി.ബിയും ഇഡിയും സംശയിക്കുന്നുണ്ടെന്നാണ് സൂചന.
അനൂപിന് പണം കടമായി നല്‍കിയിട്ടുണ്ടെന്ന് ബിനീഷും സമ്മതിച്ചിരുന്നു. ഇതിനിടെയാണ് അനൂപിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞയാഴ്ച പരപ്പന അഗ്രഹാര ജയിലിലെത്തി ഇ.ഡി. ഉദ്യോഗസ്ഥര്‍ അനൂപിനെ വിശദമായി ചോദ്യം ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തിയത്. എന്തായാലും ഇഡി ബിനീഷിന് ക്ലീന്‍ ചിറ്റ് നല്‍കാതായതോടെ വീണ്ടും കാര്‍മേഘം ഇരുണ്ട് കൂടുകയാണ്.
"
https://www.facebook.com/Malayalivartha



























