ഈത്തപ്പഴത്തിലും ഒരു ചുവ... എല്ലാ നദികളും സമുദ്രത്തിലേക്ക് അവസാനിക്കുന്നത് പോലെ എല്ലാം അവസാനം കറങ്ങിത്തിരിഞ്ഞ് എത്തുന്നത് എം. ശിവശങ്കറിലേക്ക്; ലൈഫ് മിഷനില്‍ ശിവശങ്കറെ സി.ബി.ഐ ചോദ്യം ചെയ്യും; ഈത്തപ്പഴം വിതരണം ചെയ്തതിലും കുരുക്കുമുറുകി

സ്വപ്ന സുരേഷ്, സര്‍ക്കാര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറെ എത്രമാത്രം ഉപയോഗപ്പെടുത്തി എന്നതാണ് പുറത്ത് വരുന്ന ഓരോ വിവരങ്ങളും വ്യക്തമാക്കുന്നത്. സ്വപ്ന ശിവശങ്കറിന് പുറകേ പോയോ ശിവശങ്കര്‍ സ്വപ്നയ്ക്ക് പുറകേ പോയോ എന്ന് വ്യക്തമല്ല. എന്നാല്‍ എല്ലാത്തിലും അറിഞ്ഞോ അറിയാതെയോ ശിവശങ്കറും എത്തുകയാണ്. അത് സ്വര്‍ണക്കടത്ത്‌ക്കേസില്‍ റെക്കമെന്റ് ചെയ്യാനാണെങ്കിലും ലൈഫില്‍ പദ്ധതി നേടിയെടുക്കാനും എന്തിന് ഈന്തപ്പഴം വിതരണത്തിന് പോലും സ്വപ്ന വിശ്വസിച്ച് വിളിച്ചത് ശിവശങ്കറേയാണ്. ഇത് തന്നെയാണ് ശിവശങ്കറേയും കുടുക്കുന്നത്.
ഒന്നില്‍ പിഴച്ചാല്‍ മൂന്ന് എന്ന് പറയുന്നതുപോലെ കസ്റ്റംസ്, എന്‍ഐഎ എന്നിവര്‍ക്ക് പുറമേ ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് സിബിഐ. യു.എ.ഇ കോണ്‍സുലേറ്റ് വഴി ഈത്തപ്പഴം വിതരണം ചെയ്തതിലും ശിവശങ്കറിന് കുരുക്കുമുറുകി. വടക്കാഞ്ചേരി ഭവന പദ്ധതിയിലേക്ക് യു.എ.ഇ റെഡ് ക്രസന്റിനെ കൊണ്ടുവന്നതുമായി ബന്ധപ്പെട്ട ലൈഫ്മിഷന്‍ അധികൃതരുടെ മൊഴിയുടെ അടിസ്ഥാനത്തിലാകും സി.ബി.ഐ ചോദ്യംചെയ്യല്‍. ശിവശങ്കറിന്റെ ഇടപെടലിലാണ് ഈത്തപ്പഴം വിതരണം ചെയ്തതെന്ന നിലയിലുള്ള മൊഴി കസ്റ്റംസിനും ലഭിച്ചിട്ടുണ്ട്.
ഈത്തപ്പഴ വിതരണവുമായി ബന്ധപ്പെട്ട് യു.എ.ഇ കോണ്‍സുലേറ്റും സംസ്ഥാന സര്‍ക്കാറും കത്തിടപാട് നടത്തിയിട്ടില്ലെന്ന് അന്ന് സാമൂഹികനീതി വകുപ്പ് ഡയറക്ടറായിരുന്ന ടി.വി. അനുപമ ഉള്‍പ്പെടെ മൊഴി നല്‍കിയതായാണ് വിവരം. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന്റെ വാക്കാലുള്ള നിര്‍ദേശ പ്രകാരമാണ് അനാഥാലയങ്ങളിലെ കുട്ടികള്‍ക്ക് ഈത്തപ്പഴം നല്‍കുന്ന പദ്ധതി നടപ്പാക്കിയതെന്നാണ് മൊഴി. 17000 കിലോ ഈത്തപ്പഴം ഇറക്കുമതി ചെയ്‌തെങ്കിലും ഇത് മുഴുവന്‍ വിതരണം ചെയ്തിട്ടില്ലെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍.
ഈത്തപ്പഴം ആര്‍ക്കൊക്കെ വിതരണം ചെയ്‌തെന്ന് സെപ്റ്റംബര്‍ 30ന് മുമ്പ് അറിയിക്കണമെന്ന് ഈ വകുപ്പുകള്‍ക്ക് അന്വേഷണസംഘം നിര്‍ദേശം നല്‍കിയിരുന്നു. 17,000 കിലോ ഈത്തപ്പഴത്തില്‍ ഒരുഭാഗം കോണ്‍സുലേറ്റ് നേരിട്ടാണ് സാമൂഹികനീതി വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ വിതരണം ചെയ്തത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ സ്ഥാപനങ്ങളിലും സ്വകാര്യ വ്യക്തികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വിതരണം ചെയ്ത ശേഷമാണ് സാമൂഹികനീതി വകുപ്പിലെ ചില സ്ഥാപനങ്ങളില്‍ ഈത്തപ്പഴം നല്‍കിയത്.
ലൈഫ്മിഷന്‍, ഈത്തപ്പഴം കേസുകളില്‍ ശിവശങ്കറിന്റെ ഇടപെടല്‍ വ്യക്തമാകുന്ന മൊഴികളുടെ അടിസ്ഥാനത്തില്‍ ഇരു ഏജന്‍സികളും അദ്ദേഹത്തെ ചോദ്യംചെയ്യാന്‍ സാധ്യത ഏറിയിരിക്കുകയാണ്. സ്വര്‍ണക്കടത്ത് കേസില്‍ ബന്ധപ്പെട്ട് എന്‍.ഐ.എ, ഇ.ഡി, കസ്റ്റംസ് എന്നീ ഏജന്‍സികള്‍ മണിക്കൂറുകള്‍ ശിവശങ്കറെ ചോദ്യംചെയ്തിരുന്നു.
അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ എം. ശിവശങ്കറിന് അനുവദിച്ച അവധി സര്‍ക്കാര്‍ റദ്ദാക്കി. ശിവശങ്കറിന് അവധി അനുവദിച്ചതുമായി ബന്ധപ്പെട്ട മാധ്യമ വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് ആദ്യം അനുവദിച്ച അവധി റദ്ദ് ചെയ്തിരുന്നതായി സര്‍ക്കാര്‍ വ്യക്തമാക്കിയത്.
ജൂലായ് ഏഴ് മുതല്‍ ഒരു വര്‍ഷത്തേയ്ക്കാണ് ശിവശങ്കര്‍ അവധിക്ക് അപേക്ഷിച്ചിരുന്നത്. ഈ അവധി അനുവദിച്ചുകൊണ്ട് ജൂലായ് 22ന് സര്‍ക്കാര്‍ ഉത്തരവിറക്കി. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിഷയത്തില്‍ ജൂലായ് 16ന് ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തു. ഇതിനെ തുടര്‍ന്ന് നേരത്തെ അനുവദിച്ചിരുന്ന അവധി റദ്ദ് ചെയ്ത് ഓഗസ്റ്റ് 10ന് ഉത്തരവിറക്കിയിരുന്നു എന്നാണ് വ്യക്തമാക്കിയത്.
കസ്റ്റംസിനും എന്‍ഐഎയ്ക്കും പിന്നാലെ സിബിഐ എത്തുന്നതോടെ കൂടുതല്‍ കാര്യങ്ങള്‍ മണിമണിയായി പുറത്ത് വരും എന്ന് തന്നെയാണ് വിശ്വസിക്കുന്നത്. അതേസമയം ശിവശങ്കറിന്റെ കാര്യത്തില്‍ ആര്‍ക്കും ഒരു പിടിയും ഇല്ല താനും.
"
https://www.facebook.com/Malayalivartha



























