Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

വെട്ടിലാകുമോ ഈശ്വരാ... വിജയ് പി. നായരെ വീട്ടില്‍ കയറി തല്ലിയ കേസില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ച ഭാഗ്യലക്ഷ്മിയേയും കൂട്ടരേയും വെട്ടിലാക്കി തമ്പാനൂര്‍ പോലീസ്; കേസിലെ ഗൗരവം കണക്കാക്കി ജാമ്യം നല്‍കരുതെന്ന് പോലീസ്; തുല്യനീതി ഉറപ്പാക്കേണ്ടത് ആവശ്യം; നിയമം കയ്യിലെടുക്കുന്നവരെ സംരക്ഷിക്കാന്‍ പാടില്ല

07 OCTOBER 2020 09:36 AM IST
മലയാളി വാര്‍ത്ത

യു ടൂബ് ചാനല്‍വഴി അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയ വിജയ് പി നായര്‍ ഇപ്പോള്‍ ജയിലിലാണ്. സ്ത്രീകളെ അപമാനിക്കുന്ന അശ്ലീല പരാമര്‍ശം നടത്തിയ വിജയ് പി നായര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷയും ലഭിച്ചു. അതേസമയം തന്നെ നിയമം കൈയ്യിലെടുത്ത ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ക്കെതിരേയും ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് പൊതു സമൂഹം മുന്നോട്ട് വച്ചത്. പോലീസും ആ വഴിയിലേക്ക് തന്നെയാണ് നീങ്ങുന്നത്. മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ച ഭാഗ്യലക്ഷ്മിയേയും കൂട്ടരേയും വെട്ടിലാക്കുന്ന റിപ്പോര്‍ട്ടാണ് പോലീസ് നല്‍കിയത്.

വീട്ടില്‍ കയറി തല്ലുക, തെറി വിളിക്കുക, മുണ്ട് പറിച്ച് ചൊറിയണം ഇടുക, കരിയോയില്‍ ഒഴിക്കുക തുടങ്ങിയ പല വകുപ്പുകളാണ് പോലീസ് ചുമത്തിയിരിക്കുന്നത്. മാത്രമല്ല ഇവര്‍ക്ക് ജാമ്യം നല്‍കരുതെന്നും പോലീസ് വാദിക്കുന്നു. എന്തിന്റെ പേരിലായാലും നിയമം കൈയ്യിലെടുത്തവരെ പ്രോത്സാഹിപ്പിക്കാന്‍ പാടില്ല. അത് സമൂഹത്തിന് മോശം സന്ദേശം നല്‍കും. അതിനാല്‍ തന്നെ ജാമ്യം നല്‍കരുതെന്നുമാണ് പറയുന്നത്.

അതേസമയം ശ്രീലക്ഷ്മി അറയ്ക്കലിന്റെ തെറിവിളിയ്‌ക്കെതിരേയും വേറെ പരാതിയുണ്ട്. ഇവര്‍ ആക്രമിക്കാന്‍ വന്നത് അശ്ലീലം പറഞ്ഞു എന്ന് പറഞ്ഞാണ്. എന്നാല്‍ ശ്രീലക്ഷ്മി നേരിട്ടും യൂട്യൂബിലും പറയുന്ന അശ്ലീല പദ പ്രയോഗങ്ങള്‍ കേട്ടാല്‍ കണ്ണ് പൊട്ടുമെന്നാണ് ഇവര്‍ വാദിക്കുന്നത്.

അതേസമയം ഇപ്പോഴിതാ ഈ വിഷയത്തില്‍ മുഖ്യമന്ത്രിയ്ക്ക് കത്തയച്ചിരിക്കുകയാണ് ഭാഗ്യലക്ഷ്മി. വിജയ് പി.നായര്‍, സംവിധായകന്‍ ശാന്തിവിള ദിനേശ് എന്നിവര്‍ക്കെതിരെയും കേരള പോലീസിന്റെ അനാസ്ഥയ്‌ക്കെതിരെയുമാണ് കത്തില്‍ പറയുന്നത്.

വിജയ് പി നായര്‍ക്ക് മാനസിക പ്രശ്‌നങ്ങളുള്ള ആളാണെന്ന് തോന്നുന്നു എന്നാണ് പരാതിയെ കുറിച്ചന്വേഷിച്ചപ്പോള്‍ മറുപടി ലഭിച്ചത്. ഇക്കാര്യത്തില്‍ സൈബര്‍ നിയമത്തില്‍ വകുപ്പില്ലെന്നുമാണ് പോലീസ് പറയുന്നത്. സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ അടിയന്തരമായി നിയമ നിര്‍മ്മാണം വേണമെന്നും ഭാഗ്യലക്ഷ്മി കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സ്ത്രീകള്‍ക്കു നേരെയുള്ള അക്രമങ്ങളെ എത്ര നിസ്സാരമായാണ് പോലീസ് കാണുന്നത് എന്നതിന് ഏറ്റവും വലിയ തെളിവല്ലേ ഇത്തരമുള്ള മറുപടി. മുമ്പും പരാതി പറഞ്ഞപ്പോഴൊക്കെ ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഒരു വകുപ്പില്ലെന്നായിരുന്നു പോലീസ് പറഞ്ഞത്. ഞങ്ങളില്‍ ചിലരുടെയൊക്കെ കുടുംബജീവിതം പോലും ഇതു മൂലം തകരുന്ന സ്ഥിതിയാണെന്നും അതിനാല്‍ ആത്മഹത്യ ചെയ്യേണ്ട അവസ്ഥയിലേക്ക് ചിലര്‍ എത്തിയെന്നും കത്തില്‍ സൂചിപ്പിച്ചിരിക്കുകയാണ്.

സൈബര്‍ അതിക്രമങ്ങള്‍ക്കെതിരെ സ്ത്രീകള്‍ നല്‍കിയ സൈബര്‍ പരാതികളില്‍ ഇതുവരെ എത്ര കേസുകളെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പരിശോധിക്കണം, ഇത്തരം മെല്ലപ്പോക്കിന്റെ കാരണം അന്വേഷിക്കണം. പോലീസുകാര്‍ നില്‍ക്കേണ്ടത് വേട്ടക്കാരുടെ പക്ഷത്തല്ല ഇരയുടെ പക്ഷത്താണെന്ന് അങ്ങ് അവരെ മനസ്സിലാക്കിക്കണം, പരാതിയില്‍ ഭാഗ്യലക്ഷ്മി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

കേസില്‍ പോലീസ് റിമാന്‍ഡ് ചെയ്ത വിജയ് പി നായരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം സിജെഎം കോടതി കഴിഞ്ഞ ദിവസം തള്ളിയിട്ടുണ്ട്. പ്രതിക്കെതിരെയുള്ള ആരോപണം ഗുരുതര സ്വഭാവമുള്ളതാണ്, യൂട്യൂബ് വീഡിയിയോയില്‍ ഇയാള്‍ ഉപയോഗിച്ചിട്ടുള്ള ഭാഷ സ്ത്രീക്കെതിരാണ്, എന്നാണ് ജാമ്യാപേക്ഷ തള്ളി സിജെഎം കോടതി നിരീക്ഷിച്ചിരിക്കുന്നത്. എന്തായാലും കോടതി ഭാഗ്യലക്ഷ്മിയുടേയും കൂട്ടരുടേയും ജാമ്യം തള്ളുമോന്ന് കണ്ടറിയാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (2 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (3 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (3 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (3 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (3 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (3 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (3 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (3 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (4 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (4 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (5 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (9 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (9 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (9 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (9 hours ago)

Malayali Vartha Recommends