ചോദ്യം നീണ്ടപ്പോള്‍... ബെംഗളൂരു ലഹരിമരുന്ന് കേസിലെ പ്രതിയായ അനൂപ് മുഹമ്മദിന് ലഭിച്ച കണക്കില്‍ പെട്ട ലക്ഷങ്ങളുടെയും കണക്കില്‍ പെടാത്ത കോടികളുടെയും ഉറവിടം അന്വേഷിച്ച് ഇഡി എത്തപ്പെട്ടത്

ബെംഗളൂരു ലഹരിമരുന്ന് കേസിലെ പ്രതിയായ അനൂപ് മുഹമ്മദിന് ലഭിച്ച കണക്കില്‍ പെട്ട ലക്ഷങ്ങളുടെയും കണക്കില്‍ പെടാത്ത കോടികളുടെയും ഉറവിടം ചികയുന്ന ഇ.ഡി. പ്രധാനമായും ചെന്നു നില്‍ക്കുന്നത് ബിനീഷ് കോടിയേരിയില്‍. ആറ് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ ഇ ഡി തിരിച്ചും മറിച്ചും ചോദിച്ചത് ഇതേ കുറിച്ച് മാത്രമാണ്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അനൂപിന്റെ അക്കൗണ്ടിലേക്ക് ഔദ്യോഗികമായി 70 ലക്ഷത്തോളം രൂപ വന്നിട്ടുണ്ടെന്നാണ് ഇ.ഡി.യുടെ കണ്ടെത്തല്‍. 20 ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണ് ഈ പണം വന്നിട്ടുള്ളത്. ഇതിന്റെ ഉറവിടത്തെക്കുറിച്ചാണ് ഇ.ഡി.യുടെ അന്വേഷണം. വിവിധ ബാങ്ക് അക്കൗണ്ടുകള്‍ വഴി ലഭിച്ച പണം അനൂപ് ലഹരിമരുന്ന് വില്‍പനയ്ക്ക് ഉപയോഗിച്ചിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. അങ്ങനെയാണെങ്കില്‍ ഇത് ബിനീഷ് കോടിയേരി നല്‍കിയതാണോ എന്നാണ് ഇഡിക്ക് അറിയേണ്ടത്.
ലഹരിമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ ബെംഗളൂരു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യംചെയ്യുന്നതിന്റെ പ്രധാന ഉദ്ദേശം ഇതാണ് . ബെംഗളൂരു ശാന്തിനഗറിലെ ഇ.ഡി. ഓഫീസില്‍ രാവിലെ 11 മണിയോടെയാണ് ചോദ്യംചെയ്യല്‍ ആരംഭിച്ചത്. രാവിലെ 10.45ന് ഇ.ഡി. ഓഫീസിലെത്തിയ ബിനീഷ് കോടിയേരിയെ പിന്നീട് അസി. ഡയറക്ടര്‍ സോമശേഖരയുടെ മുറിയിലേക്ക് കൊണ്ടുപോയി. ഇവിടെവെച്ചാണ് ചോദ്യം ചെയ്തത്. ബിനീഷിന്റെ സ്രോതസുകളെ കുറിച്ചാണ് ഇഡിക്ക് അറിയേണ്ടത്. ഒരു സാധാരണ കുടുംബത്തില്‍ പിറന്ന ചെറുപ്പക്കാരന്റെ കരകാണാകോടികളെ കുറിച്ചാണ് അന്വേഷണം നടക്കുന്നത്.
അനൂപ് മുഹമ്മദിന്റെ മൊഴികളെത്തുടര്‍ന്നാണ് ബെംഗളൂരു ലഹരിമരുന്ന് കേസിന്റെ അന്വേഷണം ബിനീഷിലേക്കും എത്തിയത്. സുഹൃത്തായ ബിനീഷ് കോടിയേരി തനിക്ക് സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ടെന്ന് അനൂപ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അനൂപിന് പണം കടമായി നല്‍കിയിട്ടുണ്ടെന്ന് ബിനീഷും സമ്മതിച്ചിരുന്നു. ഇതിനിടെയാണ് അനൂപിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞയാഴ്ച പരപ്പന അഗ്രഹാര ജയിലിലെത്തി ഇ.ഡി. ഉദ്യോഗസ്ഥര്‍ അനൂപിനെ വിശദമായി ചോദ്യംചെയ്തിരുന്നു. ഇതില്‍ ബിനീഷിനെതിരെ വ്യക്തമായ തെളിവുകള്‍ അനൂപ് നല്‍കിയിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്. അനൂപിന്റെ മൊഴിയെടുത്തതിന് പിന്നാലെയാണ് ബിനീഷ് കോടിയേരിയെ ചോദ്യംചെയ്യാനായി വിളിച്ചുവരുത്തിയത്.
വൈകിട്ട് ഇ.ഡി. ഓഫീസില്‍ നിന്നും പുറത്തേക്ക് ഇറങ്ങിയ ബിനീഷ് കോടിയേരിക്ക് നേരിയ തോതില്‍ വിറയലും ക്ഷീണവും അനുഭവപ്പെട്ടു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനെ തുടര്‍ന്നുണ്ടായ അസ്വസ്ഥതകളാണ് അദ്ദേഹത്തിന് അനുഭവപ്പെട്ടത്. തുടര്‍ന്ന് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശ പ്രകാരം വിസിറ്റേഴ്‌സ് ലോഞ്ചില്‍ വിശ്രമിച്ച ശേഷമാണ് ബിനീഷ് പുറത്തിറങ്ങിയത്. ബിനീഷിന്റെ ശരീര ഭാഷയില്‍ നിന്നും ചോദ്യം ചെയ്യല്‍ അത്ര സുഗമമായിരുന്നില്ല എന്ന് വ്യക്തമാണ്.
എന്നാല്‍ പേരത്തെ നല്‍കിയ മൊഴിയില്‍ ഉറച്ചു നില്‍ക്കുകയാണ് ബിനീഷ് പറഞ്ഞു. താന്‍ 6 ലക്ഷം രൂപ മാത്രമാണ് അനൂപിന് നല്‍കിയതെന്ന് അദ്ദേഹം സമ്മതിച്ചു. ലഹരി വ്യാപാരത്തെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്ന് ബിനീഷ് ആവര്‍ത്തിച്ചു. സ്വര്‍ണ്ണക്കടത്തിന്റെ കാര്യവും ഇ ഡി ബിനീഷില്‍ നിന്നും ശേഖകരിച്ചിട്ടുണ്ടെന്നാണ് വിവരം. ബിനോയ് കോടിയേരിക്ക് ഒപ്പമാണ് ബിനീഷ് ബംഗളുരുവില്‍ എത്തിയത്.
എന്നാല്‍ മൊഴിയെടുക്കുന്നതിന് മുമ്പ് തന്നെ ബിനീഷിന്റെ രഹസ്യങ്ങളെല്ലാം ഇ ഡി രേഖരിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചനകള്‍.ബിനീഷിന്റെ ഫോണ്‍ ഡാറ്റാ വിവരങ്ങളെല്ലാം ഇ.ഡി. ശേഖരിച്ചിരുന്നു. അനൂപ് മുഹമ്മദും ബിനീഷും തമ്മിലുള്ള ബന്ധത്തിന്റെ ചിത്രവും വ്യക്തമായിട്ടുണ്ട്. എന്നാല്‍ എല്ലാ കാര്യങ്ങളും ബിനീഷിനോട് വ്യക്തമാക്കാന്‍ ഇഡി തയ്യാറായിട്ടില്ല. അടുത്ത ദിവസങ്ങളില്‍ തന്നെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും എന്ന സൂചനയും ബിനീഷിന് നല്‍കിയിട്ടുണ്ട്.
6 ലക്ഷം രൂപയാണ് അനൂപ് മുഹമ്മദിന് നല്‍കിയതെന്ന് ബിനീഷ് പറയുന്നുണ്ടെങ്കിലും അത് ഇ ഡി അംഗീകരിച്ചിട്ടില്ല. കാരണം ബിനീഷ് പണം നല്‍കിയത് ചെക്ക് മുഖേനയല്ല.ഇലക്ട്രോണിക് സംവിധാനത്തിലൂടെയുമല്ല. ഇതിനര്‍ത്ഥം പുറത്തു പറയുന്നതിനേക്കാള്‍ തുക അനൂപിന് നല്‍കിയിട്ടുണ്ടെന്നാണ്. ഇതെല്ലാം അനൂപ് ഉപയോഗിച്ചത് മയക്കുമരുന്ന് കച്ചവടത്തിന് വേണ്ടിയാണ്. ഇതാണ് ബിനീഷിനെ കുരുക്കുന്നത്. അനൂപിനെ ഇത്തരത്തില്‍ സഹായിച്ച നിരവധി പേരുണ്ട്. അവര്‍ക്കെല്ലാം വ്യക്തമായ ലക്ഷ്യമുണ്ടായിരുന്നു. അനൂപിന് പണം നല്‍കുന്നവരൊക്കെ മയക്കുമരുന്ന് കച്ചവടം നടത്താന്‍ വേണ്ടിയാണ് പണം നല്‍കുന്നത്. ബിനീഷിന്റെ കാര്യത്തിലും ഇത് സംഭവിച്ചോ എന്നാണ് ഇ ഡി അന്വേഷിക്കുന്നത്.
https://www.facebook.com/Malayalivartha



























