കോവിഡ്: അഭയ കേസ് വിചാരണ നീട്ടിവയ്ക്കണമെന്ന കേസിലെ പ്രതി സിസ്റ്റര്‍ സെഫി ഉള്‍പ്പെടെയുള്ളവരുടെ ആവശ്യം ഹൈക്കോടതി തള്ളി

തിരുവനന്തപുരത്ത് കോവിഡ് വ്യാപനം തീവ്രമാകുന്ന സാഹചര്യത്തില്‍ വിചാരണ നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേസിലെ പ്രതി സിസ്റ്റര്‍ സെഫി ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജിലെ ആവശ്യം ഹൈക്കോടതി നിരസിച്ചു. പ്രത്യേക സാഹചര്യങ്ങളില്‍ പ്രത്യേക നടപടികളെടുക്കണമെന്നും അഭയ കേസില്‍ വിചാരണ നീട്ടിവയ്‌ക്കേണ്ടെന്നും ഹൈക്കോടതി പറഞ്ഞു.
ഹര്‍ജിക്കാര്‍ക്കായി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകരുടെയും, ഹര്‍ജിക്കാരുടേയും പ്രായം, രോഗാവസ്ഥ തുടങ്ങിയവയും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കോടതിയിലെ ജീവനക്കാരിലൊരാള്‍ കോവിഡ് പോസീറ്റാവായെന്നും കഴിഞ്ഞ ദിവസവും ഇന്നലെയും കോടതിയില്‍ സിറ്റിങ് ഇല്ലായിരുന്നെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
കോവിഡ് സാഹചര്യം, കോടതി സ്റ്റാഫിനു സുഖമില്ലാതാകല്‍ തുടങ്ങിയവ പരിഗണിക്കണമെങ്കിലും പ്രതിഭാഗം മുതിര്‍ന്ന അഭിഭാഷകനു നേരിട്ടു ഹാജാരാകാനാകുന്നില്ല എന്ന കാരണത്താല്‍ കേസ് നീട്ടിവയ്ക്കാനാകില്ല എന്നും ഇക്കാര്യത്തില്‍ ബന്ധപ്പെട്ട കോടതി തീരുമാനിക്കട്ടെ എന്നും കോടതി പറഞ്ഞു.
നേരിട്ടു ഹാജരാകുന്നതു കൂടാതെ വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയും മുതിര്‍ന്ന അഭിഭാഷകനു നടപടികളില്‍ പങ്കെടുക്കാം. വെര്‍ച്വല്‍ മോഡിലൂടെ ഹാജാരാകാനുള്ള അവസരം കുടി നല്‍കുകയാണെന്നും ജസ്റ്റിസ് വി.ജി. അരുണ്‍ പറഞ്ഞു.
https://www.facebook.com/Malayalivartha



























