സംശയം മാറി... സ്വര്‍ണക്കടത്ത് കേസിലുള്ള അന്വേഷണങ്ങളെല്ലാം ഏതാനും ദിവസങ്ങള്‍ക്കകം നിശ്ചലമാകാന്‍ സാധ്യതയുണ്ടെന്ന തത്പരകക്ഷികളുടെ സംശയം തീരുന്നു

ഫൈസല്‍ ഫരീദിന്റെ അറസ്‌റ്റോടെ സ്വര്‍ണക്കടത്ത് കേസിലുള്ള അന്വേഷണങ്ങളെല്ലാം ഏതാനും ദിവസങ്ങള്‍ക്കകം നിശ്ചലമാകാന്‍ സാധ്യതയുണ്ടെന്ന സംശയം അവസാനിച്ചിരിക്കുന്നത്.
സ്വര്‍ണ്ണ കടത്തെല്ലാം തെളിവ് എവിടെ എന്ന കോടതിയുടെ ഒറ്റചോദ്യത്തിന് മുമ്പില്‍ ഇല്ലാതായെന്നു പ്രതീക്ഷിച്ച സഖാക്കള്‍ക്കും തെറ്റി. പതിയെ പതിയെ സ്വര്‍ണ്ണം പലരിലേക്കും വരുന്ന കാഴ്ചയാണ് കേരളം കാണാന്‍ പോകുന്നത്.
സ്വര്‍ണക്കടത്ത് കേസില്‍ ഫൈസല്‍ ഫരീദിനെ യുഎഇ അറസ്റ്റ് ചെയ്‌തെന്ന് കോടതിയെയാണ് എന്‍ ഐ എ അറിയിച്ചത്. ഫൈസല്‍ ഫരീദിനെയും റബ്ബിന്‍സിനെയും യുഎഇ ഭരണകൂടം ദുബായില്‍ അറസ്റ്റ് ചെയ്‌തെന്നാണ് സത്യവാങ്മൂലം. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇരുവരേയും കസ്റ്റഡിയിലെടുത്തെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഇതുവരെ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിരുന്നില്ല, സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആറു പ്രതികള്‍ക്കെതിരെ ഇന്റര്‍പോള്‍ വഴി ബ്ലൂ കോര്‍ണര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഫൈസല്‍ ഫരീദ്, റബ്ബിന്‍സ് ഹമീദ്, സിദ്ദിഖ് അക്ബര്‍ , അഹമദ് കുട്ടി, രതീഷ്, മുഹമ്മദ് ഷമീര്‍ എന്നിവര്‍ക്കാണ് ബ്ലു കോര്‍ണര്‍ നോട്ടീസ് നല്‍കിയത് .
സ്വര്‍ണക്കടത്ത് കേസിന്റെ മുഖ്യ അസൂത്രകര്‍ മുഹമ്മദ് ഷാഫിയും റമീസും ആണെന്നാണ് എന്‍ഐഎ പറയുന്നത്. ഗൂഢാലോചന നടന്നത് ദുബൈയില്‍ വച്ചാണ്. ഫൈസല്‍ ഫരീദ് കേസിലെ മൂന്നാം പ്രതിയും റാബിന്‍സ് ഹമീദ് പത്താം പ്രതിയും ആണ്.
സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണ പരിധിയില്‍ നിന്ന് യുഎഇ ഉദ്യോഗസ്ഥരെ മാറ്റിനിറുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത് എന്‍ ഐ എ യുടെ വിശ്വാസ്യത തന്നെ ഇല്ലാതാക്കുന്ന സംശയത്തിലെത്തിയിരുന്നു . ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്ന അന്വേഷണ ഏജന്‍സികളുടെ ആവശ്യത്തില്‍ കേന്ദ്രം തുടര്‍നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് തന്നെയാണ് ഇപ്പോഴത്തെ സൂചന. മൂന്നു മാസമായി ഇന്ത്യയിലെ യുഎഇ എംബസിയും ഇക്കാര്യത്തിലുള്ള പ്രതികരണം ഒഴിവാക്കുകയാണ്.
സ്വര്‍ണ്ണക്കടത്ത് കേസില്‍ യു എ ഇ സഹകരിക്കുന്നുണ്ട് എന്ന് വിദേശകാര്യവക്താവും മന്ത്രാലയവും ആവര്‍ത്തിക്കുമ്പോഴും എന്താണ് സഹകരണം എന്ന കാര്യത്തില്‍ വ്യക്തതയില്ല. യുഎഇ പ്രഖ്യാപിച്ച അന്വേഷണം എവിടെ എത്തിയെന്ന് ഇന്ത്യയ്ക്ക് ഒരു ധാരണയുമില്ല. ഇന്ത്യയിലെത്തി അന്വേഷണം നടത്താതെ യുഎഇക്കും ഇത് അവസാനിപ്പിക്കാനാവില്ല. എന്നാല്‍ അതില്‍ ഒരു വ്യക്തതയും സര്‍ക്കാരിനില്ലെന്നും വിദേശകാര്യമന്ത്രാലയം തന്നെ നേരത്തെ സമ്മതിച്ചതാണ്. അതായത് സ്വര്‍ണ്ണകടത്ത് ഇപ്പോള്‍ പിടിയിലായവരുടെ തലയിലിരിക്കും എന്ന് ചുരുക്കം.
''ഇന്ത്യയ്ക്കും യുഎഇക്കും ഇടയില്‍ മികച്ച ബന്ധമാണ് ഉള്ളത്. യുഎഇ സ്വര്‍ണ്ണക്കടത്തു കേസിലെ അന്വേഷണവുമായി സഹകരിക്കുന്നുണ്ട്'', എന്നാണ് വിദേശകാര്യവക്താവ് അനുരാഗ് ശ്രീവാസ്തവ ആദ്യം മുതലേ പറയുന്നത്.
ജൂലൈ ഏഴിന് ദില്ലിയിലെ യുഎഇ എംബസി ഒരു പ്രസ്താവന പുറത്തിറക്കിയിരുന്നു. അത് പറയുന്നതിങ്ങനെ: ''കാര്‍ഗോ ഇന്ത്യയിലേക്ക് അയച്ചത് ആരെന്ന് കണ്ടെത്താന്‍ അന്വേഷണം തുടങ്ങി. ഇവര്‍ വലിയൊരു കുറ്റം ചെയ്തു എന്ന് മാത്രമല്ല യുഎഇ മിഷന്റെ പ്രതിച്ഛായ തന്നെ ഇടിച്ചതിനാല്‍ ആരെയും വെറുതെ വിടില്ല'', പ്രസ്താവന വന്നിട്ട് മൂന്നു മാസം. ആരെന്ന് കണ്ടെത്തിയോ എന്ന ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് യുഎഇയില്‍ നിന്നും ഉത്തരമില്ല. തല്ക്കാലം യുഎഇ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ ഉത്സാഹം വേണ്ടെന്ന സന്ദേശമാണ് കേന്ദ്രസര്‍ക്കാരില്‍ നിന്ന് അന്വേഷണ ഏജന്‍സികള്‍ക്കും കിട്ടിയിരിക്കുന്നത്. യുഎഇ ബന്ധം മോശമാക്കേണ്ടെന്ന താല്പര്യം മാത്രമാണോ എന്ന് വ്യക്തമല്ല.
നിരവധി ഇന്ത്യാക്കാര്‍ ജോലി ചെയ്യുന്ന സ്ഥലമാണ് യു എ ഇ. ഇതില്‍ ലക്ഷകണക്കിന് മലയാളികളുമുണ്ട്. യു എ ഇക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചാല്‍ അത് കടുത്ത വിമര്‍ശനങ്ങള്‍ക്കും രാജ്യങ്ങള്‍ തമ്മിലുള്ള ശതുതയിലേക്കും വഴിതെളിക്കും. യു എ ഇ കോണ്‍സുലേറ്റില്‍ അരുതാത്തത് എന്തൊക്കെയാ നടന്നു എന്ന ചിന്ത യു എ ഇ ക്കുണ്ട്. എന്നാല്‍ അതിലേക്ക് കാര്യങ്ങള്‍ നീങ്ങിയാല്‍ യു എ ഇ ഉദ്യോഗസ്ഥര്‍ കുരുങ്ങും. അതിനുള്ള സാഹചര്യം യു എ ഇ സൃഷ്ടിക്കില്ല.
നേരത്തെ എന്‍ഐഎ കൊടുത്ത കത്തിനും സര്‍ക്കാര്‍ മറുപടി നല്കിയിട്ടില്ല. എന്‍ഐഎക്ക് യുഎഇയില്‍ നിയന്ത്രണങ്ങളോടെ പോകാന്‍ അനുവാദം കിട്ടിയത് മാത്രമാണ് ഇക്കാര്യത്തില്‍ വിദേശകാര്യമന്ത്രാലയത്തിന്റെ പ്രകടമായ ഇടപെടല്‍.
ഇന്ത്യയ്‌ക്കെതിരെ നടന്ന ഈ കുറ്റകൃത്യത്തില്‍ വിദേശപങ്കാളിത്തമുണ്ടോ എന്നറിയേണ്ടത് സമാനമാര്‍ഗ്ഗങ്ങള്‍ ഒഴിവാക്കാന്‍ അനിവാര്യമാണ്. എന്നാല്‍ ദുരൂഹമായ കാരണങ്ങള്‍ ഈ വഴിക്കുള്ള അന്വേഷണം ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിക്കുകയാണ്. ഇതിനര്‍ത്ഥം സ്വപ്നയും സംഘവും നിഷ്പ്രയാസം ഊരി പോകും എന്നല്ല. പകരം സ്വപ്നയും സംഘവും അകത്താവും എന്നാണ്.
ഫൈസല്‍ ഫരീദില്‍ നിന്ന് കിട്ടുന്നതെല്ലാം അക്ഷയഖനിയായിരിക്കും. അതിനുള്ള അവസരത്തിനാണ് അവര്‍ കാത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha



























