ഹോംസ്റ്റേ കേന്ദ്രീകരിച്ചു നടത്തിവന്ന പെണ്‍വാണിഭ കേന്ദ്രത്തില്‍ നിന്നും നാലു സ്ത്രീകളടക്കം ഏഴുപേര്‍ കസ്റ്റഡിയില്‍

കൂമ്പന്‍പാറയില്‍ ദേശീയപാതയ്ക്ക് അഭിമുഖമായി ഒറ്റപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഹോംസ്റ്റേയില്‍ നടത്തിയ റെയ്ഡില്‍ അവിടം കേന്ദ്രീകരിച്ചു നടത്തിവന്ന പെണ്‍വാണിഭ കേന്ദ്രത്തില്‍നിന്ന് നാലു സ്ത്രീകളടക്കം ഏഴു പേര്‍ കസ്റ്റഡിയിലായി. മാനേജരടക്കമുള്ളവര്‍ ഓടി രക്ഷപ്പെട്ടതായി പോലീസ്.
എറണാകുളം സ്വദേശികളായ രണ്ടു യുവതികള്‍, ഇടുക്കി ചെമ്മണ്ണാര്‍ സ്വദേശിനി, കണ്ണൂര്‍ സ്വദേശിനി എന്നിവരെ കസ്റ്റഡിയിലെടുത്തെങ്കിലും സുപ്രീം കോടതിയുടെ സമീപകാലത്തെ വിധികളുടെ പശ്ചാത്തലത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി വിട്ടയച്ചു.
ഹോംസ്റ്റേ നടത്തിപ്പുകാരനായ കുത്തുപാറ പാറയ്ക്കല്‍ സിജോ ജെയിംസ് (കുഞ്ഞന്‍-30), ഇടപാടുകാരായ ആരക്കുഴ വള്ളോംതടത്തില്‍ അഖില്‍ (28), കഞ്ഞിക്കുഴി പെരിയകോട്ടില്‍ ജോമി (25) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഹോംസ്റ്റേ മാനേജര്‍ ഇരുമ്പുപാലം സ്വദേശി വിഷ്ണുവും ഇവിടെയുണ്ടായിരുന്ന മറ്റു ചിലരുമാണ് ഓടിരക്ഷപ്പെട്ടത്. പത്തിലേറെ പേര്‍ ഓടിരക്ഷപ്പെട്ടവരില്‍പ്പെടുന്നു. ഇവര്‍ക്കായി അന്വേഷണം നടക്കുന്നുണ്ട്. ആറു മൊബൈല്‍ ഫോണുകളും കാര്‍, ഓട്ടോറിക്ഷകള്‍ അടക്കമുള്ള വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു.
ഓണ്‍ലൈന്‍ ഇടപാടിലൂടെ പണം വാങ്ങിയാണ് പെണ്‍വാണിഭം നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. അരമണിക്കൂര്‍ യുവതിക്കൊപ്പം ചെലവഴിക്കുന്നതിനു രണ്ടായിരം രൂപയായിരുന്നു നിരക്ക്. ഓരോ യുവതിക്കും ദിവസേന ഇരുപതിലേറെ ഇടപാടുകാര്‍ എത്തിയിരുന്നതായാണ് വിവരം.
അടിമാലി സ്വദേശി കൂമ്പന്‍പാറ പൊതുശ്മശാനത്തിനു സമീപം നിര്‍മിച്ച വീട് പിന്നീട് എറണാകുളം സ്വദേശിക്കു വിറ്റിരുന്നു. പിന്നീടു തദ്ദേശവാസിയായ യുവാവ് വീട് ഏറ്റെടുത്തു ഹോംസ്റ്റേ നടത്തിപ്പിനു വാടകയ്ക്ക് കൊടുത്തതായാണ് വിവരം.
സ്ഥാപനം നടത്തിപ്പ് സിജോ ഏറ്റെടുത്തിട്ട് ഏതാനും ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളുവെന്നാണ് പോലീസിനു നല്‍കിയ മൊഴി. അറസ്റ്റിലായ മൂവരെയും അടിമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
സി.ഐ: അനില്‍ ജോര്‍ജ്, എസ്.ഐ: സി.ആര്‍. സന്തോഷ്, എ.എസ്.ഐ: എം.എം. ഷാജു, വനിതാ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ നിഷ പി. മങ്ങാട്ട്, രതീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
https://www.facebook.com/Malayalivartha



























