അന്തരിച്ച ഛായാഗ്രാഹകന്‍ ജെ. വില്യംസിന്റെയും നടി ശാന്തി വില്യംസിന്റെയും മകന്‍ എബ്രഹാം സന്തോഷിനെ മരിച്ച നിലയില്‍ കണ്ടെത്തി

അന്തരിച്ച ഛായാഗ്രാഹകന്‍ ജെ. വില്യംസിന്റെയും നടി ശാന്തി വില്യംസിന്റെയും മകന്‍ എബ്രഹാം സന്തോഷിനെ (35) മരിച്ച നിലയില്‍ കണ്ടെത്തി. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ചെന്നൈയിലെ വിരുഗംപാക്കം നടേശന്‍ നഗറിലെ വീട്ടിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് സംഭവം.
മെഡിക്കല്‍ കമ്പനിയില്‍ ജീവനക്കാരനായിരുന്ന സന്തോഷ് അമ്മയ്ക്കൊപ്പമായിരുന്നു താമസം.അസ്വഭാവിക മരണത്തിന് വിരുഗംപാക്കം പൊലീസ് കേസെടുത്തു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സഹോദരങ്ങള്‍: ധന്യ, സിന്ധു, പ്രശാന്ത്. ജെ. വില്യംസും ശാന്തിയും കണ്ണൂര്‍ സ്വദേശികളാണ്.
"
https://www.facebook.com/Malayalivartha



























