ബിവറേജസ് ഔട്ട്ലെറ്റില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്‍ബലത്തോടെ കരാര്‍ നിയമനങ്ങള്‍

ബിവറേജസ് ഔട്ട്ലെറ്റില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്‍ബലത്തില്‍ പിന്‍വാതില്‍ കരാര്‍ നിയമനങ്ങള്‍ നടത്തുന്നു.
സംസ്ഥാനത്തെ എല്ലാ ഷോപ്പുകളിലുമായി കരാര്‍ അടിസ്ഥാനത്തില്‍ 1080 സെക്യൂരിറ്റി ജീവനക്കാരെയാണ് നിയമിച്ചത്. ഇതുമൂലം സര്‍ക്കാരിന് 23.32 കോടി രൂപയുടെ വാര്‍ഷിക നഷ്ടമുണ്ടാകും.
വിമുക്തഭടന്മാരെ സെക്യൂരിറ്റി ജീവനക്കാരായി നിയമിക്കാമെന്നിരിക്കെയാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്‍ബലത്തോടെ തങ്ങള്‍ക്കു താത്പര്യമുള്ളവര്‍ക്കായി കരാര്‍ നിയമനങ്ങള്‍ നടത്തുന്നത്.
ബിവറേജസ് കോര്‍പ്പറേഷനില്‍ പി.എസ്.സി. വഴിയുള്ള സ്ഥിരം ജീവനക്കാര്‍ ആയിരത്തില്‍ താഴെ മാത്രമാണ്. ബാക്കിയുള്ളവരെ താത്കാലികക്കാരായി നിയമിച്ച് പിന്നീട് സ്ഥിരമാക്കുന്ന നയമാണ് കോര്‍പ്പറേഷന്‍ സ്വീകരിച്ചിട്ടുള്ളത്.
എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ചുകളില്‍ പേരു രജിസ്റ്റര്‍ ചെയ്ത് ജോലിക്കായി കാത്തിരിക്കുന്ന ആയിരങ്ങളുള്ളപ്പോഴാണ് ഭരണസ്വാധീനത്തിന്റെ ഫലമായുള്ള പിന്‍വാതില്‍ നിയമനങ്ങള്‍.
https://www.facebook.com/Malayalivartha



























