ലൈംഗിക സംഭാഷണങ്ങള്‍ നടത്തി യുവതലമുറയെ തെറ്റായ ലൈംഗിക രീതികളിലേക്ക് നയിക്കുന്നു; സമൂഹത്തില്‍ അരാജകത്വമുണ്ടാക്കുന്നു; ശ്രീലക്ഷ്മി അറയ്ക്കലിനെതിരെ കേസ്

യു ടൂബ് ചാനല്‍വഴി അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുന്ന വിജയ് പി നായരെ കുടുക്കാൻ ഇറങ്ങി തിരിച്ച പെൺ പടകൾക്ക് ഇപ്പോൾ കഷ്ട കാലമാണ് എന്ന് പറയാതെ വയ്യ. ശ്രീലക്ഷ്മി അറക്കലിന് വമ്പൻ തിരിച്ചടി കിട്ടിയിരിക്കുകയാണ് . യൂട്യൂബ് ചാനലിലൂടെ അശ്ലീല സംഭാഷണങ്ങള്‍ നടത്തുകയും ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നുവെന്ന് ആരോപിക്കുന്ന പരാതിയില്‍ ശ്രീലക്ഷ്മി അറയ്ക്കലിനെതിരെ കേസ്. മെന്‍സ് റൈറ്റ് അസോസിയേഷന്‍ ഭാരവാഹി അഡ്വക്കേറ്റ് നെയ്യാറ്റിന്‍കര നാഗരാജിന്റെ പരാതിയില്‍ സൈബര്‍ പൊലീസാണ് കേസെടുത്തത്. എഫ്‌ഐആര്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ചിട്ടുമുണ്ട്.
ശ്രീലക്ഷമി ഒട്ടേറെ യൂട്യൂബ് ചാനലുകളിലൂടെ ലൈംഗിക സംഭാഷണങ്ങള്‍ നടത്തി യുവതലമുറയെ തെറ്റായ ലൈംഗിക രീതികളിലേക്ക് നയിക്കുന്നു. അങ്ങനെ സമൂഹത്തില്‍ അരാജകത്വമുണ്ടാക്കുന്നുവെന്നുമാണ് മെന്‍സ് റൈറ്റ് അസോസിയേഷന്‍ ഭാരവാഹി അഡ്വ. നെയ്യാറ്റിന്‍കര നാഗരാജ് നല്‍കിയ പരാതിയില്‍ പറയുന്നത്. ഇതിനോടൊപ്പം ശ്രീലക്ഷ്മിയുടെ യൂട്യൂബ് ചാനലുകളുടേതെന്ന് പറയപ്പെടുന്ന ചാനലുകളുടെ വിവരങ്ങളും ലിങ്കുകളും ഇയാള്‍ നല്‍കിയിട്ടുണ്ട്.ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസ്.
അതേസമയം തന്റെ വീഡിയോകള്‍ എടുത്ത് അശ്ലീല തമ്പ്നെയിലുകള്‍ ഉണ്ടാക്കി യൂട്യൂബില്‍ പോസ്റ്റ് ചെയ്ത് പ്രചരിപ്പിക്കുന്നതിനെതിരെ ശ്രീലക്ഷ്മി അറയ്ക്കല്‍ കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്തെത്തിയിരുന്നു. അതൊന്നും തന്റെ യൂട്യൂബ് ചാനലല്ലെന്നും ശ്രീലക്ഷ്മി അറയ്ക്കല്‍ വ്യക്തമാക്കിയിരുന്നു. തന്റെ യഥാര്‍ത്ഥ യൂട്യൂബ് ചാനലിന്റെയും അതിലെ ഉള്ളടക്കങ്ങളുടെയും ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു അവരുടെ പോസ്റ്റ്.
വിജയ് പി. നായര്‍ എന്ന യൂട്യൂബര്‍ സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തില്‍ വീഡിയോകള്‍ ചെയ്തതില്‍ പ്രതികരിച്ച് ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മിയും ശ്രീലക്ഷ്മി അറക്കലും ദിയാ സനയും രംഗത്തെത്തിയിരുന്നു. വിജയ് പി നായരെ കൈകാര്യം ചെയ്യുകയും ശരീരത്തില്‍ കറുത്ത മഷി ഒഴിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിജയ് പി. നായര്‍ക്കെതിരെ പ്രതികരിച്ചതിന് പിന്നാലെ ശ്രീലക്ഷ്മി അറയ്ക്കലിനെതിരെ നിരവധിപേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ശ്രീലക്ഷ്മിയുടെ പേരിലുള്ള വ്യാജ യൂട്യൂബ് വീഡിയോകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഉള്‍പ്പെടെ പങ്കുവെച്ചു കൊണ്ടായിരുന്നു ഇവര്‍ രംഗത്തെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് തനിക്ക് ഒരു യൂട്യൂബ് ചാനല്‍ മാത്രമാണ് ഉള്ളതെന്ന് വ്യക്തമാക്കി ആ ചാനലിന്റെ പേരും കണ്ടന്റും പരസ്യമാക്കി ശ്രീലക്ഷ്മി രംഗത്തെത്തിയത്. യൂട്യൂബ് ചാനലില്‍ ടിക്ടോക്ക് വീഡിയോകളും അമ്മയുടെ രണ്ട് മൂന്നു കവിതകളും മാത്രമാണ് ഉളളതെന്നും ശ്രീലക്ഷ്മി വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























