മാരകമായ പരുക്കുകള്‍... ശ്വാസനാളം പൊട്ടി, തൈറോയ്ഡ് ഗ്രന്ഥികള്‍ തകര്‍ന്ന നിലയില്‍... താനൂരില്‍ കൊല്ലപ്പെട്ട ബേപ്പൂര്‍ സ്വദേശിയായ യുവാവ് ക്രൂര മര്‍ദനത്തിന് ഇരയായിരുന്നതായി കണ്ടെത്തല്‍...

താനൂരില്‍ കൊല്ലപ്പെട്ട ബേപ്പൂര്‍ സ്വദേശിയായ യുവാവ് ക്രൂര മര്‍ദനത്തിന് ഇരയായിരുന്നതായി കണ്ടെത്തല്‍. കൊല്ലപ്പെട്ട വൈശാഖിന്റെ ആന്തരികാവയവങ്ങള്‍ക്കു മാരകമായ പരുക്കേറ്റിട്ടുണ്ടെന്നു വിദഗ്ധ പരിശോധനയില്‍ കണ്ടെത്തി. കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച് അന്വേഷണം ബലപ്പെടുത്താനാണ് താനൂര്‍ പൊലീസിന്റെ തീരുമാനം. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് താനൂരിലെ സ്വകാര്യ തീയറ്ററിനടുത്തുള്ള കുളത്തില്‍ ഇരുപത്തിയെട്ടുകാരനായ വൈശാഖിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലേദിവസം രാത്രി വൈശാഖും സുഹൃത്തുക്കളും ചേര്‍ന്ന് മദ്യപിച്ചു. തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നു പൊലീസ് കണ്ടെത്തിയിരുന്നു.
വൈശാഖിന്റെ തലയ്ക്കു പിന്നിലെ പരുക്ക് ഭാരമുള്ള വസ്തുക്കള്‍ കൊണ്ടുള്ള അടിയേറ്റതിനാലാണെന്നു പോസ്റ്റ്‌മോര്‍ട്ടത്തില്‍ സ്ഥിരീകരിക്കുകയും ചെയ്തു. ആന്തരികാവയവങ്ങളില്‍ നടത്തിയ വിദഗ്ധ പരിശോധനയിലാണ് മാരകമായ പരുക്കുകള്‍ കണ്ടെത്തിയത്. വൈശാഖിന്റെ ശ്വാസനാളം പൊട്ടിയിട്ടുണ്ട്. തൈറോയ്ഡ് ഗ്രന്ഥികള്‍ തകര്‍ന്ന നിലയിലാണ്. അന്നനാളം കീറുകയും തൊണ്ടക്കുഴി നുറുങ്ങുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍ ശരീരത്തിനു പുറത്തേക്ക് പരുക്കുകളില്ല.പരിസരപ്രദേശങ്ങളില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുക്കാത്തതും കേസില്‍ ദൃക്‌സാക്ഷികള്‍ ഇല്ലാത്തതും തുടരന്വേഷണത്തിന് വെല്ലുവിളിയായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചുള്ള അന്വേഷണമാണ് പൊലീസ് നടത്തുന്നത്.
"
https://www.facebook.com/Malayalivartha



























