Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

നാടിനെനടുക്കി വീണ്ടും തൃശ്ശൂരിൽ മറ്റൊരു കൊലപാതകം; പീഡനക്കേസ് പ്രതിയെ വെട്ടിക്കൊന്നു, അക്രമത്തിൽ മൂന്ന്‌ ‌സിപിഐ എം പ്രവർത്തകർക്ക്‌ ഗുരുതരമായി പരിക്കേറ്റു, മൃതദേഹം കണ്ടെത്തിയത് ആളൊഴിഞ്ഞ പറമ്പിൽ

07 OCTOBER 2020 11:53 AM IST
മലയാളി വാര്‍ത്ത

തൃശ്ശൂരില്‍ പീഡനക്കേസ് പ്രതിയെ വെട്ടിക്കൊന്നു. എളനാട് സ്വദേശി സതീഷ് (കുട്ടൻ 38 ) ആണ് കൊല്ലപ്പെട്ടത്. ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. പഴയന്നൂര്‍ പൊലീസ് അന്വേഷണം തുടങ്ങി. ഇന്നലെ രാത്രിയോടെ ആയിരിക്കാം കൊലപാതകം എന്നാണ് പൊലീസ് നിഗമനം. ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയാണ് ഇയാള്‍. ജയിലിലായിരുന്ന സതീഷ് രണ്ടുമാസത്തെ പരോളില്‍ നാട്ടിലെത്തിയതായിരുന്നു. പഴയന്നൂർ പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ പെട്ടയാളാണ് സതീഷ്. കുന്നംകുളത്ത്‌ സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയെ ആർഎസ്‌എസ്–- ബജ്‌രംഗ്‌ദൾ സംഘം കുത്തിക്കൊന്നു. ചൊവ്വന്നൂർ ലോക്കൽ കമ്മിറ്റിക്ക്‌ കീഴിലെ പുതുശ്ശേരി കോളനി ബ്രാഞ്ച് സെക്രട്ടറി സനൂപ് (26) ആണ് കൊല്ലപ്പെട്ടത്. സനൂപ്‌ സംഭവസ്ഥലത്ത്‌ വച്ചു തന്നെ കൊല്ലപ്പെട്ടു.

ആക്രമണത്തിന് ശേഷം പ്രതികള്‍ വാഹനം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.ചിറ്റിലങ്ങാട്‌ സെന്ററിന്‌ സമീപം ഞായറാഴ്‌ച രാത്രി 10.30ഓടെയാണ്‌ സംഭവം. ‌അക്രമത്തിൽ മൂന്ന്‌ ‌സിപിഐ എം പ്രവർത്തകർക്ക്‌ ഗുരുതരമായി പരിക്കേറ്റു. വിപിൻ, ജിത്തു, അഭിജിത്ത്‌ എന്നിവർക്കാണ്‌ പരിക്കേറ്റത്‌. വിപിനെ ജൂബിലി മിഷൻ ആശുപത്രിയിലും ജിത്തുവിനെ കുന്നംകുളം റോയൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.സിപിഐ എം പ്രവർത്തകനായ മിഥുനെ വീട്ടിലേക്ക്‌ കൊണ്ടാക്കുന്നതിനിടെയാണ്‌ അക്രമമുണ്ടായത്‌. പുതുശ്ശേരി കോളനിയിൽ പേരാലിൽ വീട്ടിൽ പരേതരായ ഉണ്ണിയുടെയും സതിയുടെയും മകനാണ് സനൂപ്‌. കൂലിപ്പണിക്കാരനാണ്‌. പ്രദേശത്തെ ആർഎസ്‌എസ്‌ ബജ്‌രംഗ്‌ദൾ ക്രിമനൽ സംഘങ്ങളിലുള്ളവരാണ്‌ അക്രമത്തിന്‌ നേതൃത്വം നൽകിയത്‌.

അക്രമത്തിന്‌ശേഷം സംഘം ഓടി രക്ഷപ്പെട്ടു. സിപിഐഎം ജില്ലാ കമ്മിറ്റിയംഗം ടി കെ വാസു, ഏരിയ സെക്രട്ടറി എം എൻ സത്യൻ എന്നിവർ സംഭവസ്ഥലത്തെത്തി. കുന്നംകുളം പൊലീസും സ്ഥലത്തെത്തി.ചൊവ്വന്നൂര്‍ പുതുശേരി കോളനി സിപിഎം ബ്രാഞ്ച് സെക്രട്ടറി പി.യു. സനൂപിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി ചിറ്റിലങ്ങാട് സ്വദേശി നന്ദന്‍ അറസ്റ്റില്‍. തൃശൂരിലെ ഒളിസങ്കേതത്തില്‍ നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്.പൊലീസിന്റെ നേതൃത്വത്തില്‍ വ്യത്യസ്ത സംഘങ്ങളായായിരുന്നു പരിശോധന ഇതിനിടയിലാണ് തൃശൂരില്‍ ഇയാളുണ്ട് എന്നുള്ള വിവരം ലഭിക്കുന്നതും ഇയാളെ പിടികൂടിയതും?. ഒളിവില്‍ കഴിഞ്ഞിരുന്ന കേന്ദ്രത്തില്‍ എത്തിയായിരുന്നു നന്ദനനെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഞായറാഴ്ച അര്‍ദ്ധരാത്രിയോടെയായിരുന്നു സനൂപിെന്റ കൊലപാതകം നടന്നത്. ചിറ്റലങ്ങാട് മേഖലയില്‍ ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കവും അതോടനുബന്ധിച്ചുണ്ടായ സംഘട്ടനവും സംസാരിച്ച് പരിഹരിക്കാന്‍ കൂട്ടുകാരോടൊപ്പം പോയതായിരുന്നു. വീണ്ടും ഇതേ തുടര്‍ന്ന് ഉണ്ടായ തര്‍ക്കം കത്തികുത്തിലും കൊലപാതകത്തിലും കലാശിക്കുകയായിരുന്നു.മുഖ്യ പ്രതിയായ നന്ദനന്‍ കഴിഞ്ഞ ആഗസ്റ്റ് 15 നാണ് വിദേശത്ത് നിന്ന് നാട്ടിലെത്തിയത്. പിന്നീട് ക്വാറന്റീനില്‍ കഴിഞ്ഞ ശേഷം രണ്ടാഴ്ച മുന്‍പാണ് പുറത്തിറങ്ങിയത്. വിദേശത്ത് നിന്ന് കൊണ്ടു വന്ന കത്തിയാണ് സനൂപിനെ കുത്താന്‍ ഉപയോഗിച്ചിട്ടുള്ളതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.സനൂപിനെ കൊല്ലണമെന്ന ഉദേശ്യത്തോടെ തന്നെയാണ്ട് നന്ദന്‍ കുത്തിയതെന്നാണ് എഫ്ഐആര്‍. സനൂപിനെ കുത്തുകയും തലയ്ക്കടിച്ച് വീഴ്ത്തുകയും ചെയ്തത് നന്ദനാണെന്ന് പോലിസ് പറയുന്നു. നന്ദന്‍ രാജ്യം വിടാന്‍ സാധ്യതയുണ്ടെന്ന അനുമാനത്തെ തുടര്‍ന്ന് ഇയാളുടെ പാസ്പോര്‍ട്ട് അടക്കമുള്ള രേഖകള്‍ പൊലീസ് പിടിച്ചെടുത്തിരുന്നു. നന്ദന്‍ പിടിയിലായതോടെ മറ്റുള്ളവരെയും ഉടന്‍ പിടികൂടാനാകുമെന്നാണ് പൊലീസിന്റെ കണക്ക്കൂട്ടല്‍.സനൂപിന്റേത് രാഷ്ട്രീയ കൊലപാതകമെന്നാണ് സിപിഎം ആവര്‍ത്തിച്ചു പറയുന്നത്.

കൊലപാതകത്തിന് പിന്നില്‍ ബിജെപി - ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെന്നായിരുന്നു മന്ത്രി എ.സി.മൊയ്തീന്റെ പ്രതികരണം. എന്നാല്‍ അത്തരമൊരു സാധ്യത ഒട്ടുമില്ലെന്നാണ് പൊലീസ് കരുതുന്നത്. ചിറ്റിലങ്ങാട്ടെ സിപിഎം പ്രവര്‍ത്തകനായ മിഥുനെ ബൈക്കില്‍ പോകുമ്പോള്‍ മുഖ്യപ്രതി നന്ദന്‍ ദിവസങ്ങള്‍ക്ക് മുന്‍പ് മര്‍ദ്ദിച്ചിരുന്നു.ഇത് ചോദ്യം ചെയ്യാന്‍ സനൂപ് എത്തിയപ്പോഴാണ് വാക്കുതര്‍ക്കം കൊലപാതകത്തിലെത്തിയത്. മറ്റൊരു പ്രദേശത്തെ സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയായ സനൂപ് ഇവിടെയെത്തിയത് പ്രദേശത്തെ സിപിഎം നേതാക്കളെ പോലും അറിയിക്കാതെയുമാണ്. ഇതെല്ലാം കൂട്ടി വായിക്കുമ്പോഴാണ് രാഷ്ട്രീയ കൊലപാതകം എന്ന സാധ്യത പൊലീസ് തള്ളുന്നത്.അതേസമയം സനൂപിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തു വന്നു. സനൂപിന്റെ വയറ്റിലും തലയ്ക്ക് പിറകിലുമാണ് പരുക്കുളളത്. ആദ്യത്തെ കുത്തില്‍ വീണുപോയ സനൂപ് പിന്നീട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ തലയ്ക്ക് പിറകില്‍ ഇരുമ്പ് വടി കൊണ്ട് അടിച്ചിടുകയായിരുന്നു.ഈ അടിയാണ് മരണകാരണമായതെന്നാണ് കരുതുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (2 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (3 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (3 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (3 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (3 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (3 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (3 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (3 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (4 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (4 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (5 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (9 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (9 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (9 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (9 hours ago)

Malayali Vartha Recommends