വാട്സാപ്പിൽ തുടരെ തുടരെ അശ്ലീലച്ചുവയുള്ള പോസ്റ്റുകൾ; കീർത്തികരമായ വ്യാജ പ്രചാരണങ്ങൾ; എല്ലാത്തിനുമൊടുവിൽ മകൻ അംഗമായിട്ടുള്ള വാട്സ് ആപ്പ് ഗ്രൂപ്പിൽ ആ ഫോട്ടോയും; പരാതി കൊടുത്തിട്ടും ഫലമില്ല; കുറ്റവാളിയെ സ്വയമായി കണ്ടുപിടിച്ച് വീട്ടമ്മ ; പിന്നെ സംഭവിച്ചത്

വാട്സാപ്പിൽ തുടരെ തുടരെ അശ്ലീലച്ചുവയുള്ള പോസ്റ്റുകൾ. പോരാത്തതിന് അപകീർത്തികരമായ പ്രചാരണങ്ങൾ. പരാതിയുമായി നീതി പീഠത്തിന്റെ അരികിലെത്തിയപ്പോൾ അവർ തഴഞ്ഞു. പൊലീസ് കൈവിട്ടത്തോടെ വീട്ടമ്മ രണ്ടും കൽപ്പിച്ച് അങ്ങ് ഇറങ്ങി. ആളെ കണ്ടെത്തി വീട്ടമ്മ. പിന്നെ സംഭവിച്ചത് ഇതാണ് . തന്നെ വാട്സാപ്പിലൂടെ അശ്ലീലച്ചുവയുള്ള പോസ്റ്റിട്ടയാളെ സ്വയം അന്വേഷിച്ചു കണ്ടെത്തുകയായിരുന്നു ഹേമലത എന്ന വീട്ടമ്മ . വ്യാജ പ്രചാരണം നടത്തിയ ആളെ കണ്ടെത്തി പൊലീസിനു മുന്നിൽ ഹാജരാക്കുകയും ചെയ്തു. പരാതി നൽകി മൂന്നാഴ്ച പിന്നിട്ടു, എന്നിട്ടും കേസെടുക്കാതിരുന്നതോടെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഈ വീട്ടമ്മ. സ്വന്തം സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന യുവാവിനൊപ്പം ഇവർ ഒളിച്ചോടിയെന്നായിരുന്നു വ്യാജ സന്ദേശം പ്രചരിക്കുന്നത് . ഇതു പ്രചരിപ്പിച്ചവർക്കെതിരെ ബേക്കൽ പൊലീസിൽ പരാതി നൽകി. എന്നാൽ പരാതി മൂന്നാഴ്ച കഴിഞ്ഞിട്ടും കേസെടുത്തില്ലായിരുന്നു . കേസെടുക്കാൻ വകുപ്പില്ലെന്നായിരുന്നു പൊലീസിന്റെ നിലപാടെന്നു വീട്ടമ്മ വ്യക്തമാക്കി . കാഞ്ഞങ്ങാട് ചെമ്മട്ടം വയലിൽ അക്ഷയ സെന്റർ നടത്തുകയാണ് പെരിയ മൂന്നാംകടവ് സ്വദേശിനിയായ ടി.വി.ഹേമലത. ഇവരുടെ സ്ഥാപനത്തിലെ ജീവനക്കാരന് മറ്റൊരു ജോലി കിട്ടിയതിനെ തുടർന്ന് യാത്രയയപ്പ് നൽകിയ സമയത്ത് എടുത്ത ഫോട്ടോകൾ ഫെയ്സ്ബുക്കിൽ ഇവർ ഇട്ടിരുന്നു. അതിൽ ഹേമലതയുടെയും ജീവനക്കാരനും മാത്രമുള്ള ചിത്രമെടുത്തായിരുന്നു വ്യാജ പ്രചാരണം നടത്തിയത് . തന്റെ സ്ഥാപനത്തിലെ ജീവനക്കാരനൊപ്പം ഒളിച്ചോടിയെന്ന പ്രചരിക്കുകയായിരുന്നു. എന്നാൽ ഈ ചിത്രം സ്വന്തം മകൻ അംഗമായുള്ള വാട്സാപ് ഗ്രൂപ്പിലുമെത്തിയതോടെ കഥ മാറി.
. പരാതി നൽകിയ ആദ്യ ദിവസങ്ങളിൽ തന്നെ പൊലീസിന്റെ ഭാഗത്തുനിന്ന് കാര്യമായ അന്വേഷണം നടക്കുന്നില്ലെന്നു ബോധ്യമായി എന്ന് ഇവർ പറയുന്നു. ഇതോടെ സ്വന്തം നിലയിൽ ഹേമലത അന്വേഷണം തുടങ്ങുകയായിരുന്ന . പുരുഷന്റെയും സ്ത്രീയുടെയും ശബ്ദത്തിലായിരുന്നു വ്യാജ പ്രചാരണം നടത്തികൊണ്ടിരുന്നത് . താൻ തന്ന അംഗമായ വാട്‌സാപ് ഗ്രൂപ്പിൽ ഈ സന്ദേശം പോസ്റ്റ് ചെയ്തയാളെയാണ് ആദ്യം വിളിച്ചത്. തനിക്ക് ആരാണ് ഈ സന്ദേശം ഫോർവേഡ് ചെയ്തതെന്ന് ഇയാൾ വെളിപ്പെടുത്തുകയും ചെയ്തു. തുടർന്ന് അതുവഴി പിന്നോട്ട് പോയാണ് പോസ്റ്റിട്ട ആളെ കണ്ടെത്തിയത്. എന്നാൽ സ്ത്രീ ശബ്ദത്തിൽ ആരാണ് സംസാരിച്ചതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇനി ഇവരുടെ പിറകെ പോകാൻ പാടില്ലെന്നും പ്രതികളെ ഞങ്ങൾ കണ്ടെത്തുമെന്നും സൈബർ സെൽ അധികൃതർ പറഞ്ഞിരുന്നു. എങ്കിലും ഇതുവരെ അവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. രണ്ടു മക്കളുള്ള താൻ ഈ പോസ്റ്റ് കണ്ടതോടെ ആദ്യ രണ്ടു ദിവസം വലിയ മനഃപ്രയാസത്തിലായിരുന്നു. പിന്നീട് നീതിക്കു വേണ്ടി പോരാടുക എന്ന ദൃഢമായി തീരുമാനിക്കുകയായിരുന്നുവെന്നും ഹേമലത പറയുന്നു. കഴിഞ്ഞ 18 നാണ് പൊലീസിൽ പരാതി നൽകിയത്. ഓരോ ദിവസവും കേസിന്റെ വിവരം പരിശോധിക്കും. എന്നാൽ പ്രതീക്ഷയ്ക്കു വകയുണ്ടാകാറില്ല. ഇപ്പോൾ ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്.എങ്കിലും നീതി ലഭിക്കും വരെ പോരാടും എന്ന തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണ് ഹേമലത .യു ടൂബിലൂടെ സ്ത്രീ വിരുദ്ധ പരാമർശങ്ങൾ നടത്തിയ പെൺ പടകൾ ഉള്ള നാടാണ് കേരളം . പരാതി കിട്ടിയിട്ടും അധികൃതർ കണ്ണടച്ചാൽ മറ്റൊരു തലത്തിലേക്ക് കാര്യങ്ങൾ കൈ വിട്ട് പോയാൽ ആരെയും കുറ്റം പറയനാകില്ല.
https://www.facebook.com/Malayalivartha



























