പിന്നോട്ട് ഉരുണ്ട ജീപ്പിനും തെങ്ങിനും ഇടയില്‍പെട്ടു പതിനാറുകാരന് ദാരുണാന്ത്യം

പിന്നോട്ട് ഉരുണ്ട ജീപ്പിനും തെങ്ങിനും ഇടയില്‍പെട്ടു പതിനാറുകാരന് ദാരുണാന്ത്യം. പച്ചക്കറിയും മറ്റുമായി പോകുകയായിരുന്ന ജീപ്പാണ് അപകടത്തില്‍പെട്ടത്. മലപ്പുറം വേങ്ങര പാറക്കല്‍ ഹസ്സന്‍കുട്ടി - സാബിറ ദമ്പതികളുടെ മകനായ ഷിബിലിയാണ് മരിച്ചത്. ജീപ്പില്‍ വാഴക്കുലയും മറ്റും ഉണ്ടായിരുന്നതിനാല്‍ തല പുറത്തേക്ക് ഇട്ടാണ് ഷിബിലി ഇരുന്നത്.
ഊരകം മലയില്‍ ചേറൂര്‍ കൊട്ടേക്കാട്ടു പറമ്പിലാണ് സംഭവം . പ്ലസ് വണ്‍ പ്രവേശനം കാത്തിരിക്കുമ്പോഴാണ് ഷിബിലിയെ വിധി തട്ടി എടുത്തത്.
" f
https://www.facebook.com/Malayalivartha



























