144 പ്രഖ്യാപിച്ച കോഴിക്കോട് ജില്ലയില്‍ ആയിരത്തോളം പേര്‍ക്ക് വനിതാശിശു വകുപ്പിന്റെ എഴുത്തുപരീക്ഷ

വനിതാശിശു വകുപ്പ്, നാഷനല്‍ ന്യൂട്രീഷണല്‍ മിഷന്‍ കോഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് 144 പ്രഖ്യാപിച്ച കോഴിക്കോട് ജില്ലയില്‍ വച്ച് എഴുത്തുപരീക്ഷ നടത്തുന്നു. ആയിരത്തോളം പേരാണ് കാരപ്പറമ്പ് ഗവ.എച്ച്എസ്എസില്‍ ഇന്ന് നടക്കുന്ന എഴുത്തുപരീക്ഷയ്ക്ക് എത്തുന്നത്.
മുന്‍വര്‍ഷങ്ങളില്‍ അഭിമുഖം നടത്തിയാണ് നിയമനം നടത്താറുള്ളത്. ഈ വര്‍ഷം ആദ്യമായാണ് ഈ തസ്തികയിലേക്ക് എഴുത്തുപരീക്ഷ നടത്തുന്നത്. 1250 പേരാണ് താല്‍ക്കാലിക തസ്തികയിലേക്ക് അപേക്ഷിച്ചിരിക്കുന്നത്. ജില്ലാ അധികൃതരാണ് ജില്ലയിലെ പരീക്ഷാതീയതി നിശ്ചയിച്ചത്.
മുപ്പതോളം ഐസിഡിഎസ് ജീവനക്കാരെ പരീക്ഷാനടത്തിപ്പിന്റെ ചുമതലയില്‍ നിയോഗിച്ചിട്ടുണ്ട്. പരീക്ഷാതീയതി നിശ്ചയിച്ച ശേഷമാണ് ജില്ലയില്‍ 144 പ്രഖ്യാപിച്ചത്. രണ്ടാഴ്ച മുന്‍പാണ് പരീക്ഷയ്ക്കുവേണ്ട ചോദ്യക്കടലാസുകള്‍ തയാറാക്കിയത്. അതിവേഗം പരീക്ഷയ്ക്കുള്ള ഒരുക്കങ്ങള്‍ നടന്നതിനാല്‍ ആവശ്യമായ സുരക്ഷാ മുന്നൊരുക്കങ്ങള്‍ സാധ്യവുമല്ല.
പൊതുസ്ഥലത്ത് ആളുകള്‍ കൂട്ടംകൂടരുത് എന്നതുമാത്രമാണ് 144 മാനദണ്ഡങ്ങളിലുള്ളൂ. സിവില്‍ സര്‍വീസ്, ജെഇഇ അടക്കമുള്ള ദേശീയ പരീക്ഷകള്‍ ഇതിനിടെ നടന്നിട്ടുമുണ്ട്. പക്ഷേ ജില്ലയ്ക്കകത്തു നടത്തുന്ന പരീക്ഷാതീയതി 144 നിയന്ത്രണങ്ങള്‍ തീരുന്നതുവരെ മാറ്റിവയ്ക്കാമായിരുന്നുവെന്ന് ചില ജീവനക്കാര്‍ തന്നെ പറയുന്നു.
https://www.facebook.com/Malayalivartha



























