സ്വർണക്കടത്ത് കേസിൽ കള്ളപ്പണ ഇടപാടുകളെക്കുറിച്ചുള്ള ആദ്യ കുറ്റപത്രം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ചു; മൂന്നുപ്രതികളും കള്ളപ്പണ ഇടപാട് നടത്തിയതായി തെളിഞ്ഞുവെന്ന് കുറ്റപത്രം

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ കള്ളപ്പണ ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണം മുറുകുകയാണ്. ഇപ്പോൾ അന്വേഷണത്തിനൊടുവിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആദ്യ കുറ്റപത്രം സമർപ്പിച്ചു . സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവർക്കെതിരെയാണ് കുറ്റപത്രം. മൂന്നുപ്രതികളും കള്ളപ്പണ ഇടപാട് നടത്തിയതായി തെളിഞ്ഞുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. പ്രതികളുടെ ജാമ്യഹർജി കോടതി പരിഗണിക്കാനിരിക്കെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. പ്രതികൾക്ക് ജാമ്യം ലഭിക്കുന്നത് തടയുന്നതിനായാണ് 23 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. മൂന്ന് പ്രതികളും കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമുള്ള കുറ്റങ്ങൾ ചെയ്തിട്ടുണ്ടെന്ന് തെളിഞ്ഞുവെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറയുന്നു. പ്രതികൾക്കെതിരെ വിചാരണ അടക്കമുള്ള നടപടികളിലേക്ക് കടക്കണമെന്ന് പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ചിരിക്കുന്ന പ്രാഥമിക കുറ്റപത്രത്തിൽ ആവശ്യപ്പെടുന്നു.കേസിൽ ആകെ ആറ് പ്രതികളാണുള്ളത്.
ഇതിൽ ആദ്യത്തെ മൂന്നു പ്രതികൾക്കെതിരെയാണ് ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കുറ്റപത്രം സമർപ്പിക്കാൻ വൈകിയത് ചൂണ്ടിക്കാട്ടി കസ്റ്റംസ് കേസിലടക്കം പ്രതികൾക്ക് ജാമ്യം ലഭിക്കുന്ന സാഹചര്യമുണ്ടായിരുന്നു. ഇത്തവണയും അത് സംഭവിക്കാതിരിക്കാനാണ് പ്രാഥമിക അന്വേഷണം പൂർത്തിക്കിയതിൽ കുറ്റപത്രം സമർപ്പിച്ചത്. മറ്റ് മൂന്നുപ്രതികൾക്കെതിരെ അന്വേഷണം തുടരുകയാണെന്നും അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്ക് അവർക്കെതിരെ നടപടിയുണ്ടാകുമെന്നും എൻഫോഴ്സ്മെന്റ് വ്യക്തമാക്കി .സ്വര്‍ണക്കടത്തുകേസില്‍ സ്വപ്ന സുരേഷ് അടക്കമുളള ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ കൊച്ചി എന്‍ഐഎ കോടതി ഇന്ന് പരിഗണിക്കാനിരിക്കവേയാണ് ഇഡി കുറ്റപത്രം സമര്‍പ്പിച്ച ത്. കേസിലെ നാലാം പ്രതി സന്ദീപ് നായരുടെ രഹസ്യമൊഴി, എന്‍ഐഎ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇന്നലെ ഒന്‍പത് മണിക്കൂര്‍ സമയമെടുത്താണ് സന്ദീപ് നായരുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയത്. സന്ദീപിന്റെ ആവശ്യപ്രകാരം ആലുവ മജിസ്ട്രേറ്റാണ് മൊഴി രേഖപ്പെടുത്തിയത്.
https://www.facebook.com/Malayalivartha



























