മതം മാറാന്‍ സ്വാതന്ത്ര്യമുള്ളതുപോലെ ജാതി മാറാന്‍ ഇവിടെ സ്വാതന്ത്ര്യമുണ്ടോ? അങ്ങിനെ സാധിക്കുമായിരുന്നെങ്കില്‍ കുറച്ചുകൂടി ഊര്‍ജത്തോടെ ജീവിക്കാമായിരുന്നു; ശരിക്കും നല്ല കളികള്‍ കളിക്കാമായിരുന്നു; ഇതിപ്പോള്‍ ഗാലറിയിലിരുന്ന് കളി കാണുന്നത് പോലെയുണ്ട്; ഹരീഷ് പേരടിയുടെ കുറിപ്പ്

നടൻ ഹരീഷ് പേരടിയുടെ പ്രസ്താവനകൾ പലപ്പോഴും കുറിക്കൊള്ളുന്നതാണ്. സാമൂഹിക വിഷയങ്ങളോട് അദ്ദേഹം സ്വീകരിക്കുന്ന നിലപാടുകൾ കരുത്തുറ്റതാണ്. ഇപ്പോൾ ഇതാ മറ്റൊരു വിഷയത്തിൽ അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. ഹരീഷ് പേരടി ഫേസ്ബുക്ക് കുറിപ്പിലൂടെ തനറെ നിലപാട് അറിയിച്ചിരിക്കുകയാണ്.
കുറിപ്പ് വായിക്കാം…
മതം മാറാന്‍ സ്വാതന്ത്ര്യമുള്ളതുപോലെ ജാതി മാറാന്‍ ഇവിടെ സ്വാതന്ത്ര്യമുണ്ടോ?…രാമന്റെ ജാതിയില്‍ നിന്ന് വാല്‍മീകിയുടെ ജാതിയിലേക്ക്.. ഗാന്ധിയില്‍ നിന്ന് അംബേദക്കറിലേക്ക് …ആനുകൂല്യങ്ങളൊന്നും വേണ്ടന്ന് എഴുതി കൊടുത്ത് നായരില്‍ നിന്നും നമ്ബൂതിരിയില്‍ നിന്നും പുലയിനിലേക്ക്..പറ്റില്ല ല്ലേ…
ദളിത് സഹയാത്രികനാവാതെ രേഖാമൂലം ദളിതനാവാന്‍ പറ്റില്ല ല്ലേ…അങ്ങിനെ സാധിക്കുമായിരുന്നെങ്കില്‍ കുറച്ചുകൂടി ഊര്‍ജത്തോടെ ജീവിക്കാമായിരുന്നു…ശരിക്കും നല്ല കളികള്‍ കളിക്കാമായിരുന്നു…ഇതിപ്പോള്‍ ഗാലറിയിലിരുന്ന് കളി കാണുന്നത് പോലെയുണ്ട്…
https://www.facebook.com/Malayalivartha



























