Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

വിശ്രമ കേന്ദ്രത്തിന്റെ മറവില്‍ സര്‍ക്കാര്‍ ഭൂമി വിറ്റഴിക്കുന്നു; സര്‍ക്കാരിനെതിരെ ആരോപണവുമായി രമേശ് ചെന്നിത്തല വീണ്ടും ; പൊതുമേഖലാ കമ്പനിക്ക് നല്‍കാത്ത കരാര്‍ സ്വകാര്യ കമ്പനിക്ക്; സ്വകാര്യ കമ്പനിക്ക് 74 ശതമാനം ഓഹരി; പിന്നിന്‍ വന്‍ അഴിമതി

07 OCTOBER 2020 02:36 PM IST
മലയാളി വാര്‍ത്ത

സര്‍ക്കാര്‍ നടപടിയില്‍ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീണ്ടും രംഗത്ത്. പാതയോര വിശ്രമ കേന്ദ്രത്തിന്റെ പേരില്‍ സര്‍ക്കാര്‍ ഭൂമി വിറ്റഴിക്കാന്‍ ശ്രമം നടത്തുന്നൂവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് സംബന്ധിച്ച് നോര്‍ക്കയുടെ കീഴിലുള്ള സ്വകാര്യ കമ്പനി ഓവര്‍സീസ് കേരളൈറ്റ്‌സ് ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് ഹോള്‍ഡിംഗുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചുവെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

ദേശീയ പാതയ്ക്ക് അരികിലുള്ള സര്‍ക്കാര്‍ ഭൂമിയാണ് ഇങ്ങനെ വിറ്റഴിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പാതയോര വിശ്രമ കേന്ദ്രം തുടങ്ങാന്‍ താല്‍പര്യമുണ്ടെന്ന് സര്‍ക്കാരിനെ അറിയിച്ചിട്ടും അവര്‍ക്ക് പോലും കൊടുക്കാതെ എന്തുകൊണ്ടാണ് സ്വകാര്യ കമ്പനിക്ക് പദ്ധതി തുടങ്ങാന്‍ ഭൂമി കൈമാറാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു.

കമ്പനയില്‍ 74 ശതമാനം ഓഹരി സ്വകാര്യ വ്യക്തികള്‍ക്കാണ്, 26 ശതമാനം സര്‍ക്കാരിനും. രണ്ട് പേരെ ഇതിന്റെ ഡയറക്ടര്‍മാരായി നിയമിച്ചതിന്റെ മാനദണ്ഡം എന്താണെന്നും ചെന്നിത്തല ചോദിച്ചു. ഡോ.ഒ.വി മുസ്തഫയും, ബൈജു ജോര്‍ജ്ജുമാണ് കമ്പനിയുടെ ഡയറക്ടര്‍മാരായിട്ടുള്ളത്. ഇവരുടെ യോഗ്യത എന്താണെന്നും ചെന്നിത്തല ചോദിച്ചു. കമ്പനിയുമായുണ്ടാക്കിയ ധാരണാപത്രം അടിമുടി ദുരൂഹമാണ്. അവസാന കാലത്ത് സര്‍ക്കാര്‍ ഭൂമി വിറ്റഴിക്കാനുള്ള തിടുക്കത്തിലാണ് സര്‍ക്കാര്‍. കമ്പനിയുമായി ഉണ്ടാക്കിയ എം.ഒ.യു പുറത്തുവിടണം. വിഷയത്തില്‍ റവന്യൂമന്ത്രിയുടെ അഭിപ്രായമെന്താണെന്നും ചെന്നിത്തല ചോദിച്ചു.

ഒരു സര്‍ക്കാര്‍ പദ്ധതിക്കായി ഭൂമിയേറ്റെടുക്കുമ്പോള്‍ അതിന് റവ്യന്യൂ വകുപ്പിന്റെ അനുമതി വേണം. എന്നാല്‍ ഇതില്‍ അങ്ങനെയുണ്ടായിട്ടില്ല. വിഷയം കാബിനറ്റില്‍ ചര്‍ച്ച ചെയ്തിട്ടുണ്ടോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഐ.ഒ.സി നേരിട്ട് നടത്താമെന്ന് പറഞ്ഞ പദ്ധതി അവര്‍ക്ക് നല്‍കാതെ സ്വകാര്യ കമ്പനിക്ക് നടത്താനുള്ള അനുമതി നല്‍കിയത് എങ്ങനെയാണെന്നും ചെന്നിത്തല ചോദിച്ചു.

ലൈഫ് മിഷന്‍ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം സര്‍ക്കാരിന് തന്നെ വിനയായി. ഐ എം എ യെ മുഖ്യമന്ത്രി അധിക്ഷേപിച്ചത് തെറ്റായിപ്പോയി. കൊവിഡ് പ്രതിരോധത്തില്‍ ഇപ്പോള്‍ കേരളം രാജ്യത്തിന് തന്നെ നാണക്കേടാണ്. ആരോഗ്യ രംഗത്തെ പിഴവുകള്‍ സര്‍ക്കാര്‍ പരിഹരിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (1 hour ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (1 hour ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (1 hour ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (2 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (2 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (2 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (2 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (2 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (3 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (3 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (4 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (7 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (8 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (8 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (8 hours ago)

Malayali Vartha Recommends