അലറി കരഞ്ഞ് കൊണ്ടുള്ള അമ്മയുടെ നിലവിളി; ഓടിക്കിതച്ച് പാഞ്ഞെത്തിയ 19 വയസുകാരൻ കണ്ടത് ഹൃദയം നടുക്കുന്ന കാഴ്ച്ച; കിണറ്റിനകത്ത് മുങ്ങി താഴുന്ന കുഞ്ഞനുജൻ; ആരും പകച്ച് പോകുന്ന നിമിഷം; ഒന്നും ആലോചിക്കാതെ ആ പയ്യന്റെ സാഹസം; നെഞ്ചിടിപ്പിന്റെ നിമിഷങ്ങൾക്കൊടുവിൽ സംഭവിച്ചത്

കളിക്കുന്നതിനിടെ ഒന്നരവയസുകാരനായ കുഞ്ഞനുജന്‍ കാല്‍വഴുതി 50 അടി താഴ്ചയും 12 അടിയോളം വെള്ളവുമുള്ള കിണറ്റില്‍ വീഴുകയായിരുന്നു ; ഇതുകണ്ട് 19കാരനായ ചേട്ടന്‍ മറ്റൊന്നും ആലോചിക്കാതെ പിന്നാലെ ചാടുകയും ചെയ്തു . അമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയ ചേട്ടന്‍ ഉടനെ തന്നെ കിണറ്റിലേക്ക് എടുത്ത് ചാടി . . വെള്ളത്തിലേക്ക് താഴ്ന്ന് പോവുകയായിരുന്ന കുഞ്ഞനുജനെ പൊക്കിയെടുത്തു . ശേഷം ബക്കറ്റില്‍ ഇരുത്തി കരയ്‌ക്കെത്തിക്കുകയായിരുന്നു . മലപ്പുറം തൃക്കലങ്ങോട് കഴിഞ്ഞദിവസമായിരുന്നു സംഭവം നടന്നത് . ആള്‍മറയുടെ അടുത്ത് വെച്ച ബക്കറ്റില്‍ കയറി കളിക്കുന്നതിനിടെയാണ് ഒന്നര വയസുകാരന്‍ 50 അടി താഴ്ചയും 12 അടിയോളം വെള്ളവുമുള്ള കിണറ്റില്‍ വീണത്.
സംഭവം നടക്കുമ്ബോള്‍ ചേട്ടന്‍ അസ്നൈന്‍ വീട്ടിനകത്തായിരുന്നു. മാതാവിന്റെ നിലവിളി കേട്ടാണ് ഓടിയെത്തിയത്. വിവരം അറിഞ്ഞപാടെ മറ്റൊന്നും ആലോചിക്കാതെ അസ്നൈന്‍ കിണറ്റിലേക്ക് എടുത്ത് ചാടുകയായിരുന്നു.ഈ സമയം പിതാവ് ഹബീബ് റഹ്മാന്‍ സ്ഥലത്ത് ഇല്ലായിരുന്നു. വിവരം അറിഞ്ഞെത്തിയ പിതാവ് മൂത്ത മകനെ രക്ഷിക്കാന്‍ കിണറ്റില്‍ ഇറങ്ങി. എന്നാല്‍ ഇരുവര്‍ക്കും കരയ്ക്കു കയറാന്‍ കഴിഞ്ഞില്ല. ഒടുവില്‍ വാര്‍ഡ് അംഗം മജീദ് പാലയ്ക്കല്‍ വിവരം അറിയിച്ചതനുസരിച്ചു മഞ്ചേരി അഗ്നിരക്ഷാ സേന എത്തിയാണ് ഇരുവരെയും കരയ്ക്ക് കയറ്റിയത്.അനുജനെ ബക്കറ്റില്‍ കരയ്‌ക്കെത്തിച്ചപ്പോഴാണ് തനിക്ക് ശ്വാസം വീണതെന്ന് അസ്നൈന്‍ പറയുന്നു. ഏതായാലും സ്വാന്തനം ജീവൻ പണയം വച്ച് അനുജന്റെ ജീവൻ രക്ഷിച്ച സന്തോഷത്തിലാണ് ഈ പത്തൊമ്പതുകാരൻ. കിണറ്റിലേക്ക് ചാടി ജീവൻ രക്ഷിക്കുന്ന സംഭവങ്ങൾ നേരത്തെയും കേരളത്തിൽ നാം അറിഞ്ഞിട്ടുണ്ട് . അങ്ങനത്തെ സാഹസികത കാണിക്കുന്ന കുട്ടികളുടെ ധൈര്യം അപാരം തന്നെ എന്ന് പറയാതിരിക്കൻ വയ്യ.
https://www.facebook.com/Malayalivartha



























